കോഴിക്കോട് വളയത്ത് മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട് വളയത്ത് മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
2026-07-12T21:20:00 | By VIPIN P V
#Kozhikode Accident #Valayam #Bike Crash #Nadapuram #Road Accident

കോഴിക്കോട് ( www.truevisionnews.com ) കോഴിക്കോട് നാദാപുരത്തിനടുത്ത് വളയത്ത് യുവാക്കൾ സഞ്ചരിച്ച മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. റോഡിലേക്ക് തെറിച്ച് വീണ ഒരു യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും തൽക്ഷണം മരിക്കുകയും ചെയ്തു. 

നിരവുമ്മൽ സ്വദേശി വള്ളിൽ രാഹുൽ (28) ആണ് മരണപ്പെട്ടത്. ചുഴലി ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെ റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്നും രാഹുൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വളയം നീലാണ്ടുമ്മൽ ഇന്ന് രാത്രി എട്ടരയോടെ അപകടം.

ബൈക്കിൽ സഞ്ചരിച്ച മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു . യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട്പോയി . വളയം കുറ്റിക്കാട്ടിൽ സിപി സൺസ് ലൈറ്റ് ആൻറ് സൗണ്ട് തൊഴിലാളികളാണ് അപകടത്തിൽപെട്ടത് .

പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ വളയം കെയർ ആൻഡ് ക്യൂർ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടയിൽ ഒരു യുവാവ് മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അമ്മ: ലീല. പിതാവ് :പരേതനായ രവീന്ദ്രൻ.

സഹോദരി:രമ്യ.

Content Highlight: Kozhikode Valayam Bike Accident: One Dead, One Injured

#Kozhikode Accident #Valayam #Bike Crash #Nadapuram #Road Accident

Next TV

Related Stories
വരവൂരിൽ ബന്ധുവീട്ടിലെത്തിയ 19 വയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു

Jul 12, 2026 10:33 PM

വരവൂരിൽ ബന്ധുവീട്ടിലെത്തിയ 19 വയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു

തൃശൂർ വരവൂരിൽ ബന്ധുവീട്ടിൽ വന്ന 19 വയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു. തളി പിലക്കാട് നെൽപ്പാടത്തിനോട് ചേർന്ന കിണറ്റിലാണ് അപകടം. ഫയർഫോഴ്സ്...

Read More >>
ഭാര്യ വീട്ടിലെത്തിയ യുവാവ് അച്ചൻകോവിലാറിൽ മുങ്ങിമരിച്ചു

Jul 12, 2026 08:52 PM

ഭാര്യ വീട്ടിലെത്തിയ യുവാവ് അച്ചൻകോവിലാറിൽ മുങ്ങിമരിച്ചു

ആലപ്പുഴ ബുധനൂർ പെരിങ്ങിലിപ്പുറത്ത് ഭാര്യ വീട്ടിലെത്തിയ കോട്ടയം സ്വദേശി മിഥുൻകുമാർ (39) അച്ചൻകോവിലാറിൽ മുങ്ങിമരിച്ചു. മഞ്ഞപ്പള്ളികടവിലാണ്...

Read More >>
കള്ളാടി മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം വീതം സഹായം; നിർമ്മാണ കമ്പനി തന്നെ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി

Jul 12, 2026 08:27 PM

കള്ളാടി മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം വീതം സഹായം; നിർമ്മാണ കമ്പനി തന്നെ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി

വയനാട് മേപ്പാടി കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 7 പേർക്ക് 6 ലക്ഷം വീതം. കാണാതായവരുടെ...

Read More >>
വീട്ടിൽ നിന്ന് ഇറങ്ങിയത് ഇന്നലെ പുലർച്ചെ; ചിറ്റൂരിൽ 14-വയസ്സുകാരനെ കാണാനില്ലെന്ന് പരാതി

Jul 12, 2026 08:19 PM

വീട്ടിൽ നിന്ന് ഇറങ്ങിയത് ഇന്നലെ പുലർച്ചെ; ചിറ്റൂരിൽ 14-വയസ്സുകാരനെ കാണാനില്ലെന്ന് പരാതി

പാലക്കാട് ചിറ്റൂരിൽ നിന്ന് ഹരീഷ് (14) എന്ന വിദ്യാർഥിയെ കാണാതായി. ഇന്നലെ പുലർച്ചെ സൈക്കിളിൽ പോയതാണ്. വാളയാറിൽ സിസിടിവി ദൃശ്യം ലഭിച്ചു. പൊലീസ് അന്വേഷണം...

Read More >>
'കെഎസ്ആർടിസിയെ പുറമ്പോക്കിലേക്ക് തള്ളില്ല: പുതിയ ബസുകൾ വാങ്ങും,ഉമ്മൻചാണ്ടി സർക്കാർ കാലത്തെ പ്രതാപത്തിലേക്ക് കൊണ്ടുവരും' - സി.പി. ജോൺ

Jul 12, 2026 07:40 PM

'കെഎസ്ആർടിസിയെ പുറമ്പോക്കിലേക്ക് തള്ളില്ല: പുതിയ ബസുകൾ വാങ്ങും,ഉമ്മൻചാണ്ടി സർക്കാർ കാലത്തെ പ്രതാപത്തിലേക്ക് കൊണ്ടുവരും' - സി.പി. ജോൺ

കെഎസ്ആർടിസിയെ ശക്തിപ്പെടുത്താൻ യുഡിഎഫ് സർക്കാർ. പുതിയ ബസുകൾ വാങ്ങും, ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കും. ജീവനക്കാരെ വിശ്വാസത്തിൽ...

Read More >>
 ലഹരി ഇടപാടുകളിലെ പ്രധാനി, അക്കൗണ്ടിൽ ലക്ഷങ്ങൾ; കോഴിക്കോട് മരുതോങ്കര സ്വദേശിനി യുവതി റിമാന്റിൽ

Jul 12, 2026 06:51 PM

ലഹരി ഇടപാടുകളിലെ പ്രധാനി, അക്കൗണ്ടിൽ ലക്ഷങ്ങൾ; കോഴിക്കോട് മരുതോങ്കര സ്വദേശിനി യുവതി റിമാന്റിൽ

ലഹരിമരുന്ന് കച്ചവടത്തിന്റെ പണം കൈകാര്യം ചെയ്ത കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീർത്തന അറസ്റ്റിൽ. വടകര ഡാൻസാഫും പൊലീസും ചേർന്ന് പേരാമ്പ്രയിൽ...

Read More >>
Top Stories