പിഎം ശ്രീ പദ്ധതി: 'എല്ലാം ചെയ്തത് മുൻ സർക്കാർ', കഴുത്തും കത്തിയും കൂടി കേന്ദ്രസർക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

പിഎം ശ്രീ പദ്ധതി: 'എല്ലാം ചെയ്തത് മുൻ സർക്കാർ', കഴുത്തും കത്തിയും കൂടി കേന്ദ്രസർക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ
Jun 24, 2026 11:14 AM | By VIPIN P V
#Latest News #PM Shri Scheme #Minister N Samsudheen #UDF Government

തിരുവനന്തപുരം: ( www.truevisionnews.com ) പിഎം ശ്രീ പദ്ധതി വിവാദം അടിയന്തരപ്രമേയമായി നിയമസഭയിൽ ഉന്നയിച്ച് സർക്കാരിനെതിരെ പ്രതിപക്ഷം. സിപിഐ അംഗം പി പ്രസാദാണ് വിഷയം ഉന്നയിച്ചത്. പുതിയ സർക്കാർ ഒരു കരാറിലും ഒപ്പു വച്ചിട്ടില്ലെന്നും ഒരു നടപടിയും എടുത്തിട്ടില്ലെന്നും വിദ്യഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ സഭയിൽ പറഞ്ഞു. അടിയന്തിര പ്രമേയ നോട്ടീസിൽ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

മുൻ സർക്കാർ പിഎം ശ്രീ പദ്ധതിയിൽ സ്വീകരിച്ച നടപടികൾ നിയമസഭയിൽ വായിച്ച് മന്ത്രി എൻ ഷംസുദ്ദീൻ. എല്ലാം ചെയ്തത് മുൻ സർക്കാരാണെന്നും ഈ സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ലെന്നും മന്ത്രി എൻ ഷംസുദ്ദീൻ സഭയിൽ വ്യക്തമാക്കി. 2024ൽ തന്നെ പി. എം ശ്രീ പദ്ധതി നടപ്പിലാക്കുമെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി കത്ത് അയച്ചിരുന്നു. റാണി ജോർജ് സെക്രട്ടറിയായിരിക്കുമ്പോഴാണ് കത്തയച്ചതെന്ന് മന്ത്രി പറഞ്ഞു.

2024 ജൂലൈിൽ ചേർന്ന പി.എം ശ്രീ പദ്ധതി ചർച്ച ചെയ്യാൻ ചേർന്ന കമ്മിറ്റിയും നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. 2025 ഒക്ടോബറിൽ 16 ന് ധാരണ പത്രത്തിൽ ഒപ്പിട്ടു. ഇരുട്ടിൻ്റെ മറവിൽ മുൻ സർക്കാർ കരാർ ഒപ്പിട്ടു. ധാരണ പത്രത്തിൽ ഒപ്പിട്ട് ഈ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയവരാണ് ഈ സംസാരിക്കുന്നത്.

ഒപ്പിടാതെ മാറിനിന്നിരുന്നെങ്കിൽ ഈ കുഴപ്പം ഉണ്ടാകില്ലായിരുന്നു. ധാരണ പത്രത്തിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്രസർക്കാരിന് മാത്രമാണ്. ഇതാണ് ഇടതുപക്ഷം ഒപ്പിട്ട കരാറിലെ വ്യവസ്ഥ. കഴുത്തും കത്തിയും കൂടി കേന്ദ്രസർക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷമെന്ന് മന്ത്രി കുറ്റപ്പെടുത്തി.

യുഡിഎഫ് സർക്കാർ ഒരു കരാറിലും ഒപ്പിട്ടിട്ടില്ല. എൽഡിഎഫ് ചെയ്തതുപോലെ നിഗൂഢമായ ഒരു പ്രവർത്തിയും ചെയ്തിട്ടില്ല. സംസ്ഥാന താൽപര്യത്തിനായി പിണറായി സർക്കാർ ഒപ്പുവച്ച കരറനിതിരെ വ്യാജ പ്രചാരണമാണ് ഇപ്പോൾ നടത്തുന്നത്. ഒപ്പിട്ട കരാർ റദ്ദാക്കി എന്നാണ് എൽഡിഎഫിന്റെ വാദം. കരാർ റദ്ദാക്കണമെന്നോ, തുടർനടപടികൾ വേണ്ടെന്നോ പറയുന്നില്ല.

ആശയങ്ങൾ ചർച്ചചെയ്യാൻ രൂപീകരിച്ച മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് വരുന്നത് വരെ ധാരണപത്രം നടപ്പാക്കുന്നത് താൽക്കാലികമായി നീട്ടി വെക്കണം എന്നാണ് എൽഡിഎഫ് സർക്കാർ ആവശ്യപ്പെട്ടത്. ഇത് കേന്ദ്രത്തിന് അറിയിച്ചുകൊണ്ട് കത്തെഴുതി. ഇത് നിയമപരമായി നിലനിൽക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ അവകാശങ്ങൾ ബലി കഴിച്ചാണ് നിങ്ങൾ കരാറിൽ ഒപ്പിട്ടത്. പിഎം ശ്രീ ഒപ്പിട്ടത് കുട്ടികളുടെ ഭാവിക്ക് എന്നാണ് മുൻ വിദ്യാഭ്യാസ മന്ത്രി എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്. എൽ‌ഡിഎഫ് പിഎം ശ്രീയുടെ പ്രചാരകരായി. സർക്കാർ മുൻ സർക്കാരിന്റെ തുടർച്ച മാത്രം.സർക്കാർ കാലാവധി തീരും വരെ ഉപസമിതി യോഗം ചേർന്നില്ല. കരാറിൽ ഒപ്പിട്ട് പ്രതിസന്ധിയിലാക്കിയത് മുൻ സർക്കാരാണെന്ന് നിയമസഭയിൽ മന്ത്രി വ്യക്തമാക്കി.

Content Highlight: Minister N Samsudheen responds in PM Shri scheme

#Latest News #PM Shri Scheme #Minister N Samsudheen #UDF Government

Next TV

Related Stories
സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണി, പിന്നാലെ മയക്കുമരുന്ന് നൽകി ക്രൂരപീഡനം; യുവാവ് അറസ്റ്റില്‍

Jun 24, 2026 11:57 AM

സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണി, പിന്നാലെ മയക്കുമരുന്ന് നൽകി ക്രൂരപീഡനം; യുവാവ് അറസ്റ്റില്‍

ഇരുപത്തിനാലുകാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി...

Read More >>
Top Stories










News Roundup






GCC News