നെടുമ്പാശ്ശേരി മുതൽ കാഞ്ഞാർ വരെ കേസുകൾ; നിരവധി കൊലപാതക, കവർച്ച കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു, ഉത്തരവിറക്കി ജില്ലാ കളക്ടർ

നെടുമ്പാശ്ശേരി മുതൽ കാഞ്ഞാർ വരെ കേസുകൾ; നിരവധി കൊലപാതക, കവർച്ച കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു, ഉത്തരവിറക്കി ജില്ലാ കളക്ടർ
2026-07-16T17:58:00 | By VIPIN P V
#Kochi Crime News #KAAPA #Manu Mani #Ernakulam Rural Police #Viyyur Jail #Kerala Police

കൊച്ചി: ( www.truevisionnews.com) നിരവധി കൊലപാതക, കവർച്ച കേസുകളിൽ പ്രതിയായ നെടുമ്പാശ്ശേരി സ്വദേശി മനു മണി (27)യെ കരിനിയമമായ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി.ഐ.എ.എസ് ആണ് ഉത്തരവിറക്കിയത്.

നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി സ്വദേശിയാണ് മനു മണി. നെടുമ്പാശ്ശേരി, കാലടി, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിലും ഇടുക്കി ജില്ലയിലെ കാഞ്ഞാർ സ്റ്റേഷൻ പരിധിയിലും കൊലപാതകം, കൊലപാതക ശ്രമം, മോഷണം, കവർച്ച എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.

2020-ൽ നെടുമ്പാശ്ശേരി കയ്യാലപ്പടി പഴംചിറ ഭാഗത്ത് വെച്ച് അങ്കമാലി തുറവൂർ സ്വദേശി ജിസ്മോനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് മനു മണി. ഈ കേസിന് പുറമെ മറ്റ് ക്രിമിനൽ കേസുകളിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.ഏറ്റവും ഒടുവിൽ കഴിഞ്ഞ ഏപ്രിൽ 10-ന് പുലർച്ചെ ആലുവ പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപത്തെ ഒരു കടയിൽ വെച്ച് ഉണ്ടായ സംഭവമാണ് കാപ്പ നടപടിക്ക് കാരണമായത്.

കടയിൽ ബഹളം വെക്കുന്നത് ഒരു യുവാവ് മൊബൈൽ ഫോണിൽ പകർത്തിയതിൽ വിരോധം തോന്നിയാണ് മനുവും കൂട്ടാളികളും യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തടയാൻ ശ്രമിച്ച യുവാവിന്റെ ഭാര്യയെ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.ഈ സംഭവത്തിൽ ആലുവ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മനു മണി ഒന്നാം പ്രതിയാണ്.

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തുടർച്ചയായി നടത്തുന്നതിനാലും നാട്ടിൽ ഭീതി പരത്തുന്നതിനാലുമാണ് കാപ്പ ചുമത്തിയതെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.നെടുമ്പാശ്ശേരി പൊലീസ് ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐ പി.ജി. സാബു, എ.എസ്.ഐ എം.എസ്. അജിത് കുമാർ, സി.പി.ഒമാരായ എം.എ. ഷക്കീർ, എം.ടി. പ്രജിത്ത്, എസ്. സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ സംഘമാണ് മനുവിനെ അറസ്റ്റ് ചെയ്തത്.

Content Highlight: Kochi: Habitual Offender Manu Mani Arrested Under KAAPA, Jailed In Viyyur Central Jail

#Kochi Crime News #KAAPA #Manu Mani #Ernakulam Rural Police #Viyyur Jail #Kerala Police

Next TV

Related Stories
വഖഫ് ബോര്‍ഡ് പുനഃസംഘടന: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം

Jul 16, 2026 06:27 PM

വഖഫ് ബോര്‍ഡ് പുനഃസംഘടന: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം

വഖഫ് ബോർഡ് പുനഃസംഘടനയിൽ ബിജെപി അജണ്ടയ്ക്ക് കൂട്ടുനിന്നു എന്ന് യുഡിഎഫ് സർക്കാരിനെതിരെ സിപിഎം. ഷോൺ ജോർജിന്റെ ഹർജിയിലെ നിലപാട് ന്യൂനപക്ഷങ്ങളോടുള്ള...

Read More >>
ജാമ്യത്തിൽ ഇറങ്ങിയിട്ടും അപകീർത്തികരമായ വീഡിയോ; പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ, യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

Jul 16, 2026 06:20 PM

ജാമ്യത്തിൽ ഇറങ്ങിയിട്ടും അപകീർത്തികരമായ വീഡിയോ; പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ, യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്. അപകീർത്തികരമായ വീഡിയോ...

Read More >>
'വാങ്‌ചുക്കിന്റെ ആരോഗ്യനില ഗുരുതരമാകുന്നതിൽ ആശങ്ക'; ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിണറായി വിജയൻ

Jul 16, 2026 05:30 PM

'വാങ്‌ചുക്കിന്റെ ആരോഗ്യനില ഗുരുതരമാകുന്നതിൽ ആശങ്ക'; ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിണറായി വിജയൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സോനം വാങ്ചുക്കിന് പിന്തുണയുമായി പിണറായി വിജയൻ. വാങ്ചുക്കിന്റെ ആരോഗ്യനില...

Read More >>
   മഴയും ഒപ്പം സഹിക്കാനാവാത്ത ചൂടും....! കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; താപനിലയും ഉയർന്നേക്കും

Jul 16, 2026 05:13 PM

മഴയും ഒപ്പം സഹിക്കാനാവാത്ത ചൂടും....! കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; താപനിലയും ഉയർന്നേക്കും

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു. കേരളത്തിൽ 9 ജില്ലകളിൽ മഴ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 3-4 ഡിഗ്രി വരെ താപനില...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

Jul 16, 2026 05:12 PM

കോഴിക്കോട് കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

കൊയിലാണ്ടി മുത്താമ്പിയിൽ ബൈക്ക് അപകടത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിന്റെ കൈവശം 1.40 ഗ്രാം എം.ഡി.എം.എ...

Read More >>
സിനിമയെ വെല്ലുന്ന ചേസിങ്;  സ്വര്‍ണപ്പണയ തട്ടിപ്പ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

Jul 16, 2026 05:01 PM

സിനിമയെ വെല്ലുന്ന ചേസിങ്; സ്വര്‍ണപ്പണയ തട്ടിപ്പ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്വർണ പണയ തട്ടിപ്പ് കേസ് പ്രതികൾ പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. രണ്ട് സിപിഒമാർക്ക് പരിക്ക്....

Read More >>
Top Stories

News Roundup

GCC News