---
title: "'ഒരു കുഞ്ഞിനെ കളഞ്ഞതല്ലേ...? റസൂലിക്ക, നിങ്ങളുടെ ഭാര്യയോട് ഞാൻ ​ഗർഭിണിയാണെന്ന് പറഞ്ഞേ പറ്റൂ'; സജ്നയ്ക്കെതിരെ ശബ്ദരേഖ പുറത്ത് വിട്ട് ഫിറോസ് ഖാൻ"
english_title: "Feroz Khan says there is a relationship between Sool Pookutty and Sajna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365233/feroz-khan-says-there-is-a-relationship-between-sool-pookutty-and-sajna"
published_at: "2026-06-11T10:05:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1e67638a15_sajna.jpg"
keywords: ["Latest News", "Sool Pookutty and Sajna", "Feroz Khan", "Sajna Pregnant"]
---

# 'ഒരു കുഞ്ഞിനെ കളഞ്ഞതല്ലേ...? റസൂലിക്ക, നിങ്ങളുടെ ഭാര്യയോട് ഞാൻ ​ഗർഭിണിയാണെന്ന് പറഞ്ഞേ പറ്റൂ'; സജ്നയ്ക്കെതിരെ ശബ്ദരേഖ പുറത്ത് വിട്ട് ഫിറോസ് ഖാൻ

> **Lead Summary:** സജ്ന നൂറിനെതിരെ ആരോപണവുമായി അകന്ന് കഴിയുന്ന ഭർത്താവ് ഫിറോസ് ഖാൻ. റസൂൽ പൂക്കുട്ടിയും സജ്നയും തമ്മിൽ ബന്ധമുണ്ടായെന്ന് ഫിറോസ് ഖാൻ ആരോപിക്കുന്നു. റസൂൽ പൂക്കുട്ടിയെ രക്ഷിക്കാൻ വേണ്ടി സജ്ന ചില നീക്കങ്ങൾ നടത്തിയെന്നും സജ്ന പറയുന്നു സജ്നയ്ക്കെതിരെ ശബ്ദരേഖ പുറത്ത് വിട്ട് ഫിറോസ് ഖാൻ.

## Article Content

സജ്ന നൂറിനെതിരെ ആരോപണവുമായി അകന്ന് കഴിയുന്ന ഭർത്താവ് ഫിറോസ് ഖാൻ. റസൂൽ പൂക്കുട്ടിയും സജ്നയും തമ്മിൽ ബന്ധമുണ്ടായെന്ന് ഫിറോസ് ഖാൻ ആരോപിക്കുന്നു. റസൂൽ പൂക്കുട്ടിയെ രക്ഷിക്കാൻ വേണ്ടി സജ്ന ചില നീക്കങ്ങൾ നടത്തിയെന്നും സജ്ന പറയുന്നു സജ്നയ്ക്കെതിരെ ശബ്ദരേഖ പുറത്ത് വിട്ട് ഫിറോസ് ഖാൻ.

എത്രയും പെട്ടെന്ന് ഇവനെതിരെ കേസ് ഫയൽ ചെയ്യുക. തൽക്കാലം വിഷയം ശാന്തമാക്കാൻ ഞാൻ ചെറിയൊരു കാര്യം പറഞ്ഞെന്നേയുള്ളൂ. അതങ്ങനെ മാത്രം എടുത്താൽ മതി. ഡിവോഴ്സ് തരുന്നില്ല എന്ന് പറഞ്ഞ് കേസ് കൊടുക്ക്. ഞാൻ കൂടെ നിൽക്കാം. ഇതെല്ലാം വലിയ പെെസ ചെലവുള്ള കാര്യങ്ങളാണ്. ഫിറോസിന്റെ കയ്യിലെ ഏറ്റവും വലിയ ആയുധമാണ് നീ ​ഗർഭിണിയാണെന്നത് എന്ന് റസൂൽ പൂക്കുട്ടി ശബ്ദരേഖയിൽ പറയുന്നത് കേൾക്കാം.

സജ്നയും സംസാരിക്കുന്നുണ്ട്. ആ കുഞ്ഞിനെ വേണം എന്നത് നമ്മൾ മ്യൂചലായി എടുത്ത തീരുമാനമാണ്. എനിക്കും നിങ്ങളിൽ കുഞ്ഞിനെ ആവശ്യമാണ്. ഒരു പ്രാവശ്യമേ ഇക്കയെ വേണമെന്ന് ഞാൻ ബലമായി പറഞ്ഞത്.

ഇതിന് രണ്ട് മാസം മുന്നേ ആണത്. ഈ പ്രശ്നങ്ങളൊക്കെ നടക്കുമ്പോൾ നമ്മൾ സന്തോഷത്തോടെ ഫിസിക്കൽ അറ്റാച്ച്മെന്റ് ആയപ്പോഴുള്ള കുഞ്ഞാണിത്. നിങ്ങളുടെ ഓവർ കുബുദ്ധി കാരണമാണ് ബന്ധം പുറത്തറിഞ്ഞതെന്ന് സജ്ന നൂർ റസൂൽ പൂക്കുട്ടിയോ‌ട് പറയുന്നുണ്ട്.സജ്ന ശബ്ദരേഖയിൽ ദേഷ്യപ്പെട്ട് സംസാരിക്കുന്നുമുണ്ട്.

റസൂലിക്ക, നിങ്ങളുടെ ഭാര്യയോട് ഞാൻ ​ഗർഭിണിയാണെന്ന് പറഞ്ഞേ പറ്റൂ. ചതിച്ചുണ്ടാക്കിയെന്ന് നിങ്ങൾ നേരത്തെ പറഞ്ഞു. യുഎഇയിൽ നിന്ന് എനിക്ക് മെഡിസിൻ കൊണ്ട് വരുന്നു. അത്രയും കെയറിം​ഗ് ആയി നിന്ന ആൾ എന്റെ വീട്ടുകാരോട് പറയുന്നത് എങ്ങനെയെങ്കിലും ആ കുഞ്ഞിനെ കൊല്ലാൻ നോക്ക് എന്നാണ്.

നേരത്തെ ഒരു കുഞ്ഞിനെ കളഞ്ഞതല്ലേ എന്നെല്ലാം സജ്ന നൂർ ശബ്ദരേഖയിൽ പറയുന്നുണ്ട്. ഇനിയൊരു കുഞ്ഞുണ്ടായാൽ ഞാൻ കളയില്ല ഇക്ക എന്ന് ഞാൻ പറഞ്ഞതാണ്. കാരണം അന്ന് പോലും ഞാൻ ട്രോമയിലൂടെ പോയതാണ്.

ഈ കുഞ്ഞ് പോയപ്പോൾ പോലും ഞാൻ മാനസികമായി വിഷമിച്ചു. വീണ്ടും ഒരു കുഞ്ഞിനെ അള്ളാഹുവായി തന്നതാണ്. ഭാര്യയും ഭർത്താവുമായി ഹാപ്പിയായി ചെയ്യുന്നത് പോലെ ചെയ്തിട്ട് വന്നതാണല്ലോ ഇതെന്നും സജ്ന നൂർ പറയുന്നു.

ഫിറോസ് തന്നെ വ്യക്തി അധിക്ഷേപം ചെയ്യുന്നു എന്ന് നേരത്തെ പല തവണ സജ്ന പറഞ്ഞതാണ്. അകന്ന ശേഷവും സജ്നയ്ക്കെതിരെ പല തവണ ഫിറോസ് ആരോപണം ഉന്നയിക്കുന്നുണ്ട്. അതേസമയം ഒരിക്കൽ സജ്നയെക്കുറിച്ച് സ്നേഹത്തോടെയും ഫിറോസ് ഖാൻ സംസാരിച്ചു. ഒരുമിച്ച് താമസിച്ച വീട് വിറ്റാൽ അതിലെ വലിയ സംഖ്യ സജ്നയ്ക്കാണ് നൽകുക.

അങ്ങനെയെ ചെയ്യാൻ പാടുള്ളൂ. വേർപിരിഞ്ഞത് പതിയെ മക്കൾ അറിയും. മകന് എട്ട് വയസായി. അവനെ പിടിച്ചിരുത്തി പറയാൻ പറ്റില്ല. ഒരു ദിവസം പെട്ടെന്ന് മക്കളോട് പറഞ്ഞാൽ അവർക്ക് മനസിലാകില്ലെന്നും ഫിറോസ് ഖാൻ ഒരിക്കൽ പറഞ്ഞു. ഇനി വിവാ​ഹമുണ്ടാകില്ലെന്ന് സജ്ന പറഞ്ഞത് പെട്ടെന്നുള്ള വൈകാരികതയുടെ പുറത്തായിരിക്കാം എന്നും ഫിറോസ് ഖാൻ അന്ന് പറഞ്ഞു. അന്ന് റസൂൽ പൂക്കുട്ടിയുടെ പേര് ഉയർന്ന് വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/365233/feroz-khan-says-there-is-a-relationship-between-sool-pookutty-and-sajna)