കീശയിലാക്കിയത് പാൽക്കാരന് കൊടുക്കേണ്ട പണം! പാനൂരിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി യുവാവ് ഉച്ചയ്ക്ക് കവർന്നത് 2500 രൂപ

കീശയിലാക്കിയത് പാൽക്കാരന് കൊടുക്കേണ്ട പണം! പാനൂരിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി യുവാവ് ഉച്ചയ്ക്ക്  കവർന്നത് 2500 രൂപ
2026-07-16T15:57:00 | By Susmitha Surendran
#Kannur #Champad #Theft #Kerala Crime #Panur Police

കണ്ണൂർ : (https://truevisionnews.com/) ചമ്പാട് മനേക്കരയിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയ ബൈക്ക് യാത്രികൻ കടയുടമയെ കബളിപ്പിച്ച് പണം കവർന്നു. മനേക്കര ബസ് സ്റ്റോപ്പിന് സമീപമുള്ള കീർത്തി സ്റ്റോർ ഉടമ സജീവനാണ് തട്ടിപ്പിനിരയായത്. ഇന്ന് ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം.

പൾസർ ബൈക്കിൽ മാസ്ക് ധരിച്ചെത്തിയ യുവാവാണ് തട്ടിപ്പ് നടത്തിയത്. 2 കിലോ ശർക്കരയും 3 കിലോ ഉള്ളിയും വേണമെന്ന് പറഞ്ഞാണ് ഇയാൾ കടയിലെത്തിയത്. സാധനങ്ങൾ എടുത്ത് കൊടുക്കാൻ കടയുടമയായ സജീവനെ അകത്തേക്ക് പറഞ്ഞയച്ചു. ഈ തക്കം നോക്കിയാണ് മേശപ്പുറത്ത് വെച്ചിരുന്ന പണം പ്രതി കീശയിലാക്കിയത്.

എന്തോ എടുത്ത് കീശയിൽ വെക്കുന്നത് കണ്ട സജീവൻ ഉടൻ ഓടിയെത്തി പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായതായി മനസിലായത്. ഉടൻ തന്നെ പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ബൈക്കിൽ കടന്നുകളഞ്ഞു. മിൽമ പാൽ വണ്ടിക്ക് നൽകാനായി സൂക്ഷിച്ച പണമാണ് നഷ്ടമായത്.

സജീവൻ പാനൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, സംഭവസ്ഥലത്തിനും സമീപത്തെ കടകൾക്കും മുന്നിലുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. ബൈക്കിന്റെ നമ്പറും പ്രതിയുടെ മുഖവും തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

ചമ്പാട് ഭാഗത്ത് സമാനമായ മറ്റ് കവർച്ചകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.കടകളിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ പണം സുരക്ഷിതമായി സൂക്ഷിക്കണമെന്ന് പോലീസ് അറിയിച്ചു.

Content Highlight: Youth Cheats Shopkeeper And Steals Rs 2500 In Kannur Champad

#Kannur #Champad #Theft #Kerala Crime #Panur Police

Next TV

Related Stories
സിനിമയെ വെല്ലുന്ന ചേസിങ്;  സ്വര്‍ണപ്പണയ തട്ടിപ്പ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

Jul 16, 2026 05:01 PM

സിനിമയെ വെല്ലുന്ന ചേസിങ്; സ്വര്‍ണപ്പണയ തട്ടിപ്പ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്വർണ പണയ തട്ടിപ്പ് കേസ് പ്രതികൾ പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. രണ്ട് സിപിഒമാർക്ക് പരിക്ക്....

Read More >>
‘പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും’; പവർ കട്ടിൽ സർക്കാരിനെ പരിഹസിച്ച് വി. ശിവൻകുട്ടി

Jul 16, 2026 04:51 PM

‘പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും’; പവർ കട്ടിൽ സർക്കാരിനെ പരിഹസിച്ച് വി. ശിവൻകുട്ടി

സംസ്ഥാനത്തെ പവർ കട്ടിൽ സർക്കാരിനെതിരെ വി ശിവൻകുട്ടി. "പകൽ സൺ രാത്രി സണ്ണി" എന്ന് പരിഹസിച്ചു. വൈദ്യുതി നിയന്ത്രണം എത്ര നാൾ എന്ന് അറിയില്ലെന്ന്...

Read More >>
ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് വിവാദം; തർക്കത്തിൽ അനാവശ്യമായി ഇടപെടരുത്, പോലീസിന് താക്കീതുമായി ഹൈക്കോടതി

Jul 16, 2026 04:46 PM

ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് വിവാദം; തർക്കത്തിൽ അനാവശ്യമായി ഇടപെടരുത്, പോലീസിന് താക്കീതുമായി ഹൈക്കോടതി

റേഷൻ കാർഡിൽ വ്യാജരേഖ ചമച്ചെന്ന കേസിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അനാവശ്യ പൊലീസ് നടപടി വേണ്ടെന്ന് ഹൈക്കോടതി....

Read More >>
ലോകകപ്പിനിടെ കറന്റ് പോയി, കലി തീർത്തത് ജീവനക്കാരന്റെ മേൽ....! മാളയിൽ‌ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ച സംഭവം, കേസെടുത്ത് പോലീസ്

Jul 16, 2026 04:32 PM

ലോകകപ്പിനിടെ കറന്റ് പോയി, കലി തീർത്തത് ജീവനക്കാരന്റെ മേൽ....! മാളയിൽ‌ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ച സംഭവം, കേസെടുത്ത് പോലീസ്

തൃശ്ശൂർ മാളയിൽ ലോകപ്പ് സെമി മത്സരത്തിന് മുൻപ് കറന്റ് പോയതിന്റെ പേരിൽ കെഎസ്ഇബി ജീവനക്കാരന് മർദനം. താത്ക്കാലിക ജീവനക്കാരൻ ആശുപത്രിയിൽ. സിസിടിവി...

Read More >>
സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ കവർച്ച, പാചക തൊഴിലാളിയായി ഒളിച്ചു താമസം; കുപ്രസിദ്ധ മോഷ്ടാവിനെ വലയിലാക്കി പൊലീസ്

Jul 16, 2026 04:31 PM

സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ കവർച്ച, പാചക തൊഴിലാളിയായി ഒളിച്ചു താമസം; കുപ്രസിദ്ധ മോഷ്ടാവിനെ വലയിലാക്കി പൊലീസ്

പാചക തൊഴിലാളിയായി ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം കിളികൊല്ലൂരിൽ പിടിയിൽ. വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ 9 കേസുകളിലെ പ്രതിയാണ്...

Read More >>
നിങ്ങളാണോ കേരളം കാത്തിരുന്ന ആ ഭാ​ഗ്യശാലി ? ഇന്നത്തെ കാരുണ്യ പ്ലസ് KN-632 ഫലം പുറത്ത്

Jul 16, 2026 03:36 PM

നിങ്ങളാണോ കേരളം കാത്തിരുന്ന ആ ഭാ​ഗ്യശാലി ? ഇന്നത്തെ കാരുണ്യ പ്ലസ് KN-632 ഫലം പുറത്ത്

കാരുണ്യ പ്ലസ് KN 632 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ തൃശൂർ ടിക്കറ്റിന്. മുഴുവൻ സമ്മാന നമ്പറുകളും ഇവിടെ...

Read More >>
Top Stories

News Roundup

GCC News