---
title: "'വീഡിയോ പങ്കുവച്ചത് തെറ്റായി പോയി , ആരോ സ്‌ക്രീൻ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു'; വിമർശനങ്ങൾക്ക് മറുപടിയുമായി ഹൻസിക കൃഷ്ണ"
english_title: " Content Highlights:- Hansika Krishna responds to criticism after sharing a video through the subscription feature"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362600/content-highlights-hansika-krishna-responds-to-criticism-after-sharing-a-video-through-the-subscription-feature"
published_at: "2026-05-29T23:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19d21491f98_hansika.jpg"
keywords: ["Latest News", "Hansika Krishna", "Instagram", "Subscription Video"]
---

# 'വീഡിയോ പങ്കുവച്ചത് തെറ്റായി പോയി , ആരോ സ്‌ക്രീൻ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു'; വിമർശനങ്ങൾക്ക് മറുപടിയുമായി ഹൻസിക കൃഷ്ണ

> **Lead Summary:** ഇൻസ്റ്റാഗ്രാം സബ്‌സ്ക്രിപ്ഷൻ ഫീച്ചറിലൂടെ ഒരു വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഹൻസിക കൃഷ്ണ. വീഡിയോ പങ്കുവച്ചത് തെറ്റായി പോയെന്നും അതിൻ്റെ പേരിൽ ഒരുമാസമായി വേദനയും കുറ്റബോധവും അനുഭവിക്കുകയാണെന്നും ഹൻസിക പറഞ്ഞു.

## Article Content

ഇൻസ്റ്റാഗ്രാം സബ്‌സ്ക്രിപ്ഷൻ ഫീച്ചറിലൂടെ ഒരു വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഹൻസിക കൃഷ്ണ. വീഡിയോ പങ്കുവച്ചത് തെറ്റായി പോയെന്നും അതിൻ്റെ പേരിൽ ഒരുമാസമായി വേദനയും കുറ്റബോധവും അനുഭവിക്കുകയാണെന്നും ഹൻസിക പറഞ്ഞു.

വീഡിയോ പോസ്റ്റ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളിൽ ഡിലീറ്റ് ചെയ്‌തെങ്കിലും ആ സമയത്തിനുള്ളിൽ സബ്‌സ്‌ക്രൈബേഴ്‌സിൽ ആരോ സ്‌ക്രീൻ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുക ആയിരുന്നുവെന്നും ഹൻസിക സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

എന്തിന് വേണ്ടിയായിരുന്നു ഞാനത് പോസ്റ്റ് ചെയ്തതെന്ന് എനിക്കിപ്പോഴും അറിയില്ല. ചെയ്തുപോയ തെറ്റിന് ആത്മാർഥമായി ഖേദം പ്രകടിപ്പിക്കുന്നു. തെറ്റിനെ ന്യായീകരിക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്നും ഹൻസിക വ്യക്തമാക്കി.

[A post shared by Hansika Krishna 🐣 (@hansubeeeey)](https://www.instagram.com/p/DY61ZthFJbO/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/362600/content-highlights-hansika-krishna-responds-to-criticism-after-sharing-a-video-through-the-subscription-feature)