ഷുഹൈബ് വധക്കേസ്; പ്രതികളുടെ കോടതിമാറ്റ ഹര്‍ജി തള്ളി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

ഷുഹൈബ് വധക്കേസ്; പ്രതികളുടെ കോടതിമാറ്റ ഹര്‍ജി തള്ളി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി
Jun 1, 2026 12:41 PM | By Athira V
#Latest News #Shuhaib Murder Case #Thalassery

കണ്ണൂർ: ( www.truevisionnews.com) യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ പ്രതികളുടെ കോടതിമാറ്റ ഹര്‍ജി തള്ളി. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. അഡീഷണൽ സെഷന്‍സ് കോടതി മൂന്നിൽ നിന്ന് വിചാരണ മാറ്റണമെന്നായിരുന്നു ആവശ്യം.

അഡീഷണൽ സെഷന്‍സ് കോടതി മൂന്നിലെ ജഡ്ജി കൃത്യമായല്ല വിചാരണ ഉൾപ്പെടെ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഭാഗം കോടതിമാറ്റമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.

ഈ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ കേസിലെ പ്രതികളായ 17 പേരുടെയും ജാമ്യം കോടതി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്യുകയും ചെയ്തത്.

അഡീഷണൽ സെഷന്‍സ് കോടതി മൂന്നിലെ ജഡ്ജി കൃത്യമായല്ല വിചാരണ ഉൾപ്പെടെ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വിചാരണയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പ്രതിഭാഗം സ്വീകരിച്ചിരുന്നു.

ഒന്നാം സാക്ഷിയെ ആദ്യദിനം വിസ്തരിച്ചെങ്കിൽ പോലും പിന്നീടങ്ങോട്ട് വിചാരണ നടപടികളുമായി ഒരുതരത്തിലും സഹകരിക്കാത്ത സമീപനമായിരുന്നു പ്രതിഭാഗം സ്വീകരിച്ചത്.

പിന്നീട് ജഡ്ജി പ്രതികളോട് നേരിട്ട് നിലപാടെന്തെന്ന് ചോദിച്ചപ്പോൾ അഭിഭാഷകർ പറഞ്ഞത് തന്നെയാണ് തങ്ങളുടെയും നിലപാടെന്ന് പറഞ്ഞ് വിചാരണ നടപടികളിൽ നിന്ന് പൂർണമായും മാറിനിൽക്കുകയും കേസിനോട് സഹകരിക്കാതിരിക്കുകയും ആയിരുന്നു പ്രതികളുടെ നിലപാട്. ഇതിനെ തുടർന്നാണ് ഇവരുടെ ജാമ്യം റദ്ദാക്കുന്ന നടപടികളിലേക്ക് കോടതി കടക്കുന്നത്.

Content Highlight: Content Highlights:- Youth Congress activist Shuhaib murder case: Court rejects petition seeking transfer of accused

#Latest News #Shuhaib Murder Case #Thalassery

Next TV

Related Stories
ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടു; പിന്നാലെ വീട്ടിൽ തിരിച്ചെത്തി ഭർത്താവ് തൂങ്ങി മരിച്ചു

Jun 1, 2026 01:40 PM

ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടു; പിന്നാലെ വീട്ടിൽ തിരിച്ചെത്തി ഭർത്താവ് തൂങ്ങി മരിച്ചു

ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടു; പിന്നാലെ വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങി...

Read More >>
മൂന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് സന്ദേശം; മണിക്കൂറുകളോളം പരക്കംപാഞ്ഞ് പൊലീസ്, ഒടുവില്‍ വന്‍ ട്വിസ്റ്റ്

Jun 1, 2026 12:36 PM

മൂന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് സന്ദേശം; മണിക്കൂറുകളോളം പരക്കംപാഞ്ഞ് പൊലീസ്, ഒടുവില്‍ വന്‍ ട്വിസ്റ്റ്

മൂന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് സന്ദേശം; നാടാകെ തപ്പി പൊലീസ്, ഒടുവില്‍ വന്‍...

Read More >>
 മന്ത്രിയായാലും എനിക്ക് കണക്കാ ....! കാട്ടാന ആക്രമണം പരിശോധിക്കാന്‍ എത്തിയ വനംമന്ത്രിയെ വഴിതടഞ്ഞ് കാട്ടാന

Jun 1, 2026 11:48 AM

മന്ത്രിയായാലും എനിക്ക് കണക്കാ ....! കാട്ടാന ആക്രമണം പരിശോധിക്കാന്‍ എത്തിയ വനംമന്ത്രിയെ വഴിതടഞ്ഞ് കാട്ടാന

കാട്ടാന ആക്രമണം പരിശോധിക്കാന്‍ എത്തിയ വനംമന്ത്രിയെ വഴിതടഞ്ഞ്...

Read More >>
Top Stories

News Roundup