#Malappuram #Cyber Police #Facebook Threat #PM Security #Kerala News
മലപ്പുറം: ( www.truevisionnews.com ) പ്രധാനമന്ത്രിക്ക് സോഷ്യൽ മീഡിയയിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മലപ്പുറം സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പരപ്പനങ്ങാടി സ്വദേശിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.ഫേസ്ബുക്ക് പേജിലാണ് പ്രതി ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. പതിവ് സൈബർ പട്രോളിംഗിനിടെയാണ് പോലീസിന്റെ ശ്രദ്ധയിൽ ഈ പോസ്റ്റ് പെട്ടത്.
ഉടൻ തന്നെ പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യാൻ നടപടിയെടുത്തതായും പോലീസ് അറിയിച്ചു.പ്രതിയുടെ പോസ്റ്റിന് താഴെ മതസ്പർദ്ധ വളർത്തുന്ന രീതിയിലും പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലും കമന്റുകൾ ഇട്ടവരെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
നിയമവിരുദ്ധമായ കമന്റുകൾ ഇട്ടവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് മലപ്പുറം സൈബർ പോലീസ് വ്യക്തമാക്കി.സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചാരണങ്ങളും ഭീഷണികളും കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും നിയമലംഘനം കണ്ടെത്തിയാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.
Content Highlight: Malappuram Man Booked for Threatening PM on Facebook
#Malappuram #Cyber Police #Facebook Threat #PM Security #Kerala News
































