മാനസിക പീഡനം; തൊടുപുഴയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; ആരോപണവിധേയരായ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍

മാനസിക പീഡനം; തൊടുപുഴയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; ആരോപണവിധേയരായ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍
May 31, 2026 09:58 PM | By Athira V
#Latest News #Suicide Attempt #Nurse #Thodupuzha

ഇടുക്കി : ( www.truevisionnews.com ) തൊടുപുഴ സ്മിത ആശുപത്രിയില്‍ നഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍. ആരോപണ വിധേയരായ ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ആശുപത്രിയിലേക്ക് യുവമോര്‍ച്ച-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ പൊലീസ് ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുകയും പിന്നാലെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കുകയുമായിരുന്നു.

യുഎന്‍എ യൂണിറ്റ് സെക്രട്ടറി കൂടിയായ യുവതിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജോലിക്കിടെയായിരുന്നു സംഭവം. മാനസിക പീഡനത്തെ തുടര്‍ന്നാണ് നഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചീഫ് നഴ്സിങ് ഓഫീസര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ തുടര്‍ച്ചയായി മാനസിക പീഡനത്തിനിരയാക്കിയതായാണ് ഉയര്‍ന്ന ആരോപണം. ഇരുവര്‍ക്കുമെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നതായി ആശുപത്രിയിലെ ചില ജീവനക്കാര്‍ പറഞ്ഞിരുന്നു.

ഇവരുടെ പീഡനത്തെ തുടര്‍ന്ന് പലര്‍ക്കും ജോലി നിര്‍ത്തിപോകേണ്ടിവന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ശമ്പളവുമായി ബന്ധപ്പെട്ടും ജോലി സമയം സംബന്ധിച്ചും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇക്കാര്യങ്ങള്‍ പല തവണ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്നും ജീവനക്കാര്‍ പറഞ്ഞിരുന്നു.

Content Highlight: Content Highlights:- Nurse attempts suicide in Thodupuzha Three accused suspended

#Latest News #Suicide Attempt #Nurse #Thodupuzha

Next TV

Related Stories
'അഷ്‌കര്‍ ഇനി പുറംലോകം കാണില്ലെന്ന് ഉറപ്പാക്കണം, മനസാക്ഷിയുള്ള മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ വാര്‍ത്ത' -മന്ത്രി ബിന്ദു കൃഷ്ണ

May 31, 2026 09:50 PM

'അഷ്‌കര്‍ ഇനി പുറംലോകം കാണില്ലെന്ന് ഉറപ്പാക്കണം, മനസാക്ഷിയുള്ള മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ വാര്‍ത്ത' -മന്ത്രി ബിന്ദു കൃഷ്ണ

നെടുമങ്ങാട്ടെ കുഞ്ഞിന്റെ കൊലപാതകത്തില്‍ കുറ്റമറ്റ രീതിയില്‍ ജാഗ്രതയോടെ കേസ് നടക്കണമെന്ന് മന്ത്രി ബിന്ദു...

Read More >>
കണ്ണൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

May 31, 2026 09:34 PM

കണ്ണൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്...

Read More >>
കോഴിക്കോട് ചുരം വഴിയുള്ള യാത്രക്കാര്‍ ശ്രദ്ധിക്കുക; ചുരത്തിൽ മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

May 31, 2026 08:52 PM

കോഴിക്കോട് ചുരം വഴിയുള്ള യാത്രക്കാര്‍ ശ്രദ്ധിക്കുക; ചുരത്തിൽ മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

കനത്ത മഴ, കോഴിക്കോട് ചുരത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരുക്കുന്നു...

Read More >>
നേരിന് പൊന്നിനേക്കൾ നിറം; മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണ മോതിരം തിരിച്ചു നൽകി നരിപ്പറ്റയിലെ ഹരിത കർമസേന പ്രവർത്തകർ മാതൃകയായി

May 31, 2026 08:18 PM

നേരിന് പൊന്നിനേക്കൾ നിറം; മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണ മോതിരം തിരിച്ചു നൽകി നരിപ്പറ്റയിലെ ഹരിത കർമസേന പ്രവർത്തകർ മാതൃകയായി

വീടുകളിൽ മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണ മോതിരം ഉടമക്ക് തിരിച്ചു നൽകി ഹരിത കർമസേന പ്രവർത്തകർ...

Read More >>
Top Stories

News Roundup

GCC News