#Latest News #Priyadarshini Free Travel #KSRTC Ordinary Buses #Private Bus Survice #Kozhikode
കോഴിക്കോട്: ( www.truevisionnews.com ) ഓർഡിനറി ബസുകളിലെ പ്രിയദർശിനി സൗജന്യ യാത്രയെത്തുടർന്ന് പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല. ഇതിനുപിന്നാലെ സർവീസ് നിർത്താനൊരുങ്ങുകയാണ് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകൾ.
ജൂലൈ മുതൽ ബസ് സർവീസ് നിർത്താൻ സ്റ്റോപ്പേജ് നൽകും. കെഎസ്ആർടിസി സൗജന്യയാത്രക്ക് പിന്നാലെ സ്വകാര്യ ബസുകൾ കനത്ത നഷ്ടത്തിലാണ് സർവീസ് നടത്തുന്നതെന്ന് ബസ് ഓപ്പറേറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണൻ പറഞ്ഞു.
ഡീസൽ വില വർദ്ധിപ്പിച്ചതിന് ഒപ്പമാണ് സർക്കാർ കെഎസ്ആർടിസി സൗജന്യയാത്രയും ആരംഭിച്ചത്. ഇതോടെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത് കനത്ത നഷ്ട്ടത്തിലാണ് എന്നതാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ചൂണ്ടിക്കാണിക്കുന്നത്.
ജില്ലയിൽ 1500 ൽ അധികം ബസുകളാണ് സർവീസ് അവസാനിപ്പിക്കുക. ജൂലൈ മുതൽ സ്റ്റോപ്പേജ് നൽകുമെന്ന് ബസ് ഓപ്പറേറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണൻ പറഞ്ഞു.
പുതിയ സ്റ്റാൻ്റിൽ നിന്ന് സർവീസ് നടത്തുന്ന വയനാട് ജില്ലയിലേക്കുള്ള സർവീസ് മുതൽ കോഴിക്കോട്, കുറ്റ്യാടി, കുന്നമംഗലം, താമരശ്ശേരി, മുക്കം, മാവൂർ, വടകര കൊയിലാണ്ടി റൂട്ടുകളിലാണ് വലിയ നഷ്ട്ടം. നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ട്ടപ്പെടുന്നതോടെ പല കുടുംബങ്ങളും പെരുവഴിയിലുമാകും.
Content Highlight: Priyadarshini free travel in ordinary buses, private bus service, Kozhikode
#Latest News #Priyadarshini Free Travel #KSRTC Ordinary Buses #Private Bus Survice #Kozhikode































.jpeg)

