തലയിൽ ഇരുമ്പ് കമ്പി തറച്ചു; കള്ളാടി മണ്ണിടിച്ചൽ രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്.ഐക്ക് ഗുരുതര പരിക്ക്

തലയിൽ ഇരുമ്പ് കമ്പി തറച്ചു; കള്ളാടി മണ്ണിടിച്ചൽ രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്.ഐക്ക് ഗുരുതര പരിക്ക്
Jul 7, 2026 02:32 PM | By Athira V
#Latest News #Kalladi Landslide #Wayanad Tunnel Road #Death #Meppadi SI

മേപ്പാടി: വയനാട് മണ്ണിടിച്ചിലിനിടെ മേപ്പാടി എസ്ഐക്ക് പരിക്ക്. ഇരുമ്പ് കമ്പി തലയിൽ കൊണ്ടാണ് പരിക്കേറ്റത്. രക്ഷാപ്രവർത്തനത്തിന് ഇടയിലാണെന്നാണ് സൂചന. അതിനിടെ മണ്ണിടിച്ചിൽ മൂന്ന് പേർ മരിച്ചതാണ് ലഭ്യമാകുന്ന വിവരം.

പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറ് പേരെ കാണാനില്ല. ഇവർക്കായി തെരച്ചിൽ പുരോ​ഗമിക്കുകയാണ്. ഹിര കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്‌ജയ് താക്കൂർ, രജനീഷ്, തന്മയ് ഘോഷ്, കൂപമാൽ, കുഞ്ചു, സന്തോഷ് കുമാർ എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

കള്ളാടി മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട് - കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്താണ് അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികളുമായി വന്ന രണ്ടു ബസുകളും മണ്ണിനടിയിൽ പെട്ടിട്ടുണ്ട്.

തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോൺക്രീറ്റ് മതിൽ ഉൾപ്പെടെ ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ജില്ലയിൽ പെയ്തത്. മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ മുഖ്യമന്ത്രി നിർദേശം നൽകി.

ജില്ലയിൽ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാനും കോഴിക്കോടുള്ള സംഘത്തോടും വയനാട്ടിൽ എത്താൻ നിർദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു.

Content Highlight: Meppadi SI injured during Wayanad landslide

#Latest News #Kalladi Landslide #Wayanad Tunnel Road #Death #Meppadi SI

Next TV

Related Stories
ലഹരിമരുന്ന് കടത്ത്: നാട്ടിക സ്വദേശിയായ യുവാവിനെ പിഐടി എൻഡിപിഎസ് നിയമപ്രകാരം ഒരു വർഷത്തേക്ക് ജയിലിലടച്ചു

Jul 7, 2026 04:04 PM

ലഹരിമരുന്ന് കടത്ത്: നാട്ടിക സ്വദേശിയായ യുവാവിനെ പിഐടി എൻഡിപിഎസ് നിയമപ്രകാരം ഒരു വർഷത്തേക്ക് ജയിലിലടച്ചു

തൃശൂർ ജില്ലയിൽ മയക്കുമരുന്ന് വിൽപ്പനയും കടത്തും പതിവാക്കിയവർക്കെതിരെ...

Read More >>
ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാകും; പെട്ടെന്ന് നോക്കൂ ഒരു കോടിയാണ്, സ്ത്രീ ശക്തി ലോട്ടറി ഫലം അറിയാം .....

Jul 7, 2026 04:04 PM

ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാകും; പെട്ടെന്ന് നോക്കൂ ഒരു കോടിയാണ്, സ്ത്രീ ശക്തി ലോട്ടറി ഫലം അറിയാം .....

കേരളഭാ​ഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-527 ലോട്ടറി റിസൾട്ടുകൾ...

Read More >>
മരണ മുഖത്ത് നിന്ന് അത്ഭുത രക്ഷപ്പെടൽ; വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Jul 7, 2026 03:34 PM

മരണ മുഖത്ത് നിന്ന് അത്ഭുത രക്ഷപ്പെടൽ; വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ...

Read More >>
കള്ളാടി മണ്ണിടിച്ചിൽ; രണ്ട് പേരുടെ മൃതദേഹം ലഭിച്ചു, ഒമ്പതു പേർ ചികിത്സയിലെന്ന് മന്ത്രി കെ.മുരളീധരൻ

Jul 7, 2026 03:18 PM

കള്ളാടി മണ്ണിടിച്ചിൽ; രണ്ട് പേരുടെ മൃതദേഹം ലഭിച്ചു, ഒമ്പതു പേർ ചികിത്സയിലെന്ന് മന്ത്രി കെ.മുരളീധരൻ

കള്ളാടി മണ്ണിടിച്ചിൽ; രണ്ട് പേരുടെ മൃതദേഹം ലഭിച്ചു, ഒമ്പതു പേർ ചികിത്സയിലെന്ന് മന്ത്രി...

Read More >>
Top Stories

News Roundup