മത്തി തൊട്ടാൽ പൊള്ളും .....! ട്രോളിങ് നിരോധനം, സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു, മത്തിവില 400-ലേക്ക്

 മത്തി തൊട്ടാൽ പൊള്ളും .....! ട്രോളിങ് നിരോധനം, സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു, മത്തിവില 400-ലേക്ക്
Jun 15, 2026 11:34 AM | By Susmitha Surendran
#Trawling ban #Fish prices #Kerala trawling

തിരുവനന്തപുരം : (https://truevisionnews.com/) ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ സംസ്ഥാനത്തെ മത്സ്യവിപണിയിൽ വില കുതിച്ചുയരുന്നു. നിരോധനത്തിന് തൊട്ടുമുൻപുതന്നെ കടലിൽ മത്സ്യലഭ്യത കുറവായതിനാൽ വിപണിയിൽ വില കൂടുതലായിരുന്നു.

എന്നാൽ, ട്രോളിങ് നിരോധനം ഔദ്യോഗികമായി പ്രാബല്യത്തിലായതോടെ മത്സ്യം സാധാരണക്കാരന് അപ്രാപ്യമായ നിലയിലേക്ക് വില ഉയർന്നിരിക്കുകയാണ്. മത്തിവില കിലോയ്ക്ക് 340–360 രൂപ വരെയായി.

ചില പ്രദേശങ്ങളിൽ കിലോയ്ക്ക് 400 രൂപ വരെ ഈടാക്കുന്നുണ്ട്. അയല, ചൂര, കട്‌ല, തിലാപ്പിയ എന്നിവയ്ക്കും പൊള്ളുന്ന വിലയാണ്. കടൽമത്സ്യങ്ങൾക്ക് പുറമേ കായൽ മത്സ്യങ്ങളുടെ വിലയിലും കുതിപ്പുണ്ട്.

കണവ, കരിമീൻ, ചെമ്മീൻ എന്നിവയുടെ വിലയും കൂടി. ഇതോടെ പല ഹോട്ടലുകളിലും മെനുവിൽനിന്ന് മീൻ വിഭവങ്ങൾ താൽക്കാലികമായി ഒഴിവാക്കിത്തുടങ്ങി.

വരുംദിവസങ്ങളിൽ ഊണിനൊപ്പമുള്ള മീൻ വറുത്തതിനും കറിക്കും വില കൂട്ടേണ്ടി വരുമെന്നും ഹോട്ടലുടമകൾ പറയുന്നു. മത്സ്യവില കുതിച്ചുയർന്നത് ഇറച്ചി, പച്ചക്കറി വിപണികളെ ബാധിച്ചു. കോഴിയിറച്ചിക്കും പച്ചക്കറികൾക്കും വില കൂടിത്തുടങ്ങി.

Content Highlight: Trawling ban, fish prices in the state

#Trawling ban #Fish prices #Kerala trawling

Next TV

Related Stories
   ഇത് ഞങ്ങളുടെ ഏരിയ, ഇവിടെ പച്ച വേണ്ടടാ ....! 'പാകിസ്ഥാന്റെ പച്ചപ്പതാകയോട് സാമ്യമെന്ന്'; കൊല്ലത്ത് ബ്രസീലിന്റെ കൊടികൾ അഴിപ്പിച്ച് ആർഎസ്എസ്

Jun 15, 2026 12:35 PM

ഇത് ഞങ്ങളുടെ ഏരിയ, ഇവിടെ പച്ച വേണ്ടടാ ....! 'പാകിസ്ഥാന്റെ പച്ചപ്പതാകയോട് സാമ്യമെന്ന്'; കൊല്ലത്ത് ബ്രസീലിന്റെ കൊടികൾ അഴിപ്പിച്ച് ആർഎസ്എസ്

കൊല്ലത്ത് ബ്രസീലിന്റെ കൊടികൾ അഴിപ്പിച്ച് ആർഎസ്എസ് , ലോകകപ്പ് ഫുട്ബോൾ 2026, ബ്രസീൽ ആരാധകർ, കൊല്ലം കടവൂർ,...

Read More >>
നാടക പ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു

Jun 15, 2026 12:12 PM

നാടക പ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു

നാടകപ്രവർത്തകൻ രാധൻ കണ്ണപുരം...

Read More >>
കോഴിക്കോട് വടകരയിൽ മധ്യവയസകന് നേരെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമണം ;പ്രതിക്കായി തിരച്ചിൽ

Jun 15, 2026 12:12 PM

കോഴിക്കോട് വടകരയിൽ മധ്യവയസകന് നേരെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമണം ;പ്രതിക്കായി തിരച്ചിൽ

കോഴിക്കോട് വടകരയിൽ മധ്യവയസകന് നേരെ ഇരുമ്പ് പൈപ്പ് കൊണ്ട്...

Read More >>
നീണ്ട 22 വർഷത്തെ ഒളിജീവിതം, ഒടുവിൽ കുടുങ്ങി... ! കണ്ണൂരിലെ  ഒട്ടേറെ വാഹന മോഷണ കേസുകളിലെ  തലവൻ പിടിയിൽ

Jun 15, 2026 12:09 PM

നീണ്ട 22 വർഷത്തെ ഒളിജീവിതം, ഒടുവിൽ കുടുങ്ങി... ! കണ്ണൂരിലെ ഒട്ടേറെ വാഹന മോഷണ കേസുകളിലെ തലവൻ പിടിയിൽ

വാഹന മോഷണം,കണ്ണൂർ ക്രൈംബ്രാഞ്ച്, ബൽദേവ് സിംഗ്, ഒളിവിൽ കഴിഞ്ഞ...

Read More >>
അടൂരിൽ ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ കെഎസ്ആർടിസി ജീവനക്കാരൻ വടികൊണ്ട് മർദ്ദിച്ചതായി പരാതി

Jun 15, 2026 12:05 PM

അടൂരിൽ ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ കെഎസ്ആർടിസി ജീവനക്കാരൻ വടികൊണ്ട് മർദ്ദിച്ചതായി പരാതി

അടൂരില്‍ ഭിക്ഷാടനം നടത്തിയെന്ന പേരില്‍ സ്ത്രീയെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി...

Read More >>
Top Stories

News Roundup