പാർട്ടിയെ അവഗണിക്കുന്നോ? ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം; 'പാണക്കാട്ട് ചായസൽക്കാരം' അടിയന്തര ചർച്ചയ്ക്ക്

പാർട്ടിയെ അവഗണിക്കുന്നോ? ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം; 'പാണക്കാട്ട് ചായസൽക്കാരം' അടിയന്തര ചർച്ചയ്ക്ക്
2026-07-16T15:19:00 | By Susmitha Surendran
#IUML #Kerala Politics #Panakkad #Ministers Meeting #MSF

മലപ്പുറം: (https://truevisionnews.com/) മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി ശക്തമായതോടെ മുസ്‌ലിം ലീഗ് നേതൃത്വം അടിയന്തര യോഗം വിളിച്ചു. നാളെ രാവിലെ 9 മണിക്ക് പാണക്കാട് വെച്ചാണ് ലീഗ് മന്ത്രിമാരുടെ യോഗം. വിവാദങ്ങൾ ഒഴിവാക്കുന്നതിനായി ‘പാണക്കാട്ട് ചായസൽക്കാരം’ എന്ന പേരിലാണ് മന്ത്രിമാരെ നേതൃത്വം വിളിച്ചുവരുത്തിയിരിക്കുന്നത്.

മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ചകൾ, സ്റ്റാഫ് നിയമനങ്ങൾ, പിഎം ശ്രീ പദ്ധതി തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. കോൺഗ്രസ് എംഎൽഎമാർ പോലും സാധാരണ പ്രവർത്തകർക്ക് നൽകുന്ന പരിഗണന ലീഗ് എംഎൽഎമാർ നൽകുന്നില്ലെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ പരാതി.

പാർട്ടി പരിപാടികളിലേക്ക് വിളിക്കുമ്പോൾ മന്ത്രിമാർ വിമുഖത കാണിക്കുന്നു എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.പാർട്ടിക്ക് അതീതമായി മന്ത്രിമാർ പ്രവർത്തിക്കുന്നുവെന്നും ലീഗ് മന്ത്രിമാർ തമ്മിൽ ഏകോപനമില്ലെന്നും വിമർശനം ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് നേതൃത്വം നേരിട്ട് ഇടപെട്ട് ചർച്ച നടത്തുന്നത്.

എം.എസ്.എഫ് അടക്കമുള്ള പോഷക സംഘടനകൾ സ്റ്റാഫ് നിയമനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ പശ്ചാത്തലത്തിൽ, നേതൃത്വത്തിന്റെ ഇടപെടൽ നിർണ്ണായകമാകും. സ്വന്തം ആളുകളെ തിരുകി കയറ്റിയെന്നും പാർട്ടി പ്രവർത്തകരെ പൂർണമായും അവഗണിച്ചെന്നും എംഎസ്എഫ് നേതൃത്വം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ ലീഗ് നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.

Content Highlight: IUML Calls Meeting Of Ministers At Panakkad Over Party Complaints

#IUML #Kerala Politics #Panakkad #Ministers Meeting #MSF

Next TV

Related Stories
കീശയിലാക്കിയത് പാൽക്കാരന് കൊടുക്കേണ്ട പണം! പാനൂരിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി യുവാവ് ഉച്ചയ്ക്ക്  കവർന്നത് 2500 രൂപ

Jul 16, 2026 03:57 PM

കീശയിലാക്കിയത് പാൽക്കാരന് കൊടുക്കേണ്ട പണം! പാനൂരിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി യുവാവ് ഉച്ചയ്ക്ക് കവർന്നത് 2500 രൂപ

കണ്ണൂർ ചമ്പാട് മനേക്കരയിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് കടയുടമയുടെ 2500 രൂപ കവർന്നു. പാനൂർ പോലീസ് അന്വേഷണം...

Read More >>
നിങ്ങളാണോ കേരളം കാത്തിരുന്ന ആ ഭാ​ഗ്യശാലി ? ഇന്നത്തെ കാരുണ്യ പ്ലസ് KN-632 ഫലം പുറത്ത്

Jul 16, 2026 03:36 PM

നിങ്ങളാണോ കേരളം കാത്തിരുന്ന ആ ഭാ​ഗ്യശാലി ? ഇന്നത്തെ കാരുണ്യ പ്ലസ് KN-632 ഫലം പുറത്ത്

കാരുണ്യ പ്ലസ് KN 632 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ തൃശൂർ ടിക്കറ്റിന്. മുഴുവൻ സമ്മാന നമ്പറുകളും ഇവിടെ...

Read More >>
'ഹിന്ദു ഐക്യവേദിക്ക് സമയം, സ്വന്തക്കാർക്ക് നിഷേധം': മുഖ്യമന്ത്രിക്കെതിരെ കെപിസിസി വക്താവ് വി ആർ അനൂപ്

Jul 16, 2026 03:09 PM

'ഹിന്ദു ഐക്യവേദിക്ക് സമയം, സ്വന്തക്കാർക്ക് നിഷേധം': മുഖ്യമന്ത്രിക്കെതിരെ കെപിസിസി വക്താവ് വി ആർ അനൂപ്

ഹിന്ദു ഐക്യവേദി നേതാക്കൾക്ക് സമയം നൽകിയ മുഖ്യമന്ത്രി കെപിസി-കെഎസ്‌യു നേതാക്കളെ കാണാൻ വിസമ്മതിച്ചെന്ന് വി ആർ അനൂപ്. പ്ലീഡർ നിയമനവും തെരഞ്ഞെടുപ്പ്...

Read More >>
കേരളത്തിലെ ഏറ്റവും വലിയ ലോട്ടറി, 500 നൽകി 30കോടി സ്വന്തമാക്കൂ....! തിരുവോണം ബംപർ ടിക്കറ്റ് മുഖ്യമന്ത്രി പുറത്തിറക്കി; വിൽപ്പന തിങ്കളാഴ്ച മുതൽ

Jul 16, 2026 02:51 PM

കേരളത്തിലെ ഏറ്റവും വലിയ ലോട്ടറി, 500 നൽകി 30കോടി സ്വന്തമാക്കൂ....! തിരുവോണം ബംപർ ടിക്കറ്റ് മുഖ്യമന്ത്രി പുറത്തിറക്കി; വിൽപ്പന തിങ്കളാഴ്ച മുതൽ

തിരുവോണം ബംപർ ടിക്കറ്റ് പുറത്തിറങ്ങി. ഒന്നാം സമ്മാനം 30 കോടി. 500 രൂപയാണ് ടിക്കറ്റ് വില. അടുത്ത തിങ്കളാഴ്ച മുതൽ വിൽപന...

Read More >>
ഇതാണോ നല്ല ജീവിതം...? സൗദിയിലെ കൊലക്കേസിൽ പൊതുജനങ്ങൾ പിരിച്ച 80 ലക്ഷം കൊടുത്ത് മോചിതനായി, പിന്നാലെ നാട്ടിലെത്തി ലഹരിക്കടത്ത്; ഇരിട്ടിയിൽ കരിക്കോട്ടക്കരി സ്വദേശി പിടിയിൽ

Jul 16, 2026 02:50 PM

ഇതാണോ നല്ല ജീവിതം...? സൗദിയിലെ കൊലക്കേസിൽ പൊതുജനങ്ങൾ പിരിച്ച 80 ലക്ഷം കൊടുത്ത് മോചിതനായി, പിന്നാലെ നാട്ടിലെത്തി ലഹരിക്കടത്ത്; ഇരിട്ടിയിൽ കരിക്കോട്ടക്കരി സ്വദേശി പിടിയിൽ

സൗദിയിലെ കൊലക്കേസിൽ 80 ലക്ഷം മോചനദ്രവ്യം നൽകി മോചിതനായ കരിക്കോട്ടക്കരി സ്വദേശി ഫസലുദ്ദീൻ ഇരിട്ടിയിൽ ലഹരിക്കടത്തിന് പിടിയിൽ. ബംഗളൂരു...

Read More >>
വിഴിഞ്ഞത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബിബിഎ വിദ്യാര്‍ഥി മരിച്ചു

Jul 16, 2026 02:39 PM

വിഴിഞ്ഞത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബിബിഎ വിദ്യാര്‍ഥി മരിച്ചു

വിഴിഞ്ഞത്ത് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്ന തമ്പാനൂർ മിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ബിബിഎ വിദ്യാർഥി അക്ഷയ് വിജയ് മരിച്ചു. സംഭവത്തിൽ...

Read More >>
Top Stories

News Roundup

GCC News