കോഴിക്കോട് ഹോട്ടലിൽ മുറിയെടുത്ത് എംഡിഎംഎ വില്‍പ്പന; പരിശോധനയ്ക്കിടെ കാറിൽ നിന്ന് ഇറങ്ങി ഓടിയ യുവതിയും യുവാവും പിടിയിൽ

കോഴിക്കോട് ഹോട്ടലിൽ മുറിയെടുത്ത് എംഡിഎംഎ വില്‍പ്പന; പരിശോധനയ്ക്കിടെ കാറിൽ നിന്ന് ഇറങ്ങി ഓടിയ യുവതിയും യുവാവും പിടിയിൽ
Jun 30, 2026 09:43 PM | By VIPIN P V
#Latest News #Drug Bust #Arrest #Kozhikode #Police Case

കോഴിക്കോട്: ( www.truevisionnews.com ) നഗരം കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന പതിവാക്കിയ യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി. കോഴിക്കോട് നന്മണ്ട ഏഴുകുളം സ്വദേശി അനന്തു, പുതിയാപ്പ സ്വദേശിനി പണ്ടാരക്കണ്ടി താഴത്ത് കീര്‍ത്തന എന്നിവരാണ് പിടിയിലായത്.

മെഡിക്കല്‍ കോളേജ് ഭാഗത്തെ ഇവരുടെ സ്ഥിരം കേന്ദ്രത്തില്‍ വെച്ചാണ് ഇരുവരെയും ഡാന്‍സാഫ് സംഘവും നടക്കാവ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഒരു മാസം മുന്‍പ് കോഴിക്കോട് നഗരത്തില്‍ നടന്ന വാഹന പരിശോധനക്കിടെ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഉപേക്ഷിച്ച് ഇവര്‍ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞിരുന്നു.

തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന വാടക മുറിയില്‍ എത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ 6 ഗ്രാം എംഡിഎംഎയും ലഹരി വില്‍പ്പനയിലുടെ ലഭിച്ച 85,000 രൂപയും കണ്ടെടുത്തു. കീര്‍ത്തനയെ മുന്‍നിര്‍ത്തി യുവാക്കളെ മുറിയിലേക്ക് ആകര്‍ഷിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. അനന്തുവിനെതിരെ നിരവധി മയക്കുമരുന്ന് കേസുകളും കൊലപാതക കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.

Content Highlight: operation toofan youth apprehended in kozhikode drug bust

#Latest News #Drug Bust #Arrest #Kozhikode #Police Case

Next TV

Related Stories
മുഖ്യമന്ത്രിയുടെ അനുഗ്രഹം വാങ്ങിയ തൂഫാൻ പ്രചാരണസംഘം എസ് ഐയെ അക്രമിച്ചു; എട്ടോളം പേർക്കെതിരെ പൊലീസ് കേസ്

Jun 30, 2026 11:31 PM

മുഖ്യമന്ത്രിയുടെ അനുഗ്രഹം വാങ്ങിയ തൂഫാൻ പ്രചാരണസംഘം എസ് ഐയെ അക്രമിച്ചു; എട്ടോളം പേർക്കെതിരെ പൊലീസ് കേസ്

മുഖ്യമന്ത്രിയുടെ അനുഗ്രഹം വാങ്ങിയ തൂഫാൻ പ്രചാരണസംഘം എസ് ഐയെ അക്രമിച്ചു, എട്ടോളം പേർക്കെതിരെ പൊലീസ് കേസ്...

Read More >>
ഒടുവിൽ തൂഫാനായി; കാസർഗോഡ് സ്കൂൾ ഗ്രൗണ്ടിൽ കാർ റേസിംഗ്; പ്രൊബേഷൻ എസ്‌ഐയെ ആക്രമിച്ചു, നാദാപുരത്തുകാർ സഞ്ചരിച്ച ആറ് കാറുകൾ പിടിച്ചെടുത്തു

Jun 30, 2026 10:10 PM

ഒടുവിൽ തൂഫാനായി; കാസർഗോഡ് സ്കൂൾ ഗ്രൗണ്ടിൽ കാർ റേസിംഗ്; പ്രൊബേഷൻ എസ്‌ഐയെ ആക്രമിച്ചു, നാദാപുരത്തുകാർ സഞ്ചരിച്ച ആറ് കാറുകൾ പിടിച്ചെടുത്തു

കാസർഗോഡ് സ്കൂൾ ഗ്രൗണ്ടിൽ കാർ റേസിംഗ്, പ്രൊബേഷൻ എസ്‌ഐയെ ആക്രമിച്ചു, നാദാപുരത്തുകാർ സഞ്ചരിച്ച ആറ് കാറുകൾ...

Read More >>
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Jun 30, 2026 08:50 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...

Read More >>
സ്കൂൾ വാഹനം ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കി; പിന്നാലെ നാടിനെയും കുട്ടികളെയും ഒന്നാകെ സങ്കടത്തിലാഴ്ത്തി അനിൽകുമാറിന്റെ വിയോഗം

Jun 30, 2026 08:36 PM

സ്കൂൾ വാഹനം ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കി; പിന്നാലെ നാടിനെയും കുട്ടികളെയും ഒന്നാകെ സങ്കടത്തിലാഴ്ത്തി അനിൽകുമാറിന്റെ വിയോഗം

സ്കൂൾ വാഹനം ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കി, പിന്നാലെ നാടിനെയും കുട്ടികളെയും ഒന്നാകെ സങ്കടത്തിലാഴ്ത്തി അനിൽകുമാറിന്റെ...

Read More >>
Top Stories

News Roundup