ഇസിജിയിലും എക്കോയിലും വ്യതിയാനം, എന്നിട്ടും ടിഎംടി ടെസ്റ്റിന് നിർബന്ധിച്ചു; പന്തളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചു

ഇസിജിയിലും എക്കോയിലും വ്യതിയാനം, എന്നിട്ടും ടിഎംടി ടെസ്റ്റിന് നിർബന്ധിച്ചു; പന്തളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചു
Jun 27, 2026 11:15 AM | By Athira V
#Latest News #Medical Malpractice #Pandalam Private Hospital #CM Hospital

പത്തനംതിട്ട: ( www.truevisionnews.com)ന്തളത്ത് സ്വകാര്യ ആശുപത്രിക്ക് എതിരെ ചികിത്സാ പിഴവ് പരാതി. നൂറനാട് സ്വദേശി പങ്കജാക്ഷൻ മെഡിക്കൽ മിഷൻ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരിച്ചു. ഇസിജിയിലും എക്കോ ടെസ്റ്റിലും വ്യതിയാനം കണ്ടെത്തിയിട്ടും ടിഎംടി നടത്തിയെന്നാണ് ആക്ഷേപം.

കഴിഞ്ഞ മാസം 25നാണ് നെഞ്ചുവേദനയെ തുടർന്ന് പങ്കജാക്ഷനെ ആശുപത്രിയിലെത്തിച്ചത്. ഇസിജി എക്കോ പരിശോധനയ്ക്ക് ഇയാളെ വിധേയനാക്കി.

ഇതിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് രോഗിയെ ടിഎംടി ടെസ്റ്റ് നടത്തുകയായിരുന്നു. ടിഎംടി ടെസ്റ്റിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കുടുംബത്തിൻ്റെ പരാതി.

എക്കോയിലും ഇസിജിയിലും വ്യതിയാനം കണ്ട വ്യക്തിയെ സാധാരണഗതിയിൽ ടിഎംടിക്ക് നിർദേശിക്കാറില്ല. കൂടാതെ 60 വയസിന് മുകളിൽ പ്രായമുള്ള രോഗികളെ ഈ ടെസ്റ്റ് നടത്താറില്ലെന്ന് കുടുംബം പറഞ്ഞു.

ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി പങ്കജാക്ഷൻ്റെ മകൾ ജ്യോതി മുഖ്യമന്ത്രി വി.ഡി. സതീശനും ആരോഗ്യമന്ത്രി കെ. മുരളീധരനും പരാതി നൽകിയിട്ടുണ്ട്.

Content Highlight: Medical malpractice complaint filed against private hospital in Pandalam

#Latest News #Medical Malpractice #Pandalam Private Hospital #CM Hospital

Next TV

Related Stories
അതും മുക്കിയോ? നാട്ടുകാർ പൊലീസിന് കൈമാറിയ  10 ലക്ഷം രൂപയുടെ സ്വർണം കരിപ്പൂർ സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമായി

Jun 27, 2026 12:24 PM

അതും മുക്കിയോ? നാട്ടുകാർ പൊലീസിന് കൈമാറിയ 10 ലക്ഷം രൂപയുടെ സ്വർണം കരിപ്പൂർ സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമായി

കരിപ്പൂർ പൊലീസ് സ്റ്റേഷൻ, സ്വർണം കാണാതായ സംഭവം, കരിപ്പൂർ വിമാനത്താവളം....

Read More >>
   പിടികൂടില്ലെന്ന് കരുതിയോ? കോഴിക്കോട് കുറ്റ്യാടിയിൽ ബ്രൗൺ ഷുഗറുമായി 27 കാരൻ പിടിയിൽ

Jun 27, 2026 12:16 PM

പിടികൂടില്ലെന്ന് കരുതിയോ? കോഴിക്കോട് കുറ്റ്യാടിയിൽ ബ്രൗൺ ഷുഗറുമായി 27 കാരൻ പിടിയിൽ

കോഴിക്കോട് കുറ്റ്യാടി, ബ്രൗൺ ഷുഗർ, കുറ്റ്യാടിയിൽ ലഹരിവേട്ട , അസം സ്വദേശി...

Read More >>
ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് കുടുങ്ങി; വടക്കഞ്ചേരി മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Jun 27, 2026 12:07 PM

ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് കുടുങ്ങി; വടക്കഞ്ചേരി മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

വടക്കഞ്ചേരി പഞ്ചായത്ത് മെമ്പർ, സത്യപ്രതിജ്ഞ, കോടതിവിധി, സുനിൽ ചുവട്ടുപാടം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ , ഉമ്മൻ...

Read More >>
ഉറ്റവർ കൈയ്യൊഴിഞ്ഞപ്പോൾ....! ആദ്യകാല ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല; ചിതയൊരുക്കി തീകൊളുത്തി വനിതാ ലീഗ് നേതാവ്

Jun 27, 2026 11:33 AM

ഉറ്റവർ കൈയ്യൊഴിഞ്ഞപ്പോൾ....! ആദ്യകാല ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല; ചിതയൊരുക്കി തീകൊളുത്തി വനിതാ ലീഗ് നേതാവ്

ആദ്യകാല ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല, ചിതയൊരുക്കി തീകൊളുത്തി വനിതാ ലീഗ്...

Read More >>
Top Stories

News Roundup

GCC News