2026-07-16T06:59:00

#Kerala Investment #Tata Group #Kerala #V D Satheesan

തിരുവനന്തപുരം: ( www.truevisionnews.com) കേരളത്തിൽ 10,000 കോടിയുടെ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ്പ് എത്തുന്നു. സംസ്ഥാനത്ത് ഷിപ്പ് ബിൽഡിംഗ് യൂണിറ്റ് സ്ഥാപിക്കാൻ ടാറ്റയുമായി ധാരണയായതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പദ്ധതിക്കായി ടാറ്റ ഗ്രൂപ്പിന് സർക്കാർ ഭൂമി വിട്ടുനൽകും.

മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനത്തിൽ തന്നെ കേന്ദ്ര തുറമുഖ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നുവെന്നും, അതിന്റെ തുടർച്ചയായാണ് ടാറ്റയുമായി കരാറിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ തന്നെ പദ്ധതിയുടെ നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പോർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കേരളത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള മാരിടൈം മ്യൂസിയവും ഒഷനേറിയവും സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിനുള്ള എക്കണോമിക് മോഡൽ കണ്ടെത്തുമെന്നും ക്യൂറേറ്ററുമായി സംസാരിച്ചതായും അദ്ദേഹം അറിയിച്ചു. ഷിപ്പ് ബിൽഡിംഗ് യൂണിറ്റ് ടാറ്റയുടെ നേതൃത്വത്തിലായിരിക്കും കേരളത്തിൽ പ്രവർത്തിക്കുക.

കേരളത്തിലെ ഏത് നിക്ഷേപവും സംസ്ഥാനത്തിന്റെ താൽപര്യം മുൻനിർത്തി മാത്രമേ നടപ്പാക്കൂ എന്നും ആർക്കും ഏകപക്ഷീയമായി ഇടപെടാൻ അവസരം നൽകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പിനായി പ്രത്യേക പ്രോട്ടോകോൾ കൊണ്ടുവരും. മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ പോർട്ട് ഡെവലപ്മെന്റ് സ്റ്റാറ്റസ് നിരീക്ഷിക്കുന്നതിനുള്ള ഡാഷ് ബോർഡ് സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസനത്തിന്റെ നേട്ടം തീരദേശവാസികളിലെത്തണമെന്നും അവരുടെ മക്കളുടെ ജീവിത നിലവാരം ഉയരണമെന്നും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. "കരകാണാ കടലിലെ മേലെ മോഹപ്പൂങ്കൂരുവി പറക്കും" എന്ന വരികൾ ഉദ്ധരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

Content Highlight: Tata Group to Invest 10000 Crore in Kerala, Ship Building Unit Planned

#Kerala Investment #Tata Group #Kerala #V D Satheesan

Next TV

Top Stories










News Roundup