ചൂട് പായസത്തിനും അന്വേഷണമോ? മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ പായസം വീണ സംഭവം: അന്വേഷണത്തിന് ഡിജിപിയുടെ നിർദ്ദേശം

ചൂട് പായസത്തിനും അന്വേഷണമോ? മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ പായസം വീണ സംഭവം: അന്വേഷണത്തിന് ഡിജിപിയുടെ നിർദ്ദേശം
Jun 25, 2026 08:54 AM | By Susmitha Surendran
#Minister Bindu Krishna #Hotmilk #Investigation #DGP

കൊല്ലം: ( https://truevisionnews.com/)  മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുള്ള പായസം വീണ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. ഡിജിപിയുടെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും സംഭവം അന്വേഷിക്കുക.

സംഭവത്തില്‍ പൊലീസിന് ജാഗ്രത കുറവുണ്ടായെന്നും പരാതിയുണ്ട്. എന്നാല്‍, പായസം വീണതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും തികച്ചും യാദൃശ്ചികമാണെന്നും മന്ത്രി  പ്രതികരിച്ചു.

സംസ്ഥാനത്ത് എത്ര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ കിടക്കുന്നു. പരാതി കിട്ടിയപ്പോള്‍ അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചതായിരിക്കാം. പക്ഷേ, അന്വേഷിക്കാന്‍ മാത്രം അതില്‍ എന്തെങ്കിലുമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, പായസം വീണതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും തികച്ചും യാദൃശ്ചികമാണെന്നും മന്ത്രി  പ്രതികരിച്ചു. സംസ്ഥാനത്ത് എത്ര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ കിടക്കുന്നു. പരാതി കിട്ടിയപ്പോള്‍ അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചതായിരിക്കാം. പക്ഷേ, അന്വേഷിക്കാന്‍ മാത്രം അതില്‍ എന്തെങ്കിലുമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ബസില്‍വെച്ച് പായസം വിതരണം ചെയ്യുന്നതിനിടെ കൈ തട്ടി മന്ത്രിയുടെ തലയില്‍ വീഴുകയായിരുന്നു. പിന്നാലെ നിലവിളിയോടെ സീറ്റില്‍ നിന്ന് മന്ത്രി ചാടി എഴുന്നേറ്റു. ഒപ്പമുണ്ടായിരുന്നവര്‍ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ തലയില്‍ വീണ പായസം തുടച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിരുന്നു.






Content Highlight: DGP orders high-level investigation into Minister Bindu Krishna's head falling on stew

#Minister Bindu Krishna #Hotmilk #Investigation #DGP

Next TV

Related Stories
Top Stories










News Roundup