#Latest News #Clothing Merchants #Clash #Kozhikode #Kerala Police
കോഴിക്കോട്: ( www.truevisionnews.com ) മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ തെരുവുകച്ചവടക്കാരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. വസ്ത്രങ്ങള്‍ വില കുറച്ച് വില്‍ക്കുന്നതിനെച്ചൊല്ലി കഴിഞ്ഞ ദിവസം ആരംഭിച്ച തര്‍ക്കമാണ് ഒടുവില്‍ തെരുവിലെ കൂട്ടത്തല്ലിലും സംഘര്‍ഷത്തിലും കലാശിച്ചത്.
പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് തെരുവുകച്ചവടക്കാര്‍ കുറഞ്ഞ വിലയില്‍ വസ്ത്രങ്ങള്‍ വില്‍പനയ്ക്കെത്തിച്ചതാണ് പ്രദേശത്തെ സ്ഥിരം വ്യാപാരികളെ പ്രകോപിപ്പിച്ചത്. ഇത് തങ്ങളുടെ കച്ചവടത്തെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വ്യാപാരികളും തെരുവുകച്ചവടക്കാരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു.
തുടര്‍ന്ന് ടൗണിന് സമീപം ഇനി ഇത്തരത്തില്‍ കച്ചവടം നടത്തില്ലെന്ന് തെരുവുകച്ചവടക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് ഇന്നലത്തെ പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി ഒത്തുതീര്‍പ്പിലെത്തിയത്.
എന്നാല്‍ ഇന്ന് അരീക്കോട് ഭാഗത്തുനിന്നും വലിയൊരു സംഘം യുവാക്കള്‍ കൂട്ടത്തോടെ സംഘടിച്ചെത്തുകയായിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടാകുകയും അത് വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയും ചെയ്തു.
ടൗണില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ പ്രദേശത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംഭവ സ്ഥലത്തെത്തിയ മുക്കം പൊലീസ് ഇരുവിഭാഗത്തെയും ഇവിടെ നിന്ന് മാറ്റുകയായിരുന്നു.
Content Highlight: Content Highlights:-Clashes Between Street Vendors And Clothing Merchants In Mukkam Kozhikode
#Latest News #Clothing Merchants #Clash #Kozhikode #Kerala Police


































