#Argument #missing money #Attack #police #Case #NADAPURAM
കോഴിക്കോട് : (https://truevisionnews.com/) പണം കാണാതായത് സംബന്ധിച്ച ആരോപണത്തെച്ചൊല്ലി യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.
പുറമേരി പെരുമുണ്ടശ്ശേരി തെക്കേക്കറുവണ്ടിയിൽ വീട്ടിൽ ശ്രീജിത്തിനാണ് (45) മർദ്ദനമേറ്റത്. കഴിഞ്ഞ ഏപ്രിൽ 16-ന് രാത്രി ഏഴരയോടെ പെരുമുണ്ടശ്ശേരി പാറക്കെട്ടിൽ എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം.
ബന്ധുവിന്റെ വീട്ടിലേക്ക് അമ്മയോടൊപ്പം നടന്നുപോകുകയായിരുന്ന ശ്രീജിത്തിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ചെട്ട്യൻ വീട്ടിൽ താഴെക്കുനി ബാബു , ചെട്ട്യൻ വീട്ടിൽ താഴെക്കുനി സരുൺ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
പണം കാണാതായതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉന്നയിച്ച് വഴിയിൽവെച്ച് തടഞ്ഞുനിർത്തിയ ഒന്നും രണ്ടും പ്രതികൾ ചേർന്ന് ശ്രീജിത്തിനെ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് അമ്മ ജാനു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ ശ്രീജിത്ത് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ജാനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight: Argument over alleged missing money in a shop; Youth attacked, police register case

































