കണ്ണൂരിലെ എസ്എഫ്ഐ പ്രതിഷേധം; നൂറോളം പ്രവർത്തകർക്കും നേതാക്കൾക്കും എതിരെ കേസ്

കണ്ണൂരിലെ എസ്എഫ്ഐ പ്രതിഷേധം; നൂറോളം പ്രവർത്തകർക്കും നേതാക്കൾക്കും എതിരെ കേസ്
May 26, 2026 08:38 PM | By VIPIN P V
#Latest News #SFI Protest #Police Case #Kannur

കണ്ണൂർ : ( www.truevisionnews.com ) കണ്ണൂരിലെ എസ്എഫ്ഐ പ്രതിഷേധത്തിൽ നൂറോളം എസ്എഫ്ഐ പ്രവർത്തകർക്കും ,നേതാക്കൾക്കും എതിരെ കേസ്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തി. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്ന് എഫ്ഐആർ.

സിറ്റി പോലീസ് കമ്മീഷണറുടെ ഔദ്യോഗിക വാഹനത്തിനും കേടുപാട് വരുത്തി. കണ്ണൂരിൽ എസ് പി ഓഫീസിലേക്കായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.

കേരള സർവകലാശാല തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് പിന്നാലെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപക എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് മാർച്ചിൽ ഉൾപ്പെടെ സംഘർഷമുണ്ടായി.

മലപ്പുറത്തും തൃശൂരും ആലപ്പുഴയിലും പ്രവർത്തകരും, പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. തിരുവനന്തപുരത്തെ സംഘർഷത്തിൽ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉൾപ്പെടെ പത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസെടുത്തു.

എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. പത്തനംതിട്ട എസ്പി ഓഫീസിലേക്കും പ്രവർത്തകർ പ്രതിഷേധവുമായെത്തി. മലപ്പുറത്ത് പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ് നടത്തി.

എസ്എഫ്ഐ പാലക്കാട്‌ ജില്ല കമ്മിറ്റി എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. തിരുവനന്തപുരം സംഘർഷത്തിൽ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉൾപ്പെടെ പത്ത് എസ്എഫ്ഐ പ്രവർത്തകൾക്ക് എതിരെ കേസെടുത്തു. പ്രതിഷേധങ്ങളെ അടിച്ചമർത്തിയാൽ നേരിടുമെന്ന് എസ്എഫ്ഐ മുന്നറിയിപ്പ് നൽകി.

Content Highlight: SFI Protest In Kannur Case Filed Against Around 100 Activists And Leaders

#Latest News #SFI Protest #Police Case #Kannur

Next TV

Related Stories
കണ്ടാൽ എന്ത് പാവങ്ങൾ ....! കോഴിക്കോട് യുവാവിന്റെ വയറില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി തട്ടിയത് കാൽലക്ഷം രൂപ, കൊടും ക്രിമിനലുകൾ പിടിയിൽ

May 26, 2026 09:48 PM

കണ്ടാൽ എന്ത് പാവങ്ങൾ ....! കോഴിക്കോട് യുവാവിന്റെ വയറില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി തട്ടിയത് കാൽലക്ഷം രൂപ, കൊടും ക്രിമിനലുകൾ പിടിയിൽ

കോഴിക്കോട് യുവാവിന്റെ വയറില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി തട്ടിയത് കാൽലക്ഷം രൂപ, കൊടും ക്രിമിനലുകൾ...

Read More >>
'ഗൺമാൻമാർ മർദ്ദിക്കുമ്പോൾ മുഖ്യമന്ത്രി സുരക്ഷാ സംഘമില്ലാതെ സഞ്ചരിച്ചു; വീഴ്ച ഉണ്ടായി'; എസ്ഐടി റിപ്പോർട്ട്

May 26, 2026 08:54 PM

'ഗൺമാൻമാർ മർദ്ദിക്കുമ്പോൾ മുഖ്യമന്ത്രി സുരക്ഷാ സംഘമില്ലാതെ സഞ്ചരിച്ചു; വീഴ്ച ഉണ്ടായി'; എസ്ഐടി റിപ്പോർട്ട്

ഗൺമാൻമാർ മർദ്ദിക്കുമ്പോൾ മുഖ്യമന്ത്രി സുരക്ഷാ സംഘമില്ലാതെ സഞ്ചരിച്ചു- എസ്ഐടി...

Read More >>
ടിവി കാണുന്നതിനിടെ സത്രീയുടെ വായ പൊത്തി പിടിച്ചു തള്ളിയിട്ടു ബലാത്സംഗത്തിന് ശ്രമം; പ്രതിക്ക് 17വർഷം കഠിന തടവും1,40000 രൂപ പിഴയും

May 26, 2026 05:41 PM

ടിവി കാണുന്നതിനിടെ സത്രീയുടെ വായ പൊത്തി പിടിച്ചു തള്ളിയിട്ടു ബലാത്സംഗത്തിന് ശ്രമം; പ്രതിക്ക് 17വർഷം കഠിന തടവും1,40000 രൂപ പിഴയും

ടിവി കാണുന്നതിനിടെ സത്രീയുടെ വായ പൊത്തി പിടിച്ചു തള്ളിയിട്ടു ബലാൽസംഗത്തിന് ശ്രമം; പ്രതിക്ക് 17വർഷം കഠിന തടവും1,40000 രൂപ...

Read More >>
പരാതിക്കാരിയും സാക്ഷികളും കൂറുമാറി; ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു

May 26, 2026 05:01 PM

പരാതിക്കാരിയും സാക്ഷികളും കൂറുമാറി; ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു

പരാതിക്കാരിയും സാക്ഷികളും കൂറുമാറി; ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിയെ കോടതി...

Read More >>
Top Stories

News Roundup

GCC News