പൊലീസുകാരന്റെ ബൈക്ക് കത്തിച്ചതിന് പിന്നിൽ രണ്ട് സ്ത്രീകൾ; കാരണം വ്യക്തിവൈരാഗ്യം, കസ്റ്റഡിയിലായ പ്രതി വിഷം കഴിച്ച് ആശുപത്രിയിൽ

പൊലീസുകാരന്റെ ബൈക്ക് കത്തിച്ചതിന് പിന്നിൽ രണ്ട് സ്ത്രീകൾ; കാരണം വ്യക്തിവൈരാഗ്യം, കസ്റ്റഡിയിലായ പ്രതി വിഷം കഴിച്ച് ആശുപത്രിയിൽ
May 25, 2026 04:18 PM | By Fidha Parvin
#latest new #kollam #police

കൊല്ലം: ( www.truevisionnews.com ) അഞ്ചലിൽ സിവിൽ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ച സംഭവത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്. കേസിൽ രണ്ട് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ കസ്റ്റഡിയിലിരിക്കെ പ്രതികളിൽ ഒരാൾ വിഷം കഴിച്ചതിനെ തുടർന്ന് ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പുനലൂർ ഡിവൈഎസ്പി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയിട്ടുണ്ട്.

ആറന്മുള സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ വിവേകിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രി വീടിന് മുന്നിലിട്ടിരിക്കെ കത്തിച്ചുനശിപ്പിച്ചത്. ബൈക്ക് കത്തിച്ചതിന് ശേഷം പ്രതികൾ വീടിന്റെ ഭിത്തിയിൽ കരി ഓയിൽ ഒഴിക്കുകയും ഭീഷണി കത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്ത് പുനലൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം എത്തി പരിശോധന നടത്തിയിരുന്നു.

സിപിഒ വിവേകിനെ വ്യക്തിപരമായി ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു ഭീഷണി കത്ത്. "ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് നീ വിചാരിച്ചോ.. നീ കുറച്ച് നാൾ ലീവെടുത്തതുൾപ്പെടെ നിന്റെ അടൂർ ക്യാമ്പിലെ ഓരോ ചലനവും ഞങ്ങൾ അറിയും. നീ ആ കോളേജിലിട്ട് ഞങ്ങടെ പിള്ളാരെ തൊട്ടത് ഞങ്ങൾ മറക്കില്ല, നീ സൂക്ഷിച്ചോ, നിന്റെ നാറിയ കഥകൾ ലോകം അറിയാൻ പോകുന്നു. നിന്റെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറാൻ കുറച്ചുനാളുകൾ മാത്രം" എന്നാണ് കത്തിൽ എഴുതിയിരുന്നത്.

Content Highlight: Content highlight:-Two women set policeman's bike on fire; personal enmity, one of them consumed poison while in custody

#latest new #kollam #police

Next TV

Related Stories
ഇന്ധന വിലവർധന: 'ജനങ്ങളെ കൊള്ളയടിക്കുന്ന ബി.ജെ.പി നിലപാട് തിരുത്തണം'; ഇന്ധന സെസ് കുറയ്ക്കുമോ?, വി ഡി സതീശൻ സർക്കാരിനോട് ചോദ്യവുമായി പിണറായി വിജയൻ

May 25, 2026 05:46 PM

ഇന്ധന വിലവർധന: 'ജനങ്ങളെ കൊള്ളയടിക്കുന്ന ബി.ജെ.പി നിലപാട് തിരുത്തണം'; ഇന്ധന സെസ് കുറയ്ക്കുമോ?, വി ഡി സതീശൻ സർക്കാരിനോട് ചോദ്യവുമായി പിണറായി വിജയൻ

ജനങ്ങളെ കൊള്ളയടിക്കുന്ന ബി.ജെ.പി നിലപാട് തിരുത്തണം, വി ഡി സതീശൻ സർക്കാരിനോട് ചോദ്യവുമായി പിണറായി വിജയൻ...

Read More >>
ആളൊഴിഞ്ഞ വഴിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മണിക്കൂറുകളോളം ആരുമറിഞ്ഞില്ല, കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

May 25, 2026 05:34 PM

ആളൊഴിഞ്ഞ വഴിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മണിക്കൂറുകളോളം ആരുമറിഞ്ഞില്ല, കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; യുവാവിന്...

Read More >>
 നാദാപുരം പുറമേരിയിൽ പണം കാണാതായെന്ന ആരോപണത്തെച്ചൊല്ലി യുവാവിന് നേരെ ആക്രമണം, പോലീസ് കേസെടുത്തു

May 25, 2026 05:26 PM

നാദാപുരം പുറമേരിയിൽ പണം കാണാതായെന്ന ആരോപണത്തെച്ചൊല്ലി യുവാവിന് നേരെ ആക്രമണം, പോലീസ് കേസെടുത്തു

പുറമേരിയിൽ പണം കാണാതായെന്ന ആരോപണത്തെച്ചൊല്ലി തർക്കം; യുവാവിന് നേരെ ആക്രമണം, പോലീസ്...

Read More >>
ആലപ്പുഴയിൽ മയക്കുമരുന്ന് വേട്ട, വ്യാവസായിക അളവിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ

May 25, 2026 05:03 PM

ആലപ്പുഴയിൽ മയക്കുമരുന്ന് വേട്ട, വ്യാവസായിക അളവിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ

ആലപ്പുഴയിൽ മയക്കുമരുന്ന് വേട്ട, വ്യാവസായിക അളവിൽ രാസലഹരിയുമായി യുവാക്കൾ...

Read More >>
Top Stories

News Roundup

GCC News