#Kozhikode #Drug Money #KC Keerthana #DANSAF #Vadakara Police
കോഴിക്കോട്: ( www.truevisionnews.com ) ലഹരിമരുന്ന് കച്ചവടത്തിലെ സാമ്പത്തിക ഇടപാടുകൾക്ക് ബാങ്ക് അക്കൗണ്ട് നൽകിയ യുവതി വടകര പൊലീസിന്റെയും ഡാൻസാഫിന്റെയും സംയുക്ത പരിശോധനയിൽ അറസ്റ്റിലായി. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീർത്തനയാണ് ശനിയാഴ്ച വൈകിട്ട് പിടിയിലായത്. ലഹരിമരുന്ന് വാങ്ങുന്നവരിൽ നിന്ന് പണം സ്വീകരിച്ചിരുന്നത് കീർത്തനയുടെ അക്കൗണ്ടിലേക്കായിരുന്നു.
പിന്നീട് മറ്റൊരു ഇടപാടുകാരൻ വഴി ആവശ്യക്കാർക്ക് ലഹരി എത്തിക്കുന്ന രീതിയാണ് സംഘം പിന്തുടർന്നതെന്ന് പൊലീസ് പറഞ്ഞു. കീർത്തനയുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ ഇത്തരത്തിൽ എത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ലഹരി കച്ചവടവുമായി ബന്ധപ്പെട്ട നിരവധി ഇടപാടുകൾ ഈ അക്കൗണ്ടിലൂടെ നടന്നിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
പണം അയച്ചവരുടെ അക്കൗണ്ടുകളും പൊലീസ് പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 2 ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര ആവിക്കൽ ബീച്ച് സ്വദേശി സഫാനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കീർത്തനയെ പേരാമ്പ്രയിൽ നിന്ന് പിടികൂടിയത്. ഞായറാഴ്ച രാവിലെ കീർത്തനയെ വടകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരി കച്ചവടത്തിൽ 'മണി മ്യൂൾ' സംവിധാനം ഉപയോഗിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Content Highlight: Kozhikode Woman Arrested for Handling Drug Money Transactions in Bank Account
#Kozhikode #Drug Money #KC Keerthana #DANSAF #Vadakara Police
































