സുഫൈദയുടെ ശരീരത്തിൽ ക്രൂരമർദനത്തിന്റെ പാടുകൾ; ആത്മഹത്യ ചെയ്ത ദിവസം മർദിച്ചെന്ന് ഭർത്താവിന്റെ സമ്മതം

സുഫൈദയുടെ ശരീരത്തിൽ ക്രൂരമർദനത്തിന്റെ പാടുകൾ; ആത്മഹത്യ ചെയ്ത ദിവസം മർദിച്ചെന്ന് ഭർത്താവിന്റെ സമ്മതം
May 25, 2026 04:04 PM | By Fidha Parvin
#latest news #suicide #Kasargod

കാസർകോട്: ( www.truevisionnews.com ) വിവാഹ വാർഷികത്തിന്റെ തലേന്ന് ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ ക്രൂരത വെളിപ്പെടുത്തുന്ന ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. മരിച്ച ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദയുടെ (24) ശരീരത്തിൽ പുതിയ മർദനമേറ്റ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുഖത്തും കൈയിലും രക്തം കല്ലിച്ച പാടുകളും നഖം കൊണ്ടുള്ള മുറിവുകളുമുണ്ട്. അതേസമയം, ആത്മഹത്യ ചെയ്ത ദിവസം സുഫൈദയെ മർദിച്ചിരുന്നതായി ഭർത്താവ് ആദിൽ പൊലീസിനോട് സമ്മതിച്ചു.

കഴിഞ്ഞ ദിവസമാണ് പാണലത്തെ ഭർതൃവീട്ടിൽ വെച്ച് ബന്ധുക്കളുടെ മുന്നിൽ സുഫൈദ ആസിഡ് കഴിച്ച് ജീവനൊടുക്കിയത്. ഇന്ന് ഇവരുടെ ഒന്നാം വിവാഹ വാർഷികമായിരുന്നു. കേസിൽ ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഭർത്താവ് ആദിലിനെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. മൂന്ന് മാസം പ്രായമുള്ള ഒരു പെൺകുഞ്ഞുണ്ട്. വിവാഹത്തിന് പിന്നാലെ സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഇരുവരും തമ്മിൽ മുൻപും പ്രശ്നങ്ങളുണ്ടായിരുന്നതായും അപ്പോഴെല്ലാം കുടുംബങ്ങൾ ഇടപെട്ടാണ് പരിഹരിച്ചിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.

Content Highlight: Content highlight:-Blood stains on Sufaida's face and hands, husband admits to beating 34-year-old woman who committed suicide at her in-laws' house in Kasargod

#latest news #suicide #Kasargod

Next TV

Related Stories
ഇന്ധന വിലവർധന: 'ജനങ്ങളെ കൊള്ളയടിക്കുന്ന ബി.ജെ.പി നിലപാട് തിരുത്തണം'; ഇന്ധന സെസ് കുറയ്ക്കുമോ?, വി ഡി സതീശൻ സർക്കാരിനോട് ചോദ്യവുമായി പിണറായി വിജയൻ

May 25, 2026 05:46 PM

ഇന്ധന വിലവർധന: 'ജനങ്ങളെ കൊള്ളയടിക്കുന്ന ബി.ജെ.പി നിലപാട് തിരുത്തണം'; ഇന്ധന സെസ് കുറയ്ക്കുമോ?, വി ഡി സതീശൻ സർക്കാരിനോട് ചോദ്യവുമായി പിണറായി വിജയൻ

ജനങ്ങളെ കൊള്ളയടിക്കുന്ന ബി.ജെ.പി നിലപാട് തിരുത്തണം, വി ഡി സതീശൻ സർക്കാരിനോട് ചോദ്യവുമായി പിണറായി വിജയൻ...

Read More >>
ആളൊഴിഞ്ഞ വഴിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മണിക്കൂറുകളോളം ആരുമറിഞ്ഞില്ല, കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

May 25, 2026 05:34 PM

ആളൊഴിഞ്ഞ വഴിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മണിക്കൂറുകളോളം ആരുമറിഞ്ഞില്ല, കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; യുവാവിന്...

Read More >>
 നാദാപുരം പുറമേരിയിൽ പണം കാണാതായെന്ന ആരോപണത്തെച്ചൊല്ലി യുവാവിന് നേരെ ആക്രമണം, പോലീസ് കേസെടുത്തു

May 25, 2026 05:26 PM

നാദാപുരം പുറമേരിയിൽ പണം കാണാതായെന്ന ആരോപണത്തെച്ചൊല്ലി യുവാവിന് നേരെ ആക്രമണം, പോലീസ് കേസെടുത്തു

പുറമേരിയിൽ പണം കാണാതായെന്ന ആരോപണത്തെച്ചൊല്ലി തർക്കം; യുവാവിന് നേരെ ആക്രമണം, പോലീസ്...

Read More >>
ആലപ്പുഴയിൽ മയക്കുമരുന്ന് വേട്ട, വ്യാവസായിക അളവിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ

May 25, 2026 05:03 PM

ആലപ്പുഴയിൽ മയക്കുമരുന്ന് വേട്ട, വ്യാവസായിക അളവിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ

ആലപ്പുഴയിൽ മയക്കുമരുന്ന് വേട്ട, വ്യാവസായിക അളവിൽ രാസലഹരിയുമായി യുവാക്കൾ...

Read More >>
പൊലീസുകാരന്റെ ബൈക്ക് കത്തിച്ചതിന് പിന്നിൽ രണ്ട് സ്ത്രീകൾ; കാരണം വ്യക്തിവൈരാഗ്യം, കസ്റ്റഡിയിലായ പ്രതി വിഷം കഴിച്ച് ആശുപത്രിയിൽ

May 25, 2026 04:18 PM

പൊലീസുകാരന്റെ ബൈക്ക് കത്തിച്ചതിന് പിന്നിൽ രണ്ട് സ്ത്രീകൾ; കാരണം വ്യക്തിവൈരാഗ്യം, കസ്റ്റഡിയിലായ പ്രതി വിഷം കഴിച്ച് ആശുപത്രിയിൽ

പൊലീസുകാരൻ്റെ ബൈക്ക് കത്തിച്ചത് രണ്ട് സ്ത്രീകൾ; കാരണം വ്യക്തിവിരോധം, കസ്റ്റഡിയിലിരിക്കെ ഒരാൾ വിഷം...

Read More >>
Top Stories

News Roundup

GCC News