Jun 19, 2026 10:08 PM

#Latest News #NEET Re-examination #National Testing Agency #Mock Drill

( www.truevisionnews.com) നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാളെ രാജ്യവ്യാപക മോക് ഡ്രിൽ നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി. തയ്യാറെടുപ്പ് വിലയിരുത്താനും സുഗമമായ പരീക്ഷാ നടത്തിപ്പ് ലക്ഷ്യമിട്ടുമാണ് ഈ നീക്കം.

രാവിലെ ഒൻപത് മണിക്ക് ആരംഭിച്ചു വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന മോക്ക് ഡ്രില്ലിൽ രണ്ടര ലക്ഷത്തിലധികം സുരക്ഷാ ഉദ്യോ​ഗസ്ഥ‍ർ ഭാ​ഗമാകും. ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്ന് മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതോടെയാണ് ജൂൺ 21ന് പുനപരീക്ഷ നടക്കുന്നത്.

അതേസമയം, നീറ്റ് പുനപരീക്ഷയുടെ സുരക്ഷ കണക്കിലെടുത്ത് ടെലിഗ്രാമിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താത്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവെച്ചു.

IT ആക്ടിലെ 69A-യിലെ നടപടിക്രമം പാലിച്ചിട്ടുണ്ടെന്നും അടിയന്തര സ്വഭാവം കണക്കിലെടുക്കുമ്പോൾ കേന്ദ്രം ഉന്നയിച്ച കാരണങ്ങൾ പര്യാപ്തമാണെന്നും കോടതി ഉത്തരവിൽ പറഞ്ഞു. വാദത്തിനിടെ ഗുരുതരമായ ആരോപണങ്ങൾ ആണ് കേന്ദ്രം ടെലിഗ്രാമിന് എതിരെ നിരത്തിയത്.

തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏറ്റവും സൗകര്യപ്രദമായ പ്ലാറ്റ്‌ഫോം ടെലിഗ്രാം ആണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.ഡൽഹി ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീംക്കോടതിയെ ടെലിഗ്രാo സമീപിച്ചേക്കും.

പുനഃപരീക്ഷയ്ക്ക് മുന്നോടിയായി എല്ലാ മെഡിക്കൽ കോളജുകൾക്കും സ്റ്റേഷനിൽ മെഡിക്കൽ കമ്മീഷൻ നിർദ്ദേശം നൽകി. അതീവ ജാഗ്രത പുലർത്താനും നാളെയും മറ്റന്നാളും സ്റ്റാഫുകൾക്ക് അവധി അനുവദിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശിച്ചു.

അഹമ്മദാബാദിൽ നീറ്റ് പരീക്ഷാർഥി കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു.പരീക്ഷാസമ്മർദ്ദം നേരിട്ടിരുന്നതായി അറിയില്ലെന്നാണ് കുടുംബത്തിന്റെ മൊഴി. കേസിൽ അന്വേഷണം തുടരുകയാണ്.

Content Highlight: National Testing Agency to conduct nationwide mock drill tomorrow ahead of NEET re-examination

#Latest News #NEET Re-examination #National Testing Agency #Mock Drill

Next TV

Top Stories










News Roundup