കായംകുളത്ത് തോട്ടിൽ ഫൈബർ വള്ളം തുഴയുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു

കായംകുളത്ത് തോട്ടിൽ ഫൈബർ വള്ളം തുഴയുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു
Jun 27, 2026 06:26 AM | By VIPIN P V
#Latest News #Young Man Died #Fiber Boat Accident #Kayamkulam

കായംകുളം: ( www.truevisionnews.com ) ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. കായംകുളം എരുവ കരിപ്പുഴത്തോട്ടിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.

എരുവ ചിറകുളങ്ങര വീട്ടിൽ ശരത് (വിഷ്ണു-40) ആണ് മരണപ്പെട്ടത്. സുഹൃത്തിനൊപ്പം വള്ളം തുഴയുന്നതിനിടയിൽ യുവാവ് അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് വിവരം.

നാട്ടുകാരും കായംകുളം പൊലീസും ഫയർഫോഴ്സും ചേർന്ന് പ്രദേശത്ത് നടത്തിയ ഏറെ നേരം നീണ്ട പ്രയത്നത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. പിതാവ്: ശശി. മാതാവ്: ഗിരിജ. സഹോദരി: അശ്വതി. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlight: A young man died after accidentally falling into the water while rowing a fiber boat in a stream in Kayamkulam

#Latest News #Young Man Died #Fiber Boat Accident #Kayamkulam

Next TV

Related Stories
കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്

Jun 27, 2026 08:00 AM

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്

കീം പരീക്ഷാ ഫലപ്രഖ്യാപനം...

Read More >>
തലസ്ഥാനത്തെ രാഷ്ട്രീയപ്പോര്; കോൺ​ഗ്രസിനും സിപിഎമ്മിനും ആശങ്ക, അവിശ്വാസ പ്രമേയത്തിൽ അനിശ്ചിതത്വം

Jun 27, 2026 07:16 AM

തലസ്ഥാനത്തെ രാഷ്ട്രീയപ്പോര്; കോൺ​ഗ്രസിനും സിപിഎമ്മിനും ആശങ്ക, അവിശ്വാസ പ്രമേയത്തിൽ അനിശ്ചിതത്വം

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിൽ...

Read More >>
 വിലങ്ങാട്  വാളൂക്ക് വനമേഖലയിൽ കുടുങ്ങിയ സംഭവം; വടകര കുരിക്കലാട് സ്വദേശികളായ യുവാക്കൾക്കെതിരെ കേസെടുക്കും

Jun 27, 2026 06:34 AM

വിലങ്ങാട് വാളൂക്ക് വനമേഖലയിൽ കുടുങ്ങിയ സംഭവം; വടകര കുരിക്കലാട് സ്വദേശികളായ യുവാക്കൾക്കെതിരെ കേസെടുക്കും

വിലങ്ങാട് വാളൂക്ക് വനമേഖലയിൽ കുടുങ്ങിയ സംഭവം, വടകര കുരിക്കലാട് സ്വദേശികളായ യുവാക്കൾക്കെതിരെ...

Read More >>
Top Stories

News Roundup

GCC News