മദ്യം തലയ്ക്ക് പിടിച്ചു ....! 'അമ്മയെ കടന്നു പിടിച്ചു, വസ്ത്രം വലിച്ചു കീറി'; രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ അമ്മയെയും മകളെയും ആക്രമിച്ച പ്രതികൾ പിടിയിൽ

മദ്യം തലയ്ക്ക് പിടിച്ചു ....!  'അമ്മയെ കടന്നു പിടിച്ചു, വസ്ത്രം വലിച്ചു കീറി'; രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ  അമ്മയെയും മകളെയും ആക്രമിച്ച പ്രതികൾ പിടിയിൽ
Jul 1, 2026 11:50 AM | By Susmitha Surendran
#Mother and daughter attacked #Chithara police #arrest #accused apprehended #habitual offenders #Chithara Mankode #criminal cases.

കൊല്ലം:  (https://truevisionnews.com/) രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. ചിതറ മാങ്കോട് സ്വദേശികളായ അനീഷ്, വിഷ്ണു എന്നിവരെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ വിഷ്ണുവിനെതിരെ കടയ്ക്കൽ, ചിതറ സ്റ്റേഷനുകളിലായി ആറ് ക്രിമിനൽ കേസുകളും അനീഷിനെതിരെ രണ്ട് കേസുകളും നിലവിലുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ജോലി കഴിഞ്ഞു സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും വിജനമായ റോഡിൽ തടഞ്ഞു നിർത്തി പ്രതികൾ മർദ്ദിക്കുകയും കടന്നു പിടിക്കുകയും ചെയ്തത്.

മദ്യലഹരിയിലെത്തിയായിരുന്നു പ്രതികളുടെ പരാക്രമം. അമ്മയും മകളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ അമ്മയെ കടന്നു പിടിച്ച് വസ്ത്രം വലിച്ചു കീറുകയും ചെയ്തതായും മൊഴിയിൽ പറയുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടി എത്തിയതോടെ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു.

നാട്ടുകാർ ചിതറ പോലീസിൽ വിവരമറിയിച്ചതോടെ ചിതറ പോലീസെത്തി അന്വേഷണം നടത്തി. തുടർന്ന് അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് സംഭവസ്ഥലത്ത് നിന്ന് പ്രതികളെ പിടികൂടി. പരിക്കേറ്റ അമ്മയും മകളും കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി ചിതറ പോലീസ് പ്രതികൾക്കെതിരെ കേസെടുത്തു.അറസ്റ്റ്‌ രേഖപ്പെടുത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlight: Mother and daughter attacked after returning from work at night, two arrested

#Mother and daughter attacked #Chithara police #arrest #accused apprehended #habitual offenders #Chithara Mankode #criminal cases.

Next TV

Related Stories
മുൻ മന്ത്രിക്കെന്താ ഹെൽമെറ്റ് വെച്ചൂടെ? ഹെൽമെറ്റ് വെക്കാതെ സ്കൂട്ടറോടിച്ച കടകംപള്ളി സുരേന്ദ്രനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

Jul 1, 2026 01:30 PM

മുൻ മന്ത്രിക്കെന്താ ഹെൽമെറ്റ് വെച്ചൂടെ? ഹെൽമെറ്റ് വെക്കാതെ സ്കൂട്ടറോടിച്ച കടകംപള്ളി സുരേന്ദ്രനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

ഹെല്‍മെറ്റ് വെക്കാതെ ഇരുചക്ര വഹാനം ഓടിച്ച കടകംപള്ളി സുരേന്ദ്രനെതിരെ പരാതിയുമായി യൂത്ത്...

Read More >>
പായിപ്രയിൽ ഫുട്ബോൾ ആവേശം പൊളിച്ച് പഞ്ചായത്ത്; ആരാധകർ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകൾ എടുത്തുമാറ്റി

Jul 1, 2026 01:06 PM

പായിപ്രയിൽ ഫുട്ബോൾ ആവേശം പൊളിച്ച് പഞ്ചായത്ത്; ആരാധകർ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകൾ എടുത്തുമാറ്റി

പായിപ്ര പഞ്ചായത്ത്,ഫുട്ബോൾ ആരാധകർ, കട്ടൗട്ടുകൾ നീക്കം ചെയ്തു,ഇരട്ടത്താപ്പ് ആരോപണം, കായിക സംസ്കാരം, ഈസ്റ്റ് മുളവൂർ, ലോകകപ്പ്, പഞ്ചായത്ത്...

Read More >>
'പണം വാങ്ങി അവസാനം അവന്റെ ഭീഷണി'; മാധ്യമങ്ങള്‍ക്കും പരാതിക്കാരനും എതിരെ വീഡിയോയുമായി വധശ്രമക്കേസ് പ്രതി ഖാദര്‍ കരിപ്പൊടി

Jul 1, 2026 12:54 PM

'പണം വാങ്ങി അവസാനം അവന്റെ ഭീഷണി'; മാധ്യമങ്ങള്‍ക്കും പരാതിക്കാരനും എതിരെ വീഡിയോയുമായി വധശ്രമക്കേസ് പ്രതി ഖാദര്‍ കരിപ്പൊടി

സമൂഹമാധ്യമങ്ങളില്‍ വീഡിയോയുമായി ഒളിവിലെന്ന് പൊലീസ് പറയുന്ന വധശ്രമക്കേസ് പ്രതി ഖാദര്‍...

Read More >>
കണ്ണൂരിൽ ലോഡ്‌ജിൽ വെച്ച് വിദ്യാർഥിനിയെ പിച്ചിച്ചീന്തി...! പുണെയിൽ നിന്ന് കൊണ്ടുവന്നതിനിടെ ട്രയിനിൽ നിന്ന് രക്ഷപ്പെട്ടു; പ്രതിയെ വലയിലാക്കി കണ്ണൂർ പോലീസ്

Jul 1, 2026 12:33 PM

കണ്ണൂരിൽ ലോഡ്‌ജിൽ വെച്ച് വിദ്യാർഥിനിയെ പിച്ചിച്ചീന്തി...! പുണെയിൽ നിന്ന് കൊണ്ടുവന്നതിനിടെ ട്രയിനിൽ നിന്ന് രക്ഷപ്പെട്ടു; പ്രതിയെ വലയിലാക്കി കണ്ണൂർ പോലീസ്

ട്രെയിനിൽ കൊണ്ടുവരുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ കണ്ണൂർ ടൗൺ പോലീസ്...

Read More >>
Top Stories

News Roundup