കോട്ടയം: (https://truevisionnews.com/) എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി അനുഗ്രഹം തേടി സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. വെള്ളാപ്പള്ളിയുടെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതിന്റെയും ഫോട്ടോ വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
''സംസ്ഥാന വനിതാ-ശിശുക്ഷേമ, തൊഴിൽ, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഇന്ന് വെള്ളാപ്പള്ളി വസതിയിലെത്തി ദീർഘനേരം സൗഹൃദപരമായി ആശയവിനിമയം നടത്തി. സാമൂഹിക, സാംസ്‌കാരിക, വികസന വിഷയങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളെ സംബന്ധിച്ച ആശയങ്ങൾ പങ്കുവെക്കാൻ ഈ കൂടിക്കാഴ്ച അവസരമൊരുക്കി.
ജനകീയ വിഷയങ്ങളിൽ മന്ത്രി കാഴ്ചവയ്ക്കുന്ന ആത്മാർഥതയും പ്രവർത്തന മികവും ശ്രദ്ധേയമാണ്. പൊതുപ്രവർത്തന രംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാനും ജനസേവന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുവാനും ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു''- വെള്ളാപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു.
Content Highlight: Content Highlights:- Minister Bindu Krishna seeks blessings with folded hands in front of Vellappally


































