കൽപറ്റയിൽ രോഗിയുമായി പോയ ആംബുലൻസ്‌ തടഞ്ഞ്‌ മർദ്ദനം; കോഴിക്കോട് സ്വദേശികൾ ഉൾപ്പെടെ മൂന്ന്പേർ കസ്റ്റഡിയിൽ

കൽപറ്റയിൽ രോഗിയുമായി പോയ ആംബുലൻസ്‌ തടഞ്ഞ്‌ മർദ്ദനം; കോഴിക്കോട് സ്വദേശികൾ ഉൾപ്പെടെ മൂന്ന്പേർ കസ്റ്റഡിയിൽ
May 29, 2026 11:08 PM | By Athira V
#Latest News #Attack Case #Kalpetta #Arrest

കൽപ്പറ്റ: ( www.truevisionnews.com) വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റയാളുമായെത്തിയ ആംബുലൻസ്‌ തടഞ്ഞ്‌ ഡ്രൈവറെയും രോഗിയുടെ സഹോദരനെയും ആക്രമിച്ച കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ.

വൈത്തിരി തളിപ്പുഴ സ്വദേശി അനസ്‌(33), കോഴിക്കോട്‌ കല്ലായി ഇല്ലിക്കൽ വീട്ടിൽ ഷാഹുൽ ഹമീദ്‌(46), ഫറൂക്ക് പാറശ്ശേരിപറമ്പിൽ വീട്ടിൽ സജീഷ്‌ (44) എന്നിവരെയാണ്‌ കൽപ്പറ്റ പൊലീസ്‌ പിടികൂടിയത്‌.

കോറോത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവുമായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ പോവുകയായിരുന്ന ആംബുലൻസ്‌ പുഴമുടി അപ്പണവയലിലാണ്‌ പ്രതികൾ തടഞ്ഞ്‌ ആക്രമിച്ചത്‌.

കൽപ്പറ്റ ഭാഗത്തുനിന്നുംവന്ന പ്രതികൾ സഞ്ചരിച്ച കാർ ആംബുലൻസിനുനേരെ അപകടകരമായി വന്നത്‌ ചോദ്യംചെയ്‌തതോടെ ഡ്രൈവറെയും രോഗിയുടെ സഹോദനെയും മർദ്ദിക്കുകയായിരുന്നു.

കാറുമായി കൂട്ടിയിടിക്കാതെ തലനാരിഴയ്‌ക്കാണ്‌ ആംബുലൻസിലെ യാത്രക്കാർ രക്ഷപ്പെട്ടത്‌. ആംബുലൻസ്‌ തടഞ്ഞതോടെ പൊലീസെത്തിയാണ്‌ രോഗിയെയും മർദനമേറ്റവരെയും ആശുപത്രിയിൽ എത്തിച്ചത്‌.

Content Highlight: Content Highlights:- Ambulance carrying a patient was stopped and beaten up in Kalpetta

#Latest News #Attack Case #Kalpetta #Arrest

Next TV

Related Stories
 മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു കുരുവിള അന്തരിച്ചു

May 29, 2026 10:03 PM

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു കുരുവിള അന്തരിച്ചു

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു കുരുവിള...

Read More >>
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയായ പാളയം സന്തോഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

May 29, 2026 09:47 PM

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയായ പാളയം സന്തോഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിയായ പാളയം സന്തോഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്...

Read More >>
വടകരയിൽ കോൺ​ഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികന്റെ ആത്മഹത്യ; മരണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളെന്ന് സൂചന

May 29, 2026 09:13 PM

വടകരയിൽ കോൺ​ഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികന്റെ ആത്മഹത്യ; മരണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളെന്ന് സൂചന

വടകരയിൽ കോൺ​ഗ്രസ് നേതാവിന്റെ വീട്ടുപടിക്കൽ വയോധികൻ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു...

Read More >>
കോഴിക്കോട്ടുകാർ ശ്രദ്ധിക്കുക; ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

May 29, 2026 09:02 PM

കോഴിക്കോട്ടുകാർ ശ്രദ്ധിക്കുക; ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിലെ മഴ മുന്നറിയിപ്പിൽ മാറ്റം, പച്ച അലേർട്ട് മഞ്ഞ അലേർട്ട് ആയി ഉയർത്തി...

Read More >>
മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി നിയമിതനായി ഡോ.എ.കൗഷിഗന്‍

May 29, 2026 08:15 PM

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി നിയമിതനായി ഡോ.എ.കൗഷിഗന്‍

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി ഡോ. എ.കൗഷിഗന്‍...

Read More >>
വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു

May 29, 2026 08:02 PM

വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു

വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വെച്ച് പെട്രോളൊഴിച്ച് തീക്കൊളുത്തിയ വായോധികൻ...

Read More >>
Top Stories

News Roundup

GCC News