എംഎൽഎയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്; എംഎൽഎ മദ്യപിച്ച് വാഹനമോടിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്ഐ

എംഎൽഎയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്; എംഎൽഎ മദ്യപിച്ച് വാഹനമോടിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്ഐ
Jun 29, 2026 11:13 PM | By VIPIN P V
#Latest News #Road Acciden #Minister Reji Cherian #UDF #DYFI #Alappuzha

ആലപ്പുഴ: ( www.truevisionnews.com ) കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ ചമ്പക്കുളത്ത് രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. നെടുമുടി സ്വദേശിയായ ബൈക്ക് യാത്രികൻ സുനീഷിനാണ് പരിക്കേറ്റത്. അമിതവേഗത്തിൽ എത്തിയ ബൈക്ക് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് റെജി ചെറിയാൻ പറഞ്ഞു.

എന്നാൽ അപകടം നടന്ന സമയത്ത് എംഎൽഎയാണ് വാഹനം ഓടിച്ചതെന്നും എംഎൽഎ മദ്യപിച്ചിരുന്നെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ് ജെയിംസ് സാമുവൽ ആരോപിച്ചു. പോലീസ് എത്തുന്നതിനുമുമ്പ് അപകടസ്ഥലത്ത് നിന്ന് എംഎൽഎ പോയെന്നും എംഎൽഎയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും ഡിവൈഎഫ്ഐ നേതാവ് ആവശ്യപ്പെട്ടു.

ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എംഎൽഎ വ്യക്തമാക്കി. പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് താൻ സ്ഥലത്തുനിന്ന് പോയതെന്നും അപകടത്തിൽപ്പെട്ടയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുവരെ താൻ സ്ഥലത്തുണ്ടായിരുന്നുവെന്നും എംഎൽഎ പറഞ്ഞു. അപകട ശേഷവും എംഎൽഎ സ്ഥലത്തുണ്ടായിരുന്നു എന്നതിന് തെളിവായി ചില ദൃശ്യങ്ങളും അദ്ദേഹത്തിന്റെ അനുയായികൾ പുറത്തുവിട്ടു.

Content Highlight: kuttanad mla car hits bike passenger injured

#Latest News #Road Acciden #Minister Reji Cherian #UDF #DYFI #Alappuzha

Next TV

Related Stories
എങ്ങനെ വിശ്വസിക്കും...! കോഴിക്കോട് ഗവ.ജുവനൈൽ ഹോമിലെ 12-കാരനെ പീ‍ഡിപ്പിച്ച കേസിൽ കെയർടേക്കർ അറസ്റ്റിൽ

Jun 29, 2026 09:40 PM

എങ്ങനെ വിശ്വസിക്കും...! കോഴിക്കോട് ഗവ.ജുവനൈൽ ഹോമിലെ 12-കാരനെ പീ‍ഡിപ്പിച്ച കേസിൽ കെയർടേക്കർ അറസ്റ്റിൽ

കോഴിക്കോട് ഗവ.ജുവനൈൽ ഹോമിലെ 12-കാരനെ പീ‍ഡിപ്പിച്ച കേസിൽ കെയർടേക്കർ...

Read More >>
പ്രതി ചേർക്കാൻ സാധ്യത; കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷ നൽകി

Jun 29, 2026 08:29 PM

പ്രതി ചേർക്കാൻ സാധ്യത; കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷ നൽകി

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
ശബരിമല സ്വർണക്കൊള്ള: ‘അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ വെറുതെ വിടില്ല; എസ്ഐടിയുടെ അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല’ - മന്ത്രി കെ മുരളീധരൻ

Jun 29, 2026 07:29 PM

ശബരിമല സ്വർണക്കൊള്ള: ‘അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ വെറുതെ വിടില്ല; എസ്ഐടിയുടെ അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല’ - മന്ത്രി കെ മുരളീധരൻ

അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ വെറുതെ വിടില്ല, എസ്ഐടിയുടെ അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല’ - മന്ത്രി കെ...

Read More >>
ബ്ലേഡ് മാർച്ച്‌.....!  എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ ബ്ലേഡ് ഉപയോഗിച്ചതിൽ ജില്ല പ്രസിഡന്റ് അറസ്റ്റിൽ, 100 പേർക്കെതിരെ കേസ്

Jun 29, 2026 06:43 PM

ബ്ലേഡ് മാർച്ച്‌.....! എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ ബ്ലേഡ് ഉപയോഗിച്ചതിൽ ജില്ല പ്രസിഡന്റ് അറസ്റ്റിൽ, 100 പേർക്കെതിരെ കേസ്

എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ ബ്ലേഡ് ഉപയോഗിച്ചതിൽ ജില്ല പ്രസിഡന്റ് അറസ്റ്റിൽ....

Read More >>
Top Stories

News Roundup

GCC News