#Latest News #KSRTC Bus Accident #Auto-Rickshaw Driver Injuried #Kattakada
കാട്ടാക്കട: ( www.truevisionnews.com ) കാട്ടാക്കട ആമച്ചലിൽ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കെഎസ്ആർടിസിയുടെ പ്രിയദർശിനി ഓർഡിനറി ബസ് ഒതുക്കി നിർത്തിയിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുക ആയിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ പേഴമൂട് വെട്ടിയിൽതടം സ്വദേശിയായ സജീർ (40) നാണ് ഗുരുതര പരിക്കേറ്റത്. അപകടസമയത്ത് ഓട്ടോറിക്ഷയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ കെഎസ്ആർടിസി ഡ്രൈവറോ കണ്ടക്ടറോ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Content Highlight: Accident in Kattakada Priyadarshini bus collides with an auto-rickshaw auto-rickshaw driver sustains serious injuries
#Latest News #KSRTC Bus Accident #Auto-Rickshaw Driver Injuried #Kattakada

































