#Latest News #Aralam Farm #Wild Elephant Attack #Forest Department Staff
കണ്ണൂർ : ( www.truevisionnews.com ) കണ്ണൂർ ആറളം ഫാമിൽ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് കാട്ടാന ആക്രമിച്ചു. വാഹനത്തിനുള്ളിലുണ്ടായിരുന്ന അഞ്ച് വനംവകുപ്പ് ജീവനക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ ആറുമണിയോടെയായിരുന്നു ആനയുടെ ആക്രമണംഉണ്ടായത്. ആറളം ഫാമിന്റെ പൂക്കോട്ട് ഭാഗത്താണ് മോഴആന ഇറങ്ങിയത്.
ഈ സമയത്ത് സ്ഥലത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് ജീവനക്കാരുടെ ജീപ്പിന് നേരെയാണ് ആന ആക്രമണമുണ്ടാക്കിയത്. ജീപ്പ് പൂർണമായും മറിച്ചിട്ടിട്ടുണ്ട്.
Content Highlight: Wild elephant attacks forest department staff's jeep at Aralam farm in Kannur
#Latest News #Aralam Farm #Wild Elephant Attack #Forest Department Staff
































.jpeg)
