23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ്; വന്‍ തുക നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉപഭോകൃത കമ്മീഷൻ

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ്; വന്‍ തുക നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉപഭോകൃത കമ്മീഷൻ
2026-07-09T18:28:00 | By VIPIN P V
#Latest News #Medical Negligence #Consumer Commission #Compensation #Malappuram

മലപ്പുറം:( www.truevisionnews.com ) മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന് പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്. സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവിറങ്ങിയത്. മലപ്പുറം പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ജില്ലാ ഉപഭോകൃത കമ്മീഷൻ്റെ ഉത്തരവ്.

2018 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചേലാകര്‍മ്മത്തിന് ശേഷം അണുബാധയേറ്റ് പഴുപ്പ് ബാധിച്ച കുഞ്ഞിനെ തൃശൂര്‍ അമലാ ആശുപത്രിയിലും ജൂബിലി മിഷന്‍ ആശുപത്രിയിലും ചികിത്സിച്ചിരുന്നു. ചേലാകർമ്മം നടത്തിയ ആശുപത്രിക്കെതിരെയുള്ള അന്വേഷണത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും ഡോക്ടർക്ക് പരിചയ കുറവുണ്ടെന്നും കണ്ടെത്തി.

കുഞ്ഞിന് ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരുന്ന ദുരിതം മുൻനിർത്തിയാണ് ഉപഭോകൃത കമ്മീഷന്റെ ഉത്തരവ്. ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ 9% പലിശ ഉൾപ്പെടുത്തി നഷ്ട പരിഹാരം നൽകണമെന്ന് ഉത്തരവില്‍ പറയുന്നു.

Content Highlight: Medical negligence during the circumcision of a 23 day old infant Consumer Commission awards substantial compensation

#Latest News #Medical Negligence #Consumer Commission #Compensation #Malappuram

Next TV

Related Stories
വാഹനം പരിശോധിച്ചപ്പോൾ രണ്ട് യുവാക്കളോ‌ടൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി...!  കൈയിൽ എംഡിഎംഎ, മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

Jul 9, 2026 07:01 PM

വാഹനം പരിശോധിച്ചപ്പോൾ രണ്ട് യുവാക്കളോ‌ടൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി...! കൈയിൽ എംഡിഎംഎ, മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം എടരിക്കോട് കാറിൽ കടത്തിയ എംഡിഎംഎയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും രണ്ടു യുവാക്കളും...

Read More >>
സുരക്ഷാ മുൻകരുതൽ; വയനാട് തുരങ്കപാത ആരംഭ പ്രദേശമായ ആനക്കാംപൊയിലില്‍ നിന്ന് തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചു

Jul 9, 2026 06:05 PM

സുരക്ഷാ മുൻകരുതൽ; വയനാട് തുരങ്കപാത ആരംഭ പ്രദേശമായ ആനക്കാംപൊയിലില്‍ നിന്ന് തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചു

വയനാട് തുരങ്കപാത ആരംഭ പ്രദേശമായ ആനക്കാംപൊയിലില്‍ നിന്ന് തൊഴിലാളികളെ...

Read More >>
വാഗമണിൽ ട്രക്കിങ്ങിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

Jul 9, 2026 05:29 PM

വാഗമണിൽ ട്രക്കിങ്ങിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

വാഗമണിൽ ട്രക്കിങ്ങിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ആറ് പേർക്ക്...

Read More >>
വിഴിഞ്ഞം ഓഹരി ഇടപാട്: 'താന്‍ ആരോപണം ഉന്നയിക്കുന്നില്ല, അഴിമതി ആരോപണം ഉള്ളവര്‍ അത് ഉന്നയിക്കട്ടെ'- ഇ പി ജയരാജന്‍

Jul 9, 2026 05:24 PM

വിഴിഞ്ഞം ഓഹരി ഇടപാട്: 'താന്‍ ആരോപണം ഉന്നയിക്കുന്നില്ല, അഴിമതി ആരോപണം ഉള്ളവര്‍ അത് ഉന്നയിക്കട്ടെ'- ഇ പി ജയരാജന്‍

'താന്‍ ആരോപണം ഉന്നയിക്കുന്നില്ല, അഴിമതി ആരോപണം ഉള്ളവര്‍ അത് ഉന്നയിക്കട്ടെ'-ഇ പി ജയരാജന്‍...

Read More >>
Top Stories

News Roundup

GCC News

News from Regional Network