'എടാ പാലുണ്ടോ, അതുണ്ടോ എന്ന് ചോദിക്കുന്ന തരം ബോണ്ടിങ്'; അനിഘയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ശ്രേയ പറയുന്നു

'എടാ പാലുണ്ടോ, അതുണ്ടോ എന്ന് ചോദിക്കുന്ന തരം ബോണ്ടിങ്'; അനിഘയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ശ്രേയ പറയുന്നു
2026-06-10T17:02:00 | By Anusree vc
#Sreya Jayadeep #Anikha Surendran #Meenakshi

(https://moviemax.in/ ) റിയാലിറ്റി ഷോകളിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് ശ്രേയ ജയദീപ്. 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിലെ 'ഇന്നു ഞാൻ എന്റെ മുറ്റത്തെ മുല്ലയ്ക്ക്...' എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെയാണ് ശ്രേയ ജനഹൃദയങ്ങൾ കീഴടക്കിയത്. പിന്നീട് 'ഒപ്പം' എന്ന സിനിമയിലെ 'മിനുങ്ങും മിന്നാമിനുങ്ങേ' എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ സമപ്രായക്കാരായ സിനിമാതാരങ്ങൾ അനിഘ, മീനാക്ഷി എന്നിവരുമായി അടുത്ത സൗഹൃദമാണ് ശ്രേയയ്ക്കുള്ളത്. ഇപ്പോഴിതാ ഇവരുമായുള്ള തന്റെ കൂട്ടുകെട്ടിനെക്കുറിച്ച് ഒരഭിമുഖത്തിൽ ശ്രേയ പങ്കുവെച്ച കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

''അമർ അക്ബർ അന്തോണിയുടെ ഓഡിയോ ലോഞ്ചിൽ വെച്ചാണ് മീനാക്ഷിയെ ഞാൻ ആദ്യമായി കാണുന്നത്. അപ്പോഴാണ് മീനാക്ഷിയെ ആദ്യമായി പരിചയപ്പെടുന്നത്. അപ്പോഴും ഇപ്പോഴും എന്തെങ്കിലും പ്രോഗ്രാമുകളോ ഷൂട്ടോ ഒക്കെ ഉണ്ടെങ്കിൽ മാത്രമേ ഞങ്ങൾ തമ്മിൽ കാണാറുള്ളൂ. അല്ലാതെ ഫോൺ വിളിക്കലൊക്കെ ഭയങ്കര കുറവാണ്. അന്ന് അച്ഛന്റെയോ അമ്മയുടെയോ ഫോൺ എടുത്തിട്ടുവേണമല്ലോ വിളിക്കാൻ. അതുകൊണ്ടുതന്നെ ആ സമയത്ത് തീരെ വിളി കുറവായിരുന്നു. പക്ഷേ, ഞങ്ങൾക്കിടയിൽ ആ ബോണ്ട് ഇപ്പോഴും ഉണ്ട്. അത് ഞങ്ങൾക്കുപോലും ഒരു സർപ്രൈസിങ്ങ് ഫാക്ടറാണ്. എത്ര നാളുകൾക്കു ശേഷം കണ്ടാലും 'എടീ പിന്നെയില്ലേ...' എന്നു ചോദിച്ച് ഞങ്ങൾ സംസാരിച്ചു തുടങ്ങും.

അനിഘയെയും ചെറുപ്പം മുതലേ അറിയാം. കോഴിക്കോടു തന്നെയാണ് അവളുടെ വീടും. ഷൂട്ടിനിടയിൽ തന്നെയാണ് പരിചയപ്പെട്ടത്. പിന്നെ കോളേജിൽ എന്റെ സീനിയറായി. അവൾ പറഞ്ഞിട്ടാണ് ഞാൻ ജേണലിസം പഠിച്ചത്. ഇപ്പോൾ ഒരേ ഫ്ളാറ്റിലാണ് താമസിക്കുന്നതും. എടാ പാലുണ്ടോ, എടാ അതുണ്ടോ ഇതുണ്ടോ എന്നൊക്കെ ചോദിച്ചു വിളിക്കുന്ന തരം ബോണ്ടിങ്ങിലേക്കെത്തി'', ശ്രേയ അഭിമുഖത്തിൽ പറഞ്ഞു.

Content Highlight: 'The kind of bonding where you ask if there's milk or not'; Shreya talks about her bond with Anigha

#Sreya Jayadeep #Anikha Surendran #Meenakshi

Next TV

Related Stories
'അവരെ മനുഷ്യരെന്ന് വിളിക്കാനാകില്ല, മറ്റൊരു ജീവിയാണ്! ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് പൊട്ടിത്തെറിച്ച് ദയ സുജിത്ത്

Jul 15, 2026 05:26 PM

'അവരെ മനുഷ്യരെന്ന് വിളിക്കാനാകില്ല, മറ്റൊരു ജീവിയാണ്! ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് പൊട്ടിത്തെറിച്ച് ദയ സുജിത്ത്

വ്ലോഗർ ഷെഫീന ബീവിയുടെ വിമർശനത്തിന് മറുപടിയുമായി നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. അവർ മനുഷ്യയല്ലെന്ന് ദയ. സെലിബ്രിറ്റികളുടെ പിന്തുണയും...

Read More >>
ശ്രീവിദ്യയ്ക്ക് അറസ്റ്റ് വാറന്റ്? വ്യാജ ആപ്പ് പ്രമോട്ട് ചെയ്തു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ; നടിക്കെതിരെ കേസ്

Jul 15, 2026 12:33 PM

ശ്രീവിദ്യയ്ക്ക് അറസ്റ്റ് വാറന്റ്? വ്യാജ ആപ്പ് പ്രമോട്ട് ചെയ്തു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ; നടിക്കെതിരെ കേസ്

വ്യാജ ട്രേഡിങ് ആപ്പ് പരസ്യത്തിൽ അഭിനയിച്ച് യുവാവിനെ കബളിപ്പിച്ച കേസിൽ നടി ശ്രീവിദ്യ മുല്ലച്ചേരിക്ക് എതിരെ അറസ്റ്റ് വാറന്റ്. ലക്ഷങ്ങൾ നഷ്ടമായ...

Read More >>
'ഞാന്‍ മരിച്ചാല്‍ റിതപ്പൻ..., വേദന കടിച്ചമർത്തി ചിരിച്ച മുഖത്തോടെ വീഡിയോ ചെയ്തത് തെറ്റോ?'; രേണു സുധിയെ വേട്ടയാടുന്നവർക്കെതിരെ സുഹൃത്തിന്റെ രൂക്ഷവിമർശനം

Jul 15, 2026 12:23 PM

'ഞാന്‍ മരിച്ചാല്‍ റിതപ്പൻ..., വേദന കടിച്ചമർത്തി ചിരിച്ച മുഖത്തോടെ വീഡിയോ ചെയ്തത് തെറ്റോ?'; രേണു സുധിയെ വേട്ടയാടുന്നവർക്കെതിരെ സുഹൃത്തിന്റെ രൂക്ഷവിമർശനം

കാൻസർ ബാധിതയായ രേണു സുധിക്കെതിരെ നടക്കുന്ന കടുത്ത സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് സുഹൃത്ത് ശാരിക. അസുഖം വ്യാജമാണെന്ന് വരുത്താൻ...

Read More >>
'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും, കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്'; സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് വിശാഖും തീർത്ഥയും

Jul 14, 2026 01:29 PM

'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും, കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്'; സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് വിശാഖും തീർത്ഥയും

അടുത്തിടെ വിവാദത്തിൽപ്പെട്ട കിച്ചു സുധിക്കൊപ്പം താടിയും പൊട്ടും വിശാഖും തീർത്ഥയും. "നിന്റെ കൂടെയുണ്ട്" എന്ന കുറിപ്പോടെ പങ്കിട്ട ഫോട്ടോകൾക്ക്...

Read More >>
ദയ സുജിത്തിന്റെ വസ്ത്രധാരണം: വിമർശനവുമായി വ്ലോഗർ, പിന്നാലെ കണക്കിന് കൊടുത്ത് ആരാധകർ; വിവാദ വീഡിയോ പിൻവലിച്ചു

Jul 14, 2026 09:46 AM

ദയ സുജിത്തിന്റെ വസ്ത്രധാരണം: വിമർശനവുമായി വ്ലോഗർ, പിന്നാലെ കണക്കിന് കൊടുത്ത് ആരാധകർ; വിവാദ വീഡിയോ പിൻവലിച്ചു

മഞ്ജു പിള്ളയുടെ മകളും മോഡലുമായ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെയും റീൽ വീഡിയോയെയും വിമർശിച്ച് വ്ലോഗർ ഷെഫീന...

Read More >>
Top Stories

News Roundup