സ്വകാര്യ ബസുകൾക്ക് ആശങ്ക വേണ്ട, സർക്കാരുണ്ട് കൂടെ ...: കെ.എസ്.ആർ.ടി.സിക്ക് പുറമെ സ്വകാര്യ ബസുകൾക്കും അവസരം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

സ്വകാര്യ ബസുകൾക്ക് ആശങ്ക വേണ്ട, സർക്കാരുണ്ട് കൂടെ ...: കെ.എസ്.ആർ.ടി.സിക്ക് പുറമെ സ്വകാര്യ ബസുകൾക്കും അവസരം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
Jun 15, 2026 10:55 AM | By Susmitha Surendran
#Priyadarshini Project #Private Buses #V.D. Satheesan #Public Transport #Government Guarantee

(https://truevisionnews.com/) കെ.എസ്.ആർ.ടി.സിയിലെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുടമകൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

കെ.എസ്.ആർ.ടി. ഓർഡിനറി ബസുകൾ ഇല്ലാത്ത സ്ഥലത്ത് സ്വകാര്യ ബസും പദ്ധതിയുടെ ഭാഗമാണ്. സ്വകാര്യ ബസുടമകൾക്കും പ്രയോജനകരമാകുന്ന രീതിയിലുള്ള അന്തരീക്ഷം കൂടി ഈ സർക്കാർ ഒരുക്കും. കേരളത്തിന്റെ പൊതു ഗതാഗത രംഗം ഏറ്റവും മികച്ചതാക്കണം എന്നുള്ളതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ മേഖലയിൽ എതെങ്കിലും തരത്തിലുള്ള നഷ്ട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താനുള്ള നടപടി സർക്കാർ സ്വീകരിക്കും. ഒരു മേഖലയും തളരരുത്. എല്ലാ മേഖലകളെയും താങ്ങി നിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനായെന്ന സന്തോഷത്തോടെയാണ് ഈ ബസില്‍ യാത്ര തുടങ്ങുന്നത്. ഇത് വെറുമൊരു ബസ് യാത്രയല്ല, കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിനം ഉയര്‍ത്തിപ്പിടിക്കുകയും അവരെ സ്വയംപര്യാപ്തതയിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും നയിക്കുന്നൊരു യാത്രയുടെ തുടക്കമാണ്. പുതുയുഗ കേരളത്തിലേക്കുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ണായക ചുവടുവയ്പ് കൂടിയാണ് ഈ യാത്രയെന്ന് വി ഡി സതീശൻ പറഞ്ഞു.

Content Highlight: Priyadarshini Project, Priyadarshini Project, Private Buses, V.D. Satheesan, Public Transport, Government Guarantee

#Priyadarshini Project #Private Buses #V.D. Satheesan #Public Transport #Government Guarantee

Next TV

Related Stories
   ഇത് ഞങ്ങളുടെ ഏരിയ, ഇവിടെ പച്ച വേണ്ടടാ ....! 'പാകിസ്ഥാന്റെ പച്ചപ്പതാകയോട് സാമ്യമെന്ന്'; കൊല്ലത്ത് ബ്രസീലിന്റെ കൊടികൾ അഴിപ്പിച്ച് ആർഎസ്എസ്

Jun 15, 2026 12:35 PM

ഇത് ഞങ്ങളുടെ ഏരിയ, ഇവിടെ പച്ച വേണ്ടടാ ....! 'പാകിസ്ഥാന്റെ പച്ചപ്പതാകയോട് സാമ്യമെന്ന്'; കൊല്ലത്ത് ബ്രസീലിന്റെ കൊടികൾ അഴിപ്പിച്ച് ആർഎസ്എസ്

കൊല്ലത്ത് ബ്രസീലിന്റെ കൊടികൾ അഴിപ്പിച്ച് ആർഎസ്എസ് , ലോകകപ്പ് ഫുട്ബോൾ 2026, ബ്രസീൽ ആരാധകർ, കൊല്ലം കടവൂർ,...

Read More >>
നാടക പ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു

Jun 15, 2026 12:12 PM

നാടക പ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു

നാടകപ്രവർത്തകൻ രാധൻ കണ്ണപുരം...

Read More >>
കോഴിക്കോട് വടകരയിൽ മധ്യവയസകന് നേരെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമണം ;പ്രതിക്കായി തിരച്ചിൽ

Jun 15, 2026 12:12 PM

കോഴിക്കോട് വടകരയിൽ മധ്യവയസകന് നേരെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമണം ;പ്രതിക്കായി തിരച്ചിൽ

കോഴിക്കോട് വടകരയിൽ മധ്യവയസകന് നേരെ ഇരുമ്പ് പൈപ്പ് കൊണ്ട്...

Read More >>
നീണ്ട 22 വർഷത്തെ ഒളിജീവിതം, ഒടുവിൽ കുടുങ്ങി... ! കണ്ണൂരിലെ  ഒട്ടേറെ വാഹന മോഷണ കേസുകളിലെ  തലവൻ പിടിയിൽ

Jun 15, 2026 12:09 PM

നീണ്ട 22 വർഷത്തെ ഒളിജീവിതം, ഒടുവിൽ കുടുങ്ങി... ! കണ്ണൂരിലെ ഒട്ടേറെ വാഹന മോഷണ കേസുകളിലെ തലവൻ പിടിയിൽ

വാഹന മോഷണം,കണ്ണൂർ ക്രൈംബ്രാഞ്ച്, ബൽദേവ് സിംഗ്, ഒളിവിൽ കഴിഞ്ഞ...

Read More >>
അടൂരിൽ ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ കെഎസ്ആർടിസി ജീവനക്കാരൻ വടികൊണ്ട് മർദ്ദിച്ചതായി പരാതി

Jun 15, 2026 12:05 PM

അടൂരിൽ ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ കെഎസ്ആർടിസി ജീവനക്കാരൻ വടികൊണ്ട് മർദ്ദിച്ചതായി പരാതി

അടൂരില്‍ ഭിക്ഷാടനം നടത്തിയെന്ന പേരില്‍ സ്ത്രീയെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി...

Read More >>
Top Stories

News Roundup