'ഗുണ്ടകളുടെ സഹായം വേണ്ട'; നിയമപരമായി മുന്നോട്ട് പോയി ലഹരിമാഫിയെ പൂട്ടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

'ഗുണ്ടകളുടെ സഹായം വേണ്ട'; നിയമപരമായി മുന്നോട്ട് പോയി ലഹരിമാഫിയെ പൂട്ടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
Jul 1, 2026 11:35 AM | By Athira V
#Latest News #Operation Toofan #Kochi City Police Commissioner #Kaliraj Maheshkumar

കൊച്ചി: ( www.truevisionnews.com) ലഹരിക്കെതിരായ തൂഫാൻ ദ നാർകോ ഹണ്ടിന് ഗുണ്ടകളുടെ സഹായം വേണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ. നിയമപരമായി മുന്നോട്ട് പോയി ലഹരിമാഫിയെ പൂട്ടുമെന്ന് അദേഹം വ്യക്തമാക്കി.

കൊച്ചിയിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി വിളിച്ച ലഹരിക്കെതിരായ യോഗത്തിൽ ഗുണ്ടകൾ പങ്കെടുത്തെന്ന ആരോപണത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ പ്രതികരണം. സംഭവത്തിൽ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ പ്രതികരിച്ചു.

കെ. സുധാകരൻ കൊച്ചിയിൽ വിളിച്ച യോഗത്തിൽ പങ്കെടുത്ത് നിരവധി ഗുണ്ടകളായിരുന്നു. കൊച്ചിയിൽ നടന്ന യോഗത്തിന് നേതൃത്വം നൽകിയതും കുപ്രസിദ്ധ ഗുണ്ടകളാണ്.

കള്ളത്തോക്ക് വിൽപ്പനയ്ക്ക് ശ്രമിച്ച കേസിലെ പ്രതികളടക്കം യോഗത്തിൽ പങ്കെടുത്തു. എകെജി സെൻ്റർ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജഹാനും യോഗത്തിൽ പങ്കെടുത്തു.

ഇവരെ കൂടാതെ നിരവധി ക്രിമിനൽ കേസ് പ്രതികളായ ഒട്ടേറെപ്പേരും യോഗത്തിനെത്തി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമാകാൻ ചെറുപ്പക്കാരുടെ കൂട്ടായ്മ എന്ന പേരിലായിരുന്നു യോഗം. ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ഉപയോഗിച്ച് ലഹരി മാഫിയയെ തകർക്കുക ലക്ഷ്യമെന്ന് സുധാകരൻ പറഞ്ഞിരുന്നത്.

Content Highlight: Toofan the narco hunt, no need for help from goons, Kochi City Police Commissioner Kaliraj Maheshkumar

#Latest News #Operation Toofan #Kochi City Police Commissioner #Kaliraj Maheshkumar

Next TV

Related Stories
മുൻ മന്ത്രിക്കെന്താ ഹെൽമെറ്റ് വെച്ചൂടെ? ഹെൽമെറ്റ് വെക്കാതെ സ്കൂട്ടറോടിച്ച കടകംപള്ളി സുരേന്ദ്രനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

Jul 1, 2026 01:30 PM

മുൻ മന്ത്രിക്കെന്താ ഹെൽമെറ്റ് വെച്ചൂടെ? ഹെൽമെറ്റ് വെക്കാതെ സ്കൂട്ടറോടിച്ച കടകംപള്ളി സുരേന്ദ്രനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

ഹെല്‍മെറ്റ് വെക്കാതെ ഇരുചക്ര വഹാനം ഓടിച്ച കടകംപള്ളി സുരേന്ദ്രനെതിരെ പരാതിയുമായി യൂത്ത്...

Read More >>
പായിപ്രയിൽ ഫുട്ബോൾ ആവേശം പൊളിച്ച് പഞ്ചായത്ത്; ആരാധകർ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകൾ എടുത്തുമാറ്റി

Jul 1, 2026 01:06 PM

പായിപ്രയിൽ ഫുട്ബോൾ ആവേശം പൊളിച്ച് പഞ്ചായത്ത്; ആരാധകർ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകൾ എടുത്തുമാറ്റി

പായിപ്ര പഞ്ചായത്ത്,ഫുട്ബോൾ ആരാധകർ, കട്ടൗട്ടുകൾ നീക്കം ചെയ്തു,ഇരട്ടത്താപ്പ് ആരോപണം, കായിക സംസ്കാരം, ഈസ്റ്റ് മുളവൂർ, ലോകകപ്പ്, പഞ്ചായത്ത്...

Read More >>
'പണം വാങ്ങി അവസാനം അവന്റെ ഭീഷണി'; മാധ്യമങ്ങള്‍ക്കും പരാതിക്കാരനും എതിരെ വീഡിയോയുമായി വധശ്രമക്കേസ് പ്രതി ഖാദര്‍ കരിപ്പൊടി

Jul 1, 2026 12:54 PM

'പണം വാങ്ങി അവസാനം അവന്റെ ഭീഷണി'; മാധ്യമങ്ങള്‍ക്കും പരാതിക്കാരനും എതിരെ വീഡിയോയുമായി വധശ്രമക്കേസ് പ്രതി ഖാദര്‍ കരിപ്പൊടി

സമൂഹമാധ്യമങ്ങളില്‍ വീഡിയോയുമായി ഒളിവിലെന്ന് പൊലീസ് പറയുന്ന വധശ്രമക്കേസ് പ്രതി ഖാദര്‍...

Read More >>
Top Stories

News Roundup