ലോകകപ്പിനിടെ വൈദ്യുതിമുടങ്ങിയതിന്‌ ഓവർസിയറെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

ലോകകപ്പിനിടെ വൈദ്യുതിമുടങ്ങിയതിന്‌ ഓവർസിയറെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
Jun 20, 2026 08:13 AM | By VIPIN P V
#Latest News #Attack #KSEB Overseer #Arrest

കങ്ങഴ (കോട്ടയം): ( www.truevisionnews.com ) ലോകകപ്പ് ഫുട്‌ബോൾ മത്സരം കാണുന്നതിനിടയിൽ വൈദ്യുതി മുടങ്ങിയെന്നാരോപിച്ച് കെ.എസ്.ഇ.ബി. ഓവർസിയറെ ആക്രമിച്ചയാൾ അറസ്റ്റിൽ. കെ.എസ്.ഇ.ബി.പത്തനാട് സെക്ഷനിലെ ഓവർസിയർ എം.കെ.മനോജ്കുമാറി (55)നാണ് മർദനമേറ്റത്.

സംഭവത്തിൽ ദേവഗിരി കല്ലൂർതാഴ്ചയിൽ റോൾഫി വർഗീസി(27)നെ കറുകച്ചാൽ പോലീസ് അറസ്റ്റുചെയ്തു.

വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മൂലേപ്പീടിക ഭാഗത്ത് രാത്രിയിൽ മരം വീണ് വൈദ്യുതി മുടങ്ങിയതോടെ റോൾഫി കെ.എസ്.ഇ.ബി. ഓഫീസിലെത്തി വിവരം തിരക്കി. പ്രകോപിതനായ ഇയാൾ ഇരുമ്പ് ദണ്ഡുമെടുത്ത് ബഹളം വെച്ചു.

ജീവനക്കാർ മരംവീണ ഭാഗത്ത് തകരാർ പരിഹരിക്കുകയാണെന്ന് അറിഞ്ഞതോടെ ഇയാൾ സംഭവസ്ഥലത്ത് എത്തി. ഓവർസിയറെയും ഒപ്പമുണ്ടായിരുന്ന എം.കെ.സാബു എന്ന തൊഴിലാളിയെയും അസഭ്യം പറഞ്ഞശേഷം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മനോജ്കുമാർ പാമ്പാടി താലൂക്കാശുപത്രിയിൽ ചികിത്സതേടി. കോടതിയിൽ ഹാജരാക്കിയ റോൾഫിയെ റിമാൻഡ് ചെയ്തു.

Content Highlight: Youth arrested for attacking overseer over power outage during World Cup

#Latest News #Attack #KSEB Overseer #Arrest

Next TV

Related Stories
'കുട്ടികളെ മർദ്ദിക്കുന്നത് നേരിട്ട് കണ്ടു'; എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ പീഡനത്തിൽ സിഡബ്യുസിക്ക് മൊഴി നൽകി അന്തേവാസികൾ

Jun 20, 2026 09:16 AM

'കുട്ടികളെ മർദ്ദിക്കുന്നത് നേരിട്ട് കണ്ടു'; എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ പീഡനത്തിൽ സിഡബ്യുസിക്ക് മൊഴി നൽകി അന്തേവാസികൾ

എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിൽ വിദ്യാർഥികളെ ശാരീരിക പീഡനത്തിന് ഇരയാക്കിയതിൽ, ശിശുക്ഷേമ സമിതിക്ക് ശക്തമായ തെളിവുകൾ...

Read More >>
കെ. എസ് ബിമൽ സ്മാരക കാമ്പസ് കവിതാ പുരസ്കാരം 2026 ന്; എൻട്രികൾ ക്ഷണിച്ചു

Jun 20, 2026 08:30 AM

കെ. എസ് ബിമൽ സ്മാരക കാമ്പസ് കവിതാ പുരസ്കാരം 2026 ന്; എൻട്രികൾ ക്ഷണിച്ചു

കെ. എസ് ബിമൽ സ്മാരക കാമ്പസ് കവിതാ പുരസ്കാരം 2026 ന് എൻട്രികൾ...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍

Jun 20, 2026 07:00 AM

കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്, ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍...

Read More >>
Top Stories

News Roundup