സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: മൂന്ന് ജില്ലകളിൽ കൂടി യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: മൂന്ന് ജില്ലകളിൽ കൂടി യെല്ലോ അലേർട്ട്
Jun 17, 2026 05:13 PM | By Fidha Parvin
#LATEST NEWS #MONSOON RAIN #YELLOW ALERT

തിരുവനന്തപുരം: (https://truevisionnews.com/) സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് എന്നീ മൂന്ന് ജില്ലകളിൽ കൂടി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്ത് യെല്ലോ അലേർട്ട് നിലവിലുള്ള ജില്ലകളുടെ എണ്ണം ഒൻപതായി.

ഇന്ന് കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലേർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്കുള്ള പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ:

 ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.

 ദുരന്തസാധ്യത മേഖലകളിലുള്ളവർ തങ്ങളുടെ പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കുകയും ചെയ്യുക. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായോ റവന്യൂ അധികാരികളുമായോ ബന്ധപ്പെടാം.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.

Content Highlight: Yellow alert issued for rain in three more districts in the state

#LATEST NEWS #MONSOON RAIN #YELLOW ALERT

Next TV

Related Stories
സീൻ കോൺട്രാ ആയല്ലോ...! വിദ്യാർത്ഥികളെ കയറ്റാത്ത കണ്ടക്ടർക്ക് പണികിട്ടി; ലൈസന്‍സ് പിടിച്ചെടുത്ത് എംവിഡി

Jun 17, 2026 05:46 PM

സീൻ കോൺട്രാ ആയല്ലോ...! വിദ്യാർത്ഥികളെ കയറ്റാത്ത കണ്ടക്ടർക്ക് പണികിട്ടി; ലൈസന്‍സ് പിടിച്ചെടുത്ത് എംവിഡി

വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ പ്രൈവറ്റ് ബസില്‍ കയറ്റാതിരുന്ന സംഭവത്തിൽ കണ്ടക്ടറുടെ ലൈസന്‍സ് പിടിച്ചെടുത്ത്...

Read More >>
ബന്ധുവിനൊപ്പം സ്കൂട്ടറിൽ പോകവേ തെരുവുനായ പിന്തുടർന്നെത്തി; സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം

Jun 17, 2026 05:37 PM

ബന്ധുവിനൊപ്പം സ്കൂട്ടറിൽ പോകവേ തെരുവുനായ പിന്തുടർന്നെത്തി; സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം

മുറ്റിച്ചൂരിൽ തെരുവുനായ പിന്തുടർന്നതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ വയോധികയ്ക്ക്...

Read More >>
     ശബരിമല സ്വർണ്ണ മേൽക്കൂരയിൽ നിറവ്യത്യാസം വരുത്തിയത് മറ്റൊന്നുമല്ല, സാക്ഷാൽ നെയ്യ് തന്നെ ....

Jun 17, 2026 04:56 PM

ശബരിമല സ്വർണ്ണ മേൽക്കൂരയിൽ നിറവ്യത്യാസം വരുത്തിയത് മറ്റൊന്നുമല്ല, സാക്ഷാൽ നെയ്യ് തന്നെ ....

ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ മൂന്നിടത്തുണ്ടായ നിറവ്യത്യാസത്തിന് കാരണം നെയ്യാണെന്ന്...

Read More >>
Top Stories

News Roundup