---
title: "'51 മുറിവ്... ഒന്നര വയസ്, ക്രൂരതയിൽ ഹരം കൊള്ളുന്ന ഈ മനുഷ്യരൊന്നും ഒരു വാർത്തയോടെയല്ല ജനിക്കുന്നത്'; കുറിപ്പുമായി അശ്വതി ശ്രീകാന്ത് "
english_title: " Content Highlights:-'51 wounds... One and a half years old, these people who delight in cruelty are not born with a single piece of news'; Aswathy Srikanth with a note"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363112/content-highlights-51-wounds-one-and-a-half-years-old-these-people-who-delight-in-cruelty-are-not-born-with-a-single-piece-of-news-aswathy-srikanth-with-a-note"
published_at: "2026-06-01T12:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68959b05844cf_aswathy_.jpg"
keywords: ["Aswathy Sreekanth", "Nedumangad Child Murder"]
---

# '51 മുറിവ്... ഒന്നര വയസ്, ക്രൂരതയിൽ ഹരം കൊള്ളുന്ന ഈ മനുഷ്യരൊന്നും ഒരു വാർത്തയോടെയല്ല ജനിക്കുന്നത്'; കുറിപ്പുമായി അശ്വതി ശ്രീകാന്ത് 

> **Lead Summary:** ** നെ**ടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ കൊലപാതകവാർത്തയിൽ പ്രതികരണവുമായി നടി അശ്വതി ശ്രീകാന്ത് ക്രൂരമായ പെരുമാറ്റങ്ങൾ ഒരു ദിവസം കൊണ്ടുണ്ടാകുന്നതല്ലെന്ന് ലൈഫ് കോച്ച് കൂടിയായ അശ്വതി തന്റെ കുറിപ്പിൽ കുറിച്ചു.

## Article Content

** നെ**ടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ കൊലപാതകവാർത്തയിൽ പ്രതികരണവുമായി നടി അശ്വതി ശ്രീകാന്ത് ക്രൂരമായ പെരുമാറ്റങ്ങൾ ഒരു ദിവസം കൊണ്ടുണ്ടാകുന്നതല്ലെന്ന് ലൈഫ് കോച്ച് കൂടിയായ അശ്വതി തന്റെ കുറിപ്പിൽ കുറിച്ചു.

51 മുറിവ്... ഒന്നര വയസ്. പല ക്രൂരമായ പെരുമാറ്റങ്ങളും ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. പലപ്പോഴും അതിന്റെ മുന്നറിയിപ്പുകൾ വർഷങ്ങളായി അവരുടെ സ്വഭാവത്തിൽ ഉണ്ടാവും. സഹാനുഭൂതിയില്ലായ്മ, മറ്റുള്ളവരെ നിയന്ത്രിക്കാനും ഉപദ്രവിക്കാനും ശ്രമിക്കുന്ന സ്വഭാവം, ആക്രമണോത്സുകത ഇതൊക്കെ കണ്ടിട്ടും പലരും കാണാതെ വിടുന്നതാണ്. കുടുംബം പലപ്പോഴും ഇതിനെയെല്ലാം ദേഷ്യം എന്ന ലേബലിൽ ഒതുക്കി കളയും.

അവന്റെ / അവളുടെ സ്വഭാവം അങ്ങനെയാണെന്ന് നിസാരവത്കരിക്കും. തഞ്ചത്തിൽ നിന്നാൽ മതിയെന്ന് ഇരകളെ ഉപദേശിക്കും. ആന്റി സോഷ്യൽ പ്രവണത ഉള്ളവരും ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളവരുമൊക്കെ പലപ്പോഴും ഒളിക്കുന്നത് ചുറ്റുമുള്ളവരുടെ ഇത്തരം ന്യായീകരണങ്ങളിലാണ്.

ഒടുവിൽ അതിന്റെ വില കൊടുക്കേണ്ടിവരുന്നത് ഏറ്റവും ദുർബലരായ ആരെങ്കിലുമൊക്കെയാവും. സഹാനുഭൂതിയും കുറ്റബോധവും തീരെയില്ലാത്ത ക്രൂരതയിൽ ഹരം കൊള്ളുന്ന ഈ മനുഷ്യരൊന്നും ഒരു വാർത്തയോടെയല്ല ജനിക്കുന്നത്.

അവർ ഇത്രനാളും വാർത്തയാവാതിരുന്നത് പലരും കണ്ണടച്ച് ഇരുട്ടാക്കിയത് കൊണ്ട് കൂടിയാണ്. ക്രൂരതയെ സ്വഭാവമായി കാണരുത്. മുന്നറിയിപ്പുകളെ അവഗണിക്കരുത്. കുട്ടികളെ സംരക്ഷിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ് എന്നുമായിരുന്നു അശ്വതിയുടെ കുറിപ്പ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/363112/content-highlights-51-wounds-one-and-a-half-years-old-these-people-who-delight-in-cruelty-are-not-born-with-a-single-piece-of-news-aswathy-srikanth-with-a-note)