സീൻ കോൺട്രാ ആയല്ലോ...! വിദ്യാർത്ഥികളെ കയറ്റാത്ത കണ്ടക്ടർക്ക് പണികിട്ടി; ലൈസന്‍സ് പിടിച്ചെടുത്ത് എംവിഡി

സീൻ കോൺട്രാ ആയല്ലോ...! വിദ്യാർത്ഥികളെ കയറ്റാത്ത കണ്ടക്ടർക്ക് പണികിട്ടി; ലൈസന്‍സ് പിടിച്ചെടുത്ത് എംവിഡി
Jun 17, 2026 05:46 PM | By Athira V
#Latest News #MVD #Vadakkancherry #Private Bus #License

തൃശൂർ : ( www.truevisionnews.com ) വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ പ്രൈവറ്റ് ബസില്‍ കയറ്റാതിരുന്ന സംഭവത്തിൽ കണ്ടക്ടറുടെ ലൈസന്‍സ് പിടിച്ചെടുത്ത് എംവിഡി. ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് എംവിഡിയുടെ നടപടി.

ബസ് സ്റ്റാൻഡിന് സമീപത്തുള്ള സ്കൂളിലെ വിദ്യാർത്ഥികൾ സ്വകാര്യ ബസ്സിനരികെ വരിയായി കാത്തുനിൽക്കുന്നത് ദൃശ്യത്തിൽ കാണാം. എന്നാൽ ബസ് പോകാൻ നേരത്ത് വിരലിലെണ്ണാവുന്ന കുട്ടികളെ മാത്രം കയറ്റിയ കണ്ടക്ടർ കൂടുതൽ പേരെ കയറ്റുന്നത് നടക്കില്ലെന്ന് വിദ്യാർത്ഥികളോട് തറപ്പിച്ചു പറഞ്ഞു.

കണ്ടക്ടറോട് ബസ്സിൽ കയറാൻ അനുവാദം തേടുന്ന വിദ്യാർത്ഥി ഒടുവിൽ കൈകൂപ്പി പിൻവാങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. സംസ്ഥാനത്ത് കെ എസ് ആർ ടി സി ബസ്സുകളിൽ വനിതകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ പ്രിയദർശിനി നടപ്പാക്കിയതിന് പുറകെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിൽ ആണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകളും സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിന് പുറകെയുള്ള പ്രതിഷേധം ആണ് വിദ്യാർത്ഥികളോടുള്ള ഈ കടുംപിടുത്തത്തിന് പുറകിലെന്ന് ആരോപണം ഉയർന്നു.

Content Highlight: MVD seizes conductor's license for not boarding private bus in Vadakkancherry

#Latest News #MVD #Vadakkancherry #Private Bus #License

Next TV

Related Stories
ബന്ധുവിനൊപ്പം സ്കൂട്ടറിൽ പോകവേ തെരുവുനായ പിന്തുടർന്നെത്തി; സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം

Jun 17, 2026 05:37 PM

ബന്ധുവിനൊപ്പം സ്കൂട്ടറിൽ പോകവേ തെരുവുനായ പിന്തുടർന്നെത്തി; സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം

മുറ്റിച്ചൂരിൽ തെരുവുനായ പിന്തുടർന്നതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ വയോധികയ്ക്ക്...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: മൂന്ന് ജില്ലകളിൽ കൂടി യെല്ലോ അലേർട്ട്

Jun 17, 2026 05:13 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: മൂന്ന് ജില്ലകളിൽ കൂടി യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മൂന്ന് ജില്ലകളിൽ കൂടി യെല്ലോ...

Read More >>
     ശബരിമല സ്വർണ്ണ മേൽക്കൂരയിൽ നിറവ്യത്യാസം വരുത്തിയത് മറ്റൊന്നുമല്ല, സാക്ഷാൽ നെയ്യ് തന്നെ ....

Jun 17, 2026 04:56 PM

ശബരിമല സ്വർണ്ണ മേൽക്കൂരയിൽ നിറവ്യത്യാസം വരുത്തിയത് മറ്റൊന്നുമല്ല, സാക്ഷാൽ നെയ്യ് തന്നെ ....

ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ മൂന്നിടത്തുണ്ടായ നിറവ്യത്യാസത്തിന് കാരണം നെയ്യാണെന്ന്...

Read More >>
Top Stories

News Roundup