ലോകകപ്പിനിടെ കറന്റ് പോയി, കലി തീർത്തത് ജീവനക്കാരന്റെ മേൽ....! മാളയിൽ‌ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ച സംഭവം, കേസെടുത്ത് പോലീസ്

ലോകകപ്പിനിടെ കറന്റ് പോയി, കലി തീർത്തത് ജീവനക്കാരന്റെ മേൽ....! മാളയിൽ‌ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ച സംഭവം, കേസെടുത്ത് പോലീസ്
2026-07-16T16:32:00 | By Susmitha Surendran
#Thrissur #KSEB Attack #World Cup #Mala Police #Kerala

തൃശ്ശൂർ:(truevisionnews.com) തൃശ്ശൂർ മാളയിൽ‌ കെഎസ്ഇബി ജീവനക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ മാള പോലീസ് കേസെടുത്തു. അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകപ്പ് സെമിഫൈനൽ മത്സരത്തിന് തൊട്ടുമുൻപ് കറന്റ് പോയതിനെ തുടർന്ന് യുവാക്കൾ അന്നമനട കെഎസ്ഇബി ഓഫീസിലെത്തി ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു .

താത്ക്കാലിക ജീവനക്കാരനായ നിതിനെയാണ് മു‌ളവടി കൊണ്ട് മർദ്ദിച്ചത്. നിതിനെ മുളവടി കൊണ്ട് മർദ്ദിക്കുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്യുകയായിരുന്നു . ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിതിനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മാള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെഎസ്ഇബി അധികൃതരും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. വൈദ്യുതി തകരാറിന് പരിഹാരം കാണാൻ പരാതി നൽകുന്ന സംവിധാനമുണ്ടെന്നും ജീവനക്കാർക്കെതിരെ ആക്രമണം അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി.

എരുമപ്പെട്ടിയിൽ പുലർച്ചെ 12.42 മുതൽ 1.07 വരെയായിരുന്നു പവർകട്ട്. മലപ്പുറം പരിയാപുരത്തെ കെഎസ്ഇബി ഓഫീസിന് മുന്നിലും ഡിവൈഎഫ്ഐ പ്രവർത്തകർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.മത്സരങ്ങൾ കാണുന്ന സമയത്ത് വൈദ്യുതി മുടക്കരുതെന്നാണ് പൊതുജനങ്ങളുടെ പ്രധാന ആവശ്യം. എന്നാൽ സാങ്കേതിക കാരണങ്ങളും ലോഡ് ഷെഡ്ഡിംഗും കാരണമാണ് പവർകട്ട് ഉണ്ടാകുന്നതെന്ന് കെഎസ്ഇബി അധികൃതർ വിശദീകരിക്കുന്നു.

Content Highlight: Police Case Registered After KSEB Employee Attacked In Thrissur During World Cup

#Thrissur #KSEB Attack #World Cup #Mala Police #Kerala

Next TV

Related Stories
'വാങ്‌ചുക്കിന്റെ ആരോഗ്യനില ഗുരുതരമാകുന്നതിൽ ആശങ്ക'; ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിണറായി വിജയൻ

Jul 16, 2026 05:30 PM

'വാങ്‌ചുക്കിന്റെ ആരോഗ്യനില ഗുരുതരമാകുന്നതിൽ ആശങ്ക'; ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിണറായി വിജയൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സോനം വാങ്ചുക്കിന് പിന്തുണയുമായി പിണറായി വിജയൻ. വാങ്ചുക്കിന്റെ ആരോഗ്യനില...

Read More >>
   മഴയും ഒപ്പം സഹിക്കാനാവാത്ത ചൂടും....! കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; താപനിലയും ഉയർന്നേക്കും

Jul 16, 2026 05:13 PM

മഴയും ഒപ്പം സഹിക്കാനാവാത്ത ചൂടും....! കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; താപനിലയും ഉയർന്നേക്കും

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു. കേരളത്തിൽ 9 ജില്ലകളിൽ മഴ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 3-4 ഡിഗ്രി വരെ താപനില...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

Jul 16, 2026 05:12 PM

കോഴിക്കോട് കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

കൊയിലാണ്ടി മുത്താമ്പിയിൽ ബൈക്ക് അപകടത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിന്റെ കൈവശം 1.40 ഗ്രാം എം.ഡി.എം.എ...

Read More >>
സിനിമയെ വെല്ലുന്ന ചേസിങ്;  സ്വര്‍ണപ്പണയ തട്ടിപ്പ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

Jul 16, 2026 05:01 PM

സിനിമയെ വെല്ലുന്ന ചേസിങ്; സ്വര്‍ണപ്പണയ തട്ടിപ്പ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്വർണ പണയ തട്ടിപ്പ് കേസ് പ്രതികൾ പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. രണ്ട് സിപിഒമാർക്ക് പരിക്ക്....

Read More >>
‘പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും’; പവർ കട്ടിൽ സർക്കാരിനെ പരിഹസിച്ച് വി. ശിവൻകുട്ടി

Jul 16, 2026 04:51 PM

‘പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും’; പവർ കട്ടിൽ സർക്കാരിനെ പരിഹസിച്ച് വി. ശിവൻകുട്ടി

സംസ്ഥാനത്തെ പവർ കട്ടിൽ സർക്കാരിനെതിരെ വി ശിവൻകുട്ടി. "പകൽ സൺ രാത്രി സണ്ണി" എന്ന് പരിഹസിച്ചു. വൈദ്യുതി നിയന്ത്രണം എത്ര നാൾ എന്ന് അറിയില്ലെന്ന്...

Read More >>
ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് വിവാദം; തർക്കത്തിൽ അനാവശ്യമായി ഇടപെടരുത്, പോലീസിന് താക്കീതുമായി ഹൈക്കോടതി

Jul 16, 2026 04:46 PM

ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് വിവാദം; തർക്കത്തിൽ അനാവശ്യമായി ഇടപെടരുത്, പോലീസിന് താക്കീതുമായി ഹൈക്കോടതി

റേഷൻ കാർഡിൽ വ്യാജരേഖ ചമച്ചെന്ന കേസിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അനാവശ്യ പൊലീസ് നടപടി വേണ്ടെന്ന് ഹൈക്കോടതി....

Read More >>
Top Stories

News Roundup

GCC News