ചൂടോടെ തുടക്കം ...: പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ചൂടോടെ തുടക്കം ...:  പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു
Jun 15, 2026 11:26 AM | By Susmitha Surendran
#Minister Bindu Krishna #Kollam KSRTC depot #Priyadarshini bus inauguration #Hotpayasam

തിരുവനന്തപുരം: (https://truevisionnews.com/)   കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന 'പ്രിയദർശിനി' ബസ് ഉദ്ഘാടന ചടങ്ങിനിടെ അപ്രതീക്ഷിത സംഭവം.  ഉദ്ഘാടന വേളയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്ത ചൂടുള്ള പായസം അബദ്ധത്തിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ വീണു.

കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് ഉദ്ഘാടന വേളയിലായിരുന്നു സംഭവം. സൗജന്യ യാത്ര ആരംഭിച്ചതിന്റെ സന്തോഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്ത പായസമാണ് മന്ത്രിയുടെ തലയിൽ വീണത്.

രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് പിന്നാലെ ഇത് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അധികാരത്തിലെത്തി ഒരു മാസം കഴിയും മുമ്പേ വാഗ്ദാനം പാലിക്കാനായി. സൗജന്യ യാത്ര സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ലെന്നും സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്ത്രീകൾക്ക് അഭിമാനത്തോടെ യാത്ര ചെയ്യാം. ഞങ്ങളുടെ സർക്കാരിന്റെ വണ്ടി എന്ന് സ്ത്രീകള്‍ക്ക് പറയാം. മിച്ചം കിട്ടുന്ന തുക എന്ത് ചെയ്യണമെന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചുവെന്നും ചിട്ടി ചേരാൻ ഉപദേശിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസിയെ സാമ്പത്തിക ബാധ്യതയിൽ ആകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: Minister Bindu Krishna, hot payasam falls on her head, Kollam KSRTC depot, Priyadarshini bus inauguration

#Minister Bindu Krishna #Kollam KSRTC depot #Priyadarshini bus inauguration #Hotpayasam

Next TV

Related Stories
'വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം, രാജിവെച്ച് ശാഖകളിൽ ഗണഗീതം പാടി ജീവിക്കുന്നതാണ് നല്ലത്': കെ.സി വേണുഗോപാൽ

Jun 15, 2026 12:52 PM

'വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം, രാജിവെച്ച് ശാഖകളിൽ ഗണഗീതം പാടി ജീവിക്കുന്നതാണ് നല്ലത്': കെ.സി വേണുഗോപാൽ

ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചാൻസലർമാർ പങ്കെടുത്തതിനെതിരെ കടുത്ത വിമർശനവുമായി കെ.സി...

Read More >>
   ഇത് ഞങ്ങളുടെ ഏരിയ, ഇവിടെ പച്ച വേണ്ടടാ ....! 'പാകിസ്ഥാന്റെ പച്ചപ്പതാകയോട് സാമ്യമെന്ന്'; കൊല്ലത്ത് ബ്രസീലിന്റെ കൊടികൾ അഴിപ്പിച്ച് ആർഎസ്എസ്

Jun 15, 2026 12:35 PM

ഇത് ഞങ്ങളുടെ ഏരിയ, ഇവിടെ പച്ച വേണ്ടടാ ....! 'പാകിസ്ഥാന്റെ പച്ചപ്പതാകയോട് സാമ്യമെന്ന്'; കൊല്ലത്ത് ബ്രസീലിന്റെ കൊടികൾ അഴിപ്പിച്ച് ആർഎസ്എസ്

കൊല്ലത്ത് ബ്രസീലിന്റെ കൊടികൾ അഴിപ്പിച്ച് ആർഎസ്എസ് , ലോകകപ്പ് ഫുട്ബോൾ 2026, ബ്രസീൽ ആരാധകർ, കൊല്ലം കടവൂർ,...

Read More >>
നാടക പ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു

Jun 15, 2026 12:12 PM

നാടക പ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു

നാടകപ്രവർത്തകൻ രാധൻ കണ്ണപുരം...

Read More >>
കോഴിക്കോട് വടകരയിൽ മധ്യവയസകന് നേരെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമണം ;പ്രതിക്കായി തിരച്ചിൽ

Jun 15, 2026 12:12 PM

കോഴിക്കോട് വടകരയിൽ മധ്യവയസകന് നേരെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമണം ;പ്രതിക്കായി തിരച്ചിൽ

കോഴിക്കോട് വടകരയിൽ മധ്യവയസകന് നേരെ ഇരുമ്പ് പൈപ്പ് കൊണ്ട്...

Read More >>
നീണ്ട 22 വർഷത്തെ ഒളിജീവിതം, ഒടുവിൽ കുടുങ്ങി... ! കണ്ണൂരിലെ  ഒട്ടേറെ വാഹന മോഷണ കേസുകളിലെ  തലവൻ പിടിയിൽ

Jun 15, 2026 12:09 PM

നീണ്ട 22 വർഷത്തെ ഒളിജീവിതം, ഒടുവിൽ കുടുങ്ങി... ! കണ്ണൂരിലെ ഒട്ടേറെ വാഹന മോഷണ കേസുകളിലെ തലവൻ പിടിയിൽ

വാഹന മോഷണം,കണ്ണൂർ ക്രൈംബ്രാഞ്ച്, ബൽദേവ് സിംഗ്, ഒളിവിൽ കഴിഞ്ഞ...

Read More >>
Top Stories

News Roundup