പേരാമ്പ്രയിൽ ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസ്; പ്രതിക്ക് 16വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ

പേരാമ്പ്രയിൽ ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസ്; പ്രതിക്ക് 16വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ
May 25, 2026 06:57 PM | By VIPIN P V
#Latest News #Sexual Assault #Imprisonment #POCSO #Fine #Nadapuram POCSO Court #Perambra

കോഴിക്കോട് (നാദാപുരം): ( www.truevisionnews.com ) ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് പോക്സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളിലായി 16വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ. നാദാപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശി അബ്ദുൽ മിഹ്റാജിനെ നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ മനോജ് ശിക്ഷിച്ചത്.

2019 ജൂൺ മുതൽ 2024 വരെ ഉള്ള പല ദിവസങ്ങളിലായി അതിജീവിതയുടെ കൂത്താളി,കിഴിഞ്ഞാണ്യം തുടങ്ങിയ സ്ഥലങ്ങളിലെ വാടക വീട്ടുകളിൽ വെച്ചും വിവിധ സ്ഥലങ്ങളിൽ വെച്ചും ലൈംഗിക അതിക്രമം നടത്തുകയും മൊബൈൽ ഫോണിലൂടെ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തുവെന്നാണ് കേസ് . 

പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ മാരായ പി ഷമീർ,വിനീത് കുമാർ എന്നിവരാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 10സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

Content Highlight: Content Highlights:- Case Of Sexual Assault On A Minor Girl In Perambra Accused Sentenced To 16 Years Rigorous Imprisonment And Fined Rs. 35,000

#Latest News #Sexual Assault #Imprisonment #POCSO #Fine #Nadapuram POCSO Court #Perambra

Next TV

Related Stories
'മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്, ഇത്രയും കാലം അനുഭവിച്ച പ്രയാസത്തിന് ഈ ദിവസം നീതി ലഭിച്ചിരിക്കുന്നു'; ഹർഷിന

May 25, 2026 07:53 PM

'മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്, ഇത്രയും കാലം അനുഭവിച്ച പ്രയാസത്തിന് ഈ ദിവസം നീതി ലഭിച്ചിരിക്കുന്നു'; ഹർഷിന

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി നൽകിയ ഉറപ്പ് പാലിച്ചെന്ന്...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ ഓട്ടോറിക്ഷയിൽ പ്രസവിച്ച് യുവതി

May 25, 2026 07:19 PM

കോഴിക്കോട് താമരശ്ശേരിയിൽ ഓട്ടോറിക്ഷയിൽ പ്രസവിച്ച് യുവതി

കോഴിക്കോട് താമരശ്ശേരിയിൽ ഓട്ടോറിക്ഷയിൽ പ്രസവിച്ച്...

Read More >>
വർഷങ്ങളോളം നീണ്ട നിയമപോരാട്ടം....! ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സർക്കാർ, ഹർഷിനയ്ക്ക് സർക്കാർ ജോലി ഉറപ്പു നൽകി ആരോഗ്യ മന്ത്രി

May 25, 2026 05:56 PM

വർഷങ്ങളോളം നീണ്ട നിയമപോരാട്ടം....! ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സർക്കാർ, ഹർഷിനയ്ക്ക് സർക്കാർ ജോലി ഉറപ്പു നൽകി ആരോഗ്യ മന്ത്രി

ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സർക്കാർ, ഹർഷിനയ്ക്ക് സർക്കാർ ജോലി ഉറപ്പു നൽകി ആരോഗ്യ...

Read More >>
Top Stories

News Roundup

GCC News