#Kochi News #Job Fraud #Portugal Visa Scam #UAE Visa Fraud #Benson Boy Varghese #Kerala Police
കൊച്ചി: ( https://truevisionnews.com/) കൊച്ചിയിൽ പോർച്ചുഗലിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി ബെൻസൺ ബോയ് വർഗീസിനെതിരെ ഇരകൾ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്ത്. വിസ ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ട തങ്ങളെ പ്രതികൾ അസഭ്യം പറഞ്ഞതായി പരാതിക്കാർ ആരോപിച്ചു.
തട്ടിപ്പിനിരയായ വലിയൊരു സംഘം ആളുകൾ ബെൻസന്റെ കൂട്ടുപ്രതിയായ നീതു പ്ലാക്കലിന്റെ വീടിന് മുന്നിൽ വലിയ പ്രതിഷേധവുമായി എത്തി. ഒരാളിൽ നിന്ന് നാല് ലക്ഷം രൂപ വരെയാണ് പ്രതികൾ വിസയ്ക്കായി കൈക്കലാക്കിയത്. പോർച്ചുഗലിലേക്ക് വിസ നൽകാം എന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം ഇതിൽ കുറച്ചുപേരെ യുഎഇയിലേക്കാണ് കൊണ്ടുപോയത്.
വിസിറ്റിംഗ് വിസയിൽ അവിടെയെത്തിയ മലയാളികൾക്ക് കടുത്ത ശാരീരിക, മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നതായും പരാതിയുണ്ട്. അവിടെ അനുഭവിച്ച ക്രൂരമായ പീഡനം സഹിക്കവയ്യാതെ ചിലർ ഇതിനകം തന്നെ കഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെ എത്തിയിട്ടുണ്ട്.
തങ്ങൾ പറ്റിക്കപ്പെട്ടുവെന്ന് പൂർണ്ണമായി ബോധ്യമായതോടെയാണ് ഇരകൾ ഒത്തുചേർന്ന് നീതു പ്ലാക്കലിന്റെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസിൽ പരാതി നൽകിയിട്ടും പ്രതികൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ സമരം കൂടുതൽ കടുപ്പിക്കാനാണ് പരാതിക്കാരുടെ തീരുമാനം. തങ്ങൾക്ക് അർഹമായ നീതി എത്രയും വേഗം ലഭ്യമാക്കണമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത പരാതിക്കാരിയായ ബിൻസി സർക്കാരിനോട് ആവശ്യപ്പെട്ടു.
Content Highlight: Kochi Job Fraud: Victims Protest After Being Duped With Portugal Visa Promise
#Kochi News #Job Fraud #Portugal Visa Scam #UAE Visa Fraud #Benson Boy Varghese #Kerala Police
































