ഇന്ധന വിലവർധന: 'ജനങ്ങളെ കൊള്ളയടിക്കുന്ന ബി.ജെ.പി നിലപാട് തിരുത്തണം'; ഇന്ധന സെസ് കുറയ്ക്കുമോ?, വി ഡി സതീശൻ സർക്കാരിനോട് ചോദ്യവുമായി പിണറായി വിജയൻ

ഇന്ധന വിലവർധന: 'ജനങ്ങളെ കൊള്ളയടിക്കുന്ന ബി.ജെ.പി നിലപാട് തിരുത്തണം'; ഇന്ധന സെസ് കുറയ്ക്കുമോ?, വി ഡി സതീശൻ സർക്കാരിനോട് ചോദ്യവുമായി പിണറായി വിജയൻ
May 25, 2026 05:46 PM | By VIPIN P V
#Latest News #Fuel Price Hike #Chief Minister #VD Satheesan #Pinarayi Vijayan #BJP #State Government #Kerala Government

തിരുവനന്തപുരം: ( www.truevisionnews.com ) പെട്രോളും ഡീസലും അടിക്കടി വർദ്ധിപ്പിച്ച് പൊതുജനങ്ങളെ കേന്ദ്ര സർക്കാർ പകൽക്കൊള്ള നടത്തുകയാണെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്‍റെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില താഴുമ്പോഴും രാജ്യത്ത് ജനങ്ങൾക്ക് മേൽ ഇന്ധന വിലക്കയറ്റം അടിച്ചേൽപ്പിക്കുന്നത് കടുത്ത അനീതിയാണ്.

തെരഞ്ഞെടുപ്പ് കാലത്ത് വില വർദ്ധനവ് താൽക്കാലികമായി പിടിച്ചുവെക്കുകയും വോട്ട് കഴിഞ്ഞയുടൻ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുകയും ചെയ്യുന്നത് ബി ജെ പി സർക്കാരിന്റെ പതിവ് തട്ടിപ്പാണ്. കേന്ദ്രത്തിന്റെ ഈ ജനദ്രോഹ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ ഇന്ധനവില വർദ്ധനവിനെതിരെ 'സംസ്ഥാനം നികുതി കുറയ്ക്കണം' എന്ന് ആവശ്യപ്പെട്ട് ശക്തമായി സമരം ചെയ്ത യു ഡി എഫ് സഖ്യമാണ് ഇന്ന് കേരളത്തിൽ അധികാരത്തിലെത്തിയിരിക്കുന്നതെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. തങ്ങൾ പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച സ്വന്തം വാദം പ്രാവർത്തികമാക്കാൻ പുതിയ സർക്കാരിന് സാധിക്കുമോയെന്ന വെല്ലുവിളിയും മുൻ മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.

സതീശൻ സർക്കാരിനോടുള്ള പ്രതിപക്ഷ നേതാവിന്‍റെ ആദ്യ വെല്ലുവിളി കൂടിയായി ഇത്. കേന്ദ്ര സർക്കാരിന്റെ കൊള്ളയ്ക്കെതിരെ ശബ്ദമുയർത്താനും പുതിയ യു ഡി എഫ് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ആശ്വാസമേകാൻ സംസ്ഥാന നികുതി കുറയ്ക്കാൻ യു ഡി എഫ് സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾ ഇപ്പോൾ ആകാംക്ഷാഭരിതരാണെന്നും പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ സെസ് കുറയ്ക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് രാവിലെ മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

Content Highlight: Content Highlights:- Fuel Price Hike Bjp Stand Of Looting The People Must Be Corrected Pinarayi Vijayan Also Criticizes The State Government

#Latest News #Fuel Price Hike #Chief Minister #VD Satheesan #Pinarayi Vijayan #BJP #State Government #Kerala Government

Next TV

Related Stories
പേരാമ്പ്രയിൽ ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസ്; പ്രതിക്ക് 16വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ

May 25, 2026 06:57 PM

പേരാമ്പ്രയിൽ ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസ്; പ്രതിക്ക് 16വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ

പേരാമ്പ്രയിൽ ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസ്, പ്രതിക്ക് 16വർഷം കഠിനതടവും 35000 രൂപ പിഴയും...

Read More >>
വർഷങ്ങളോളം നീണ്ട നിയമപോരാട്ടം....! ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സർക്കാർ, ഹർഷിനയ്ക്ക് സർക്കാർ ജോലി ഉറപ്പു നൽകി ആരോഗ്യ മന്ത്രി

May 25, 2026 05:56 PM

വർഷങ്ങളോളം നീണ്ട നിയമപോരാട്ടം....! ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സർക്കാർ, ഹർഷിനയ്ക്ക് സർക്കാർ ജോലി ഉറപ്പു നൽകി ആരോഗ്യ മന്ത്രി

ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സർക്കാർ, ഹർഷിനയ്ക്ക് സർക്കാർ ജോലി ഉറപ്പു നൽകി ആരോഗ്യ...

Read More >>
ആളൊഴിഞ്ഞ വഴിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മണിക്കൂറുകളോളം ആരുമറിഞ്ഞില്ല, കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

May 25, 2026 05:34 PM

ആളൊഴിഞ്ഞ വഴിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മണിക്കൂറുകളോളം ആരുമറിഞ്ഞില്ല, കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; യുവാവിന്...

Read More >>
 നാദാപുരം പുറമേരിയിൽ പണം കാണാതായെന്ന ആരോപണത്തെച്ചൊല്ലി യുവാവിന് നേരെ ആക്രമണം, പോലീസ് കേസെടുത്തു

May 25, 2026 05:26 PM

നാദാപുരം പുറമേരിയിൽ പണം കാണാതായെന്ന ആരോപണത്തെച്ചൊല്ലി യുവാവിന് നേരെ ആക്രമണം, പോലീസ് കേസെടുത്തു

പുറമേരിയിൽ പണം കാണാതായെന്ന ആരോപണത്തെച്ചൊല്ലി തർക്കം; യുവാവിന് നേരെ ആക്രമണം, പോലീസ്...

Read More >>
Top Stories

News Roundup

GCC News