കുട്ടികളേ വീട്ടിലിരുന്നോളൂ....! മൂന്ന് ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍, അതിതീവ്ര മഴ നാളെയും തുടരും

കുട്ടികളേ വീട്ടിലിരുന്നോളൂ....! മൂന്ന് ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍, അതിതീവ്ര മഴ നാളെയും തുടരും
2026-07-08T20:08:00 | By VIPIN P V
#Latest News #Heavy Rain #School Holiday #District Collectors #Kerala Rain

മലപ്പുറം: ( www.truevisionnews.com ) കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്ന് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച വയനാട്, കോഴിക്കോട് ജില്ലകൾക്ക് പുറമെ മലപ്പുറത്താണ് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതത് ജില്ലകളിലെ ജില്ലാ കളക്ടര്‍മാരാണ് കനത്ത മഴയുടെ പശ്ചാത്തലത്തിൽ അവധി പ്രഖ്യാപിച്ചത്.

അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി.എസ്.സി. പരീക്ഷകൾ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. നഷ്ടപ്പെട്ട പ്രവൃത്തി ദിനം പിന്നീട് നികത്തുന്നതിനുള്ള നടപടികൾ സ്ഥാപന മേധാവികൾ സ്വീകരിക്കേണ്ടതാണ്. ജനങ്ങൾ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതാണെന്ന് മലപ്പുറം കളക്ടര്‍ അറിയിച്ചു.

അതേസമയം, മറ്റ് രണ്ട് ജില്ലകളിലും സര്‍വകലാശാല, പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. ഓണ്‍ലൈൻ ക്ലാസുകളും നടത്താം. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ കനത്ത കാറ്റും മഴയും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ സ്കൂളുകള്‍, മദ്രസകള്‍, ട്യൂഷൻ സെന്‍ററുകള്‍, പ്രൊഫഷണൽ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം നൽകിയിട്ടുണ്ട്.

കണ്ണൂർ, കാസർകോട്, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 12 സെ.മീറ്ററിന് മുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. നാളെ 7 -12 സെ.മീറ്ററിന് ഇടയിൽ മഴ പ്രതീക്ഷിക്കുന്നു. ഇതിന് ശേഷം മഴ കുറയുമെന്നാണ് പ്രതീക്ഷ. വടക്കൻ കേരളത്തിൽ മാത്രമാണ് കനത്ത മഴയ്ക്ക് സാധ്യത.

Content Highlight: District Collectors have declared a holiday for schools in three districts.

#Latest News #Heavy Rain #School Holiday #District Collectors #Kerala Rain

Next TV

Related Stories
വടകരയിൽ അമിത വേഗതയിലായിരുന്ന സ്‌കൂട്ടർ തട്ടി വയോധികന് ദാരുണാന്ത്യം

Jul 8, 2026 09:17 PM

വടകരയിൽ അമിത വേഗതയിലായിരുന്ന സ്‌കൂട്ടർ തട്ടി വയോധികന് ദാരുണാന്ത്യം

വടകരയിൽ അമിത വേഗതയിലായിരുന്ന സ്‌കൂട്ടർ തട്ടി വയോധികന്...

Read More >>
എസ്ഐക്ക് പണി കിട്ടി..! ഭാര്യക്ക് മെസേജ് അയച്ചതിന് യുവാവിന് പൊലീസിന്റെ പെപ്പർ സ്പ്രേ പ്രയോ​ഗം, 50000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Jul 8, 2026 08:52 PM

എസ്ഐക്ക് പണി കിട്ടി..! ഭാര്യക്ക് മെസേജ് അയച്ചതിന് യുവാവിന് പൊലീസിന്റെ പെപ്പർ സ്പ്രേ പ്രയോ​ഗം, 50000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഭാര്യക്ക് മെസേജ് അയച്ചതിന് യുവാവിന് പൊലീസിന്റെ പെപ്പർ സ്പ്രേ പ്രയോ​ഗം, 50000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്...

Read More >>
പെരുമഴ തുടരുന്നു; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Jul 8, 2026 07:46 PM

പെരുമഴ തുടരുന്നു; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പെരുമഴ തുടരുന്നു; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...

Read More >>
 'നിയമസഭയിലെ വാചകമടിയല്ല ഭരണം' ; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസ് രം​ഗത്ത്

Jul 8, 2026 04:34 PM

'നിയമസഭയിലെ വാചകമടിയല്ല ഭരണം' ; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസ് രം​ഗത്ത്

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസ് രം​ഗത്ത് ...

Read More >>
മൽസ്യ ബന്ധനത്തിനിടയിൽ കടലിൽ കുഴഞ്ഞുവീണു മരിച്ചു

Jul 8, 2026 04:18 PM

മൽസ്യ ബന്ധനത്തിനിടയിൽ കടലിൽ കുഴഞ്ഞുവീണു മരിച്ചു

മൽസ്യ ബന്ധനത്തിനിടയിൽ കടലിൽ കുഴഞ്ഞുവീണു...

Read More >>
Top Stories

News Roundup