#Latest News #Bike Accident #Pathanamthitta #Death
പത്തനംതിട്ട: ( www.truevisionnews.com ) ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. ആർപ്പൂക്കര പനമ്പാല കവലയിൽ ഇന്നലെ രാവിലെ 10 നാണ് അപകടം. തിരുവല്ല സ്പിൻസ്സ് ടൈയ്ലറിങ് ഉടമ ആർപ്പൂക്കര കോലേട്ടമ്പലത്തിന് സമീപം ജിബുനിലയം വീട്ടിൽ ഗംഗാധരൻ (76) ആണ് മരിച്ചത്.
ബുള്ളറ്റിൽ തിരുവല്ലക്ക് പോവുകയായിരുന്ന ഗംഗാധരനെ ലോറി ഇടിക്കുകയായിരുന്നു. ഉടൻ ബോധരഹിതനായ ഗംഗാധരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.
ഭാര്യ: മെഡിക്കൽ കോളജ് ആശുപത്രി റിട്ട. ഹെഡ് നഴ്സ് പരേതയായ എസ്.ജാനകി. മക്കൾ: ജിബു (ടാക്സി ഡ്രൈവർ), ദീപു (ഒമാൻ), ദിവ്യ മംഗലാപുരം, മരുമക്കൾ: മാധുരി, ടിൻ്റു, സജയൻ
Content Highlight: Elderly man dies in collision between lorry and bullet
































