സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ അപകടം; സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ അപകടം; സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
2026-07-19T09:08:00 | By Athira V
#Tirur Accident #Malappuram #Road Accident #Shamil #Kerala News

മലപ്പുറം: ( www.truevisionnews.com) തിരൂരിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. തിരൂർ താഴേപ്പാലം അന്നാര റോഡിലെ ആഷിയാന കൊങ്ങണം വീട്ടിൽ ഷാമിൽ(22) ആണ് മരിച്ചത് . ശനിയാഴ്ച വൈകിട്ട് 3:30-ഓടെയാണ് അപകടം. തിരൂർ-കുറ്റിപ്പുറം റൂട്ടിൽ ഓടുന്ന 'ഫർഹാന' എന്ന സ്വകാര്യ ബസ് കെ.ജി. പടിയിൽ വെച്ച് ഷാമിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഷാമിലിനെ ഉടൻ തന്നെ സമീപത്തുള്ളവർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിരൂരിൽ നിന്ന് കെ.ജി. പടിയിലെ ഒരു ഹോട്ടലിൽ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം.

ഷാമിലിനൊപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന സുഹൃത്ത് താഴേപ്പാലം പുത്തുത്തോട്ടിൽ വീട്ടിൽ ഇസ്മായിലിന്റെ മകൻ നിഹാൽ(20) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.തിരൂരിലെ അഭിഭാഷകൻ സാബിറിന്റെയും സീനസനത്തിന്റെയും മകനാണ് ഷാമിൽ. സലീൽ, സാഹിൽ, സൈല എന്നിവർ സഹോദരങ്ങളാണ്.

കുടുംബത്തിന്റെയും നാട്ടുകാരുടെയും ഏക പ്രതീക്ഷയായിരുന്ന ഷാമിലിന്റെ പെട്ടെന്നുള്ള വിയോഗം തിരൂരിനെ ഞെട്ടിച്ചു.അപകട വിവരമറിഞ്ഞ് തിരൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം തിരൂർ കോരങ്ങത്ത് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കം നടക്കും.

Content Highlight: Malappuram Road Accident: Young Man Shamil Dies After Bus Hits Scooter In Tirur

#Tirur Accident #Malappuram #Road Accident #Shamil #Kerala News

Next TV

Related Stories
 ആരാധകരെ നിങ്ങളറിഞ്ഞോ...? ലോകകപ്പ് ഫൈനൽ ഇനി ബിഗ് സ്ക്രീനിൽ, തിരുവനന്തപുരത്തും കോഴിക്കോട്ടും രണ്ട് സ്ക്രീനുകളിൽ ക്രമീകരണം

Jul 19, 2026 05:19 PM

ആരാധകരെ നിങ്ങളറിഞ്ഞോ...? ലോകകപ്പ് ഫൈനൽ ഇനി ബിഗ് സ്ക്രീനിൽ, തിരുവനന്തപുരത്തും കോഴിക്കോട്ടും രണ്ട് സ്ക്രീനുകളിൽ ക്രമീകരണം

ഫിഫ ഫുട്ബോൾ ഫൈനൽ തിരുവനന്തപുരത്തും കോഴിക്കോടും കൈരളി തീയറ്ററുകളിൽ പ്രദർശിപ്പിക്കും. മത്സരം പുലർച്ചെയായതിനാൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
ഗുണ്ടാ വിളയാട്ടം ; കോഴിക്കോട് വടകരയിൽ യുവാവിന് നേരെ വധശ്രമം, തടയാൻ ചെന്ന അധ്യാപകനടക്കം പരിക്ക്

Jul 19, 2026 04:50 PM

ഗുണ്ടാ വിളയാട്ടം ; കോഴിക്കോട് വടകരയിൽ യുവാവിന് നേരെ വധശ്രമം, തടയാൻ ചെന്ന അധ്യാപകനടക്കം പരിക്ക്

കോഴിക്കോട് ചെമ്മരത്തൂരിൽ ബൈക്ക് യാത്രക്കാരനെ മാരകായുധങ്ങളുമായി സംഘം ആക്രമിച്ചു. കൊലപാതക ശ്രമത്തിന് 6 പേർക്കെതിരെ പോലീസ് കേസെടുത്തു. അക്രമം തടയാൻ...

Read More >>
'ഫൈനൽ കാണാൻ അവധി മാത്രം പോരാ, സണ്ണിച്ചായൻ കൂടി കനിയണം'; അവധി പ്രഖ്യാപനത്തിന് പിന്നാലെ സണ്ണി ജോസഫിനെ ട്രോളി എം എം മണി

Jul 19, 2026 04:44 PM

'ഫൈനൽ കാണാൻ അവധി മാത്രം പോരാ, സണ്ണിച്ചായൻ കൂടി കനിയണം'; അവധി പ്രഖ്യാപനത്തിന് പിന്നാലെ സണ്ണി ജോസഫിനെ ട്രോളി എം എം മണി

ലോകകപ്പ് ഫൈനലിന് അവധി നൽകിയ സർക്കാർ തീരുമാനത്തിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി എം എം മണി. കെഎസ്ഇബി നിയന്ത്രണം ഉണ്ടാകില്ലെന്ന്...

Read More >>
ഗുണ്ടാ വിളയാട്ടം ; ചെമ്മരത്തൂരിൽ യുവാവിന് നേരെ വധശ്രമം, തടയാൻ ചെന്ന അധ്യാപകനടക്കം പരിക്ക്

Jul 19, 2026 04:32 PM

ഗുണ്ടാ വിളയാട്ടം ; ചെമ്മരത്തൂരിൽ യുവാവിന് നേരെ വധശ്രമം, തടയാൻ ചെന്ന അധ്യാപകനടക്കം പരിക്ക്

വടകര ചെമ്മരത്തൂരിൽ ബൈക്ക് യാത്രക്കാരനെ മാരകായുധങ്ങളുമായി സംഘം ആക്രമിച്ചു. കൊലപാതക ശ്രമത്തിന് 6 പേർക്കെതിരെ പോലീസ് കേസെടുത്തു. തടയാൻ ശ്രമിച്ച...

Read More >>
കരുണാകരന്റെ പേരിൽ പുതിയ ആശുപത്രി തുടങ്ങുന്നത് രാഷ്ട്രീയമല്ലേ?  ആശുപത്രികളിൽ പൊതിച്ചോറ് വിതരണം തുടരുമെന്ന് വി.കെ സനോജ്

Jul 19, 2026 04:09 PM

കരുണാകരന്റെ പേരിൽ പുതിയ ആശുപത്രി തുടങ്ങുന്നത് രാഷ്ട്രീയമല്ലേ? ആശുപത്രികളിൽ പൊതിച്ചോറ് വിതരണം തുടരുമെന്ന് വി.കെ സനോജ്

ആശുപത്രി പൊതിച്ചോറ് വിതരണത്തിൽ ഡിവൈഎഫ്ഐ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്ന് വി.കെ സനോജ്. മുരളീധരനും സുധാകരനുമാണ് രാഷ്ട്രീയം...

Read More >>
പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: കോഴിക്കോട് വടകര സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു

Jul 19, 2026 03:59 PM

പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: കോഴിക്കോട് വടകര സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു

വടകരയിൽ പ്രസവത്തെ തുടർന്നുണ്ടായ കടുത്ത രക്തസ്രാവത്തെ തുടർന്ന് ചോമ്പാല സ്വദേശിനി അഫീഫ കോഴിക്കോട്ട് മരിച്ചു. സംഭവത്തിൽ പോലീസ്...

Read More >>
Top Stories

News Roundup

GCC News