'വീട്ടുപടിക്കലെ മൃതദേഹം ആരുടേത്'? വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം പോലീസ് അന്വേഷണം ആരംഭിച്ചു

'വീട്ടുപടിക്കലെ മൃതദേഹം ആരുടേത്'? വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം പോലീസ് അന്വേഷണം ആരംഭിച്ചു
Jul 7, 2026 11:15 AM | By Fidha Parvin
#Latest news #Unknown body #Burn death #Palakkad

 പാലക്കാട്: ( www.truevisionnews.com ) ഷൊര്‍ണൂര്‍ വാടാനംകുറിശ്ശിയില്‍ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പൊയിലൂര്‍ സ്വദേശി ജയയുടെ വീട്ടുമുറ്റത്താണ് സംഭവം. അജ്ഞാതന്‍ വീട്ടുമുറ്റത്ത് എത്തി സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആരാണ് മരിച്ചതെന്ന് വ്യക്തമല്ല.

ഇന്നലെ അര്‍ദ്ധരാത്രിയാകാം സംഭവമെന്നാണ് നിഗമനം. ഇന്ന് പുലര്‍ച്ചെ വീട്ടിന് സമീപത്തെ തെങ്ങിന്റ ചുവട്ടിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ മഴ പെയ്തതിനാല്‍ മൃതദേഹം പൂര്‍ണമായും കത്താത്ത നിലയിലാണ്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.

Content Highlight: Unknown body found burnt in backyard; investigation underway

#Latest news #Unknown body #Burn death #Palakkad

Next TV

Related Stories
വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ; ആളുകൾ കുടുങ്ങിയതായി സംശയം, ഒരാളെ രക്ഷപ്പെടുത്തി

Jul 7, 2026 11:58 AM

വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ; ആളുകൾ കുടുങ്ങിയതായി സംശയം, ഒരാളെ രക്ഷപ്പെടുത്തി

വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ, ആളുകൾ കുടുങ്ങിയതായി...

Read More >>
'സി.പി.എമ്മുകാർ ആരും പ്രിയദർശിനിയിൽ കയറരുതെന്ന് ഗോവിന്ദൻ മാഷ് എന്താ പറയാത്തത്..?; സ്കൂൾ, കോളജ് വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കും’ -മന്ത്രി സി.പി. ​ജോൺ

Jul 7, 2026 11:30 AM

'സി.പി.എമ്മുകാർ ആരും പ്രിയദർശിനിയിൽ കയറരുതെന്ന് ഗോവിന്ദൻ മാഷ് എന്താ പറയാത്തത്..?; സ്കൂൾ, കോളജ് വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കും’ -മന്ത്രി സി.പി. ​ജോൺ

കെ.​എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര ‘പ്രിയദർശനി’ ബഹിഷ്കരിക്കണം എന്ന് പറഞ്ഞവരെ ഇപ്പോൾ കാണാനില്ലെന്ന് ഗതാഗത മന്ത്രി സി.പി....

Read More >>
കോടതി വിലക്കിയിട്ടും അടങ്ങിയില്ല; മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിച്ച ഭർത്താവ് പൊലീസിന്റെ പിടിയിലായി

Jul 7, 2026 11:14 AM

കോടതി വിലക്കിയിട്ടും അടങ്ങിയില്ല; മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിച്ച ഭർത്താവ് പൊലീസിന്റെ പിടിയിലായി

കോടതിയുടെ സംരംക്ഷണ ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിച്ച കേസിൽ ഭർത്താവ്...

Read More >>
Top Stories

News Roundup