#Latest News #Youth Death #Train Accident #Kollam
കൊല്ലം: ( www.truevisionnews.com ) കാണാതായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസമായി ശാസ്താംകോട്ട കുന്നത്തൂരിൽ നിന്നും കാണാതായ പടിഞ്ഞാറ് വളവിൽ പുത്തൻ വീട്ടിൽ അജിയുടെയും ബീനയുടെയും മകൻ അമൽജിത്ത് (25)നെയാണ് വടക്കൻ പറവൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
ടിപ്പർ ലോറി ഡ്രൈവറായിരുന്ന അമൽജിത്ത് ഓടിച്ചിരുന്ന ലോറി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. കുടുംബത്തോടൊപ്പം കുറച്ചു നാളുകളായി ഇയാൾ എറണാകുളത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ബോഡി പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Content Highlight: 25 year old man dies after being hit by train near railway station
































