കാട്ടാനക്കലി...! പാലക്കാട് രണ്ടിടത്ത് കാട്ടാന ആക്രമണം, മൂന്ന് പേര്‍ക്ക് പരിക്ക്‌

കാട്ടാനക്കലി...! പാലക്കാട് രണ്ടിടത്ത് കാട്ടാന ആക്രമണം, മൂന്ന് പേര്‍ക്ക് പരിക്ക്‌
Jun 11, 2026 08:09 AM | By VIPIN P V
#Latest News #Wild Elephant Attack #Injured #Palakkad

പാലക്കാട്: ( www.truevisionnews.com ) പാലക്കാട് അട്ടപ്പാടിയില്‍ രണ്ടിടങ്ങളിലായി മൂന്ന് പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റു. വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുള്ളിയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് ആദിവാസി യുവാവായ 30കാരന്‍ വെള്ളിങ്കിരിക്ക് മുഖത്ത് ഗുരുതരമായി പരിക്കേറ്റത്.

ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ പുഴയിലേക്ക് പോകുന്നതിനിടെയാണ് വെള്ളിങ്കിരിയെ കാട്ടാന ആക്രമിച്ചത്.

അട്ടപ്പാടി ഗൂളിക്കടവിലായിരുന്നു രണ്ടാമത്തെ ആക്രമണം. രാവിലെ അഞ്ചരയോടെ ഓട്ടോയില്‍ വരികയായിരുന്ന രണ്ടുപേരെ ഓട്ടോ മറിച്ചിട്ടാണ് കാട്ടാന ആക്രമിച്ചത്. യാത്രിക മിനി ഷാജിക്കും ഓട്ടോ ഡ്രൈവര്‍ പ്രസാദിനും പരിക്കേറ്റു. മൂവരെയും അട്ടപ്പാടിയിലെ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Content Highlight: Wild Elephant Attacks At Two Places In Palakkad Three Injured

#Latest News #Wild Elephant Attack #Injured #Palakkad

Next TV

Related Stories
'അബ്ദുൽ റഹീമിന്റെ മോചനത്തിനായി പിരിച്ചതിൽ ബാക്കി തുക എന്ത് ചെയ്തു?'; കണക്ക് അവതരിപ്പിക്കാത്തതിൽ വൻ വിമർശനം

Jun 11, 2026 10:10 AM

'അബ്ദുൽ റഹീമിന്റെ മോചനത്തിനായി പിരിച്ചതിൽ ബാക്കി തുക എന്ത് ചെയ്തു?'; കണക്ക് അവതരിപ്പിക്കാത്തതിൽ വൻ വിമർശനം

അബ്ദുൽ റഹീമിന്റെ മോചനത്തിനായി പിരിച്ച ബാക്കി തുക കണക്ക് അവതരിപ്പിക്കാത്തതിൽ വൻ...

Read More >>
കോഴിക്കോട് ജില്ലയിൽ നിപ വൈറസ്; പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Jun 11, 2026 09:43 AM

കോഴിക്കോട് ജില്ലയിൽ നിപ വൈറസ്; പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോഴിക്കോട് ജില്ല, നിപ വൈറസ്, പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ട...

Read More >>
കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം: ഇന്ന് രാത്രി മുതൽ ശക്തമായ കടലാക്രമണത്തിന് സാധ്യത

Jun 11, 2026 09:17 AM

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം: ഇന്ന് രാത്രി മുതൽ ശക്തമായ കടലാക്രമണത്തിന് സാധ്യത

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം: ഇന്ന് രാത്രി മുതൽ ശക്തമായ കടലാക്രമണത്തിന്...

Read More >>
Top Stories

News Roundup